"ഖാളി അബ്ദുൽ അസീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കോഴിക്...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

06:16, 21 ഡിസംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കോഴിക്കോട് രാജ്യത്ത് (ഇന്നത്തെ ഇന്ത്യൻ യൂണിയനിൽ പെട്ട കോഴിക്കോട് ജില്ല ) ജീവിച്ചിരുന്ന ഇസ്ലാമിക മതപണ്ഡിതനും, ഖാദിരിയ്യ സൂഫി സന്യാസി പ്രമുഖും, ഖാളിയും, യോദ്ധാവുമായിരുന്നു അബ്ദുൽ അസീസ് ഇബ്നു ശിഹാബുദ്ദീൻ അഹ്മദ്. 'അബ്ദുൽ അസീസ് നാസറുദ്ദീൻ' എന്നും അദ്ദേഹം അറിയപ്പെടുന്നു.[1]

പോർച്ചുഗീസ് സൈന്യത്തിനെതിരെ യുദ്ധം ചെയ്ത് ചാലിയം കോട്ട പിടിച്ചെടുത്തസാമൂതിരി സൈന്യത്തിൽ ഇദ്ദേഹം അംഗമായിരുന്നു. കുഞ്ഞാലി മൂന്നാമൻ അടക്കമുള്ള മരക്കാർ സൈന്യാംഗങ്ങൾ ഇദ്ദേഹത്തിന്റെ മുരീദന്മാർ (ആത്മീയ ശിഷ്യന്മാർ) ആയിരുന്നു. ചരിത്ര പുരുഷനായ ഖാളി മുഹമ്മദ് ഇദ്ദേഹത്തിന്റെ മകനാണ്. 1026 ഇൽ മരണം. [2]

അവലംബം

  1. Saddam, Chaliyathinte Charitra Chalanagal ,30
  2. കോഴിക്കോട്ടെ മുസ്ലിം ചരിത്രം -കോഴിക്കോട് ഖാസി പരമ്പര- ഫോക്കസ് പബ്ലിക്കേഷൻസ് (1994)- പേജ് 106
"https://ml.wikipedia.org/w/index.php?title=ഖാളി_അബ്ദുൽ_അസീസ്&oldid=2923988" എന്ന താളിൽനിന്ന് ശേഖരിച്ചത്