"മുഹമ്മദ് റഫി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Cleaned up using AutoEd
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 63:
1944-ൽ റഫി ബോംബെയിലേക്ക് ([[മുംബൈ]]) മാറാൻ തീരുമാനിച്ചു. തൻവീർ നഖ്‌വി റഫിയെ പ്രശസ്തനിർമ്മാതാക്കളായ അബ്ദുൾ റഷീദ്‌ കർദാൾ, മെഹബൂബ്‌ ഖാൻ, നടനും സംവിധായകനുമായ നസീർ എന്നിവരുമായി പരിചയപ്പെടുത്തിക്കൊടുത്തു<ref name="dailytimes_way_it_was"/>. ഒരു ശുപാർശക്കത്തുമായി റഫി പ്രശസ്ത സംഗീതസംവിധായകൻ [[നൗഷാദ് അലി|നൗഷാദ് അലിയെ]] ചെന്നു കണ്ടു. ആദ്യകാലത്ത്‌ നൗഷാദ്‌ കോറസ്‌ ആയിരുന്നു റഫിയെക്കൊണ്ടു പാടിച്ചിരുന്നത്‌. നൗഷാദുമായുള്ള റഫിയുടെ ആദ്യഗാനം 1944-ൽ പുറത്തിറങ്ങിയ എ.ആർ.കർദാറുടെ ''പെഹ്‌ലേ ആപ്‌ ''എന്ന ചിത്രത്തിലെ ശ്യാം സുന്ദർ, അലാവുദ്ദീൻ എന്നിവരോടൊപ്പം പാടിയ ''ഹിന്ദുസ്ഥാൻ കേ ഹം ഹേൻ'' എന്ന ഗാനമാണ്‌. ഏതാണ്ട്‌ ആ സമയത്തു തന്നെ ശ്യാം സുന്ദറിനു വേണ്ടി ''ഗോൻ കി ഗോരി'' (1944) എന്ന ചലച്ചിത്രത്തിലും, ജി.എം ദുരാണിയോടൊത്ത്‌ ''അജീ ദിൽ ഹോ കാബൂ മേൻ'' എന്ന ചിത്രത്തിലും പാടി. ഇതാണ്‌ റഫി [[ബോളിവുഡ്|ബോളിവുഡിലെ]] തന്റെ ആദ്യ ഗാനമായി കണക്കാക്കുന്നത്‌<ref name="sangeetmahal_hall_of_fame"/>. 1945-ൽ റഫി തന്റെ ബന്ധുവായ, 'മജ്‌ഹിൻ' എന്നു വിളിപ്പേരുള്ള ബാഷിറയെ ജീവിത പങ്കാളിയായി തിരഞ്ഞെടുത്തു<ref name="tribuneindia_striking"/>.
 
1945-ൽ ''ലൈലാ മജ്നു'' എന്ന ചിത്രത്തിലെ ''തേര ജൽവ ജിസ്‌ നേ ദേഖാ'' എന്ന ഗാനത്തിനു വേണ്ടി ക്യാമറക്കു മുന്നിലും മുഖം കാണിച്ചു<ref name="sangeetmahal_hall_of_fame"/>. നൗഷാദുമൊത്ത്‌ അനേകം ചിത്രങ്ങൾക്ക്‌ കോറസ്‌ പാടിയിട്ടുണ്ട്‌. ''മേരേ സപ്‌നോം കീ റാണി'', സൈഗാളിന്റെ കീഴിൽ പാടിയ ''ഷാജഹാൻ''(1946) എന്ന ചിത്രത്തിലെ ''രൂഹി, രൂഹി'' തുടങ്ങിയ ഗാനങ്ങൾ ഉദാഹരണം. എന്നാൽ റഫി ഏറെ ശ്രദ്ധിക്കപ്പെട്ടത്‌ മെഹബൂബ്‌ ഖാന്റെ ''അന്മോൾ ഖാഡി''(1946) എന്ന ചിത്രത്തിലെ ''തേരാ ഖിലോന തൂതാ ബലക്‌'' എന്ന ഗാനത്തോടെയാണ്‌. നൂർ ജഹാനുമൊത്തുള്ള 1947-ൽ പുറത്തിറങ്ങിയ ''ജുഗ്നു'' എന്ന ചിത്രത്തിലെ ''യഹാൻ ബാദ്‌ലാ വഫാ കാ'' എന്ന ഗാനം സൂപ്പർ ഹിറ്റായി.എണ്ണമറ്റ മനോഹര ഗാനങ്ങളിൽ ചിലത്.. തേരേ മേരേ സപനേ, യെ ജോ ചിൽ മൻ ഹേ.. യേ ദുനിയാ യേ മെഹഫിൽ, ഓ മേരി മെഹബൂബാ, അകേലെ അകേലെ കഹാം, മേ ഗാഊം തുമ് സോജാവു, ദൂർ രഹകർ, മന് തട്പപത്, ഓ മേരെ ഷാഹെഖൂബ, മധു പന്മെ രാധിക,യെരാത്ഹെ പ്യാസി, ഏ ഫൂലോം കിറാണി, യാദ് ന ജായേ, ഏ ഹുസ്ന്സരാജാഗ്, മേരാഗീ അൻജാ, ഓ ദുനിയാകേരഖ് വാലേ, സോ ബാറ്ജജനം ലേംഗേ, രംഗ് ഓർനൂറ്കീബാരാത്, ലേ ഗയ് ദിൽഗുഡിയാ ജപ്പാൻ, ക്യാമിലിയെ, സുബ്ഹാനആയിശാം ന, മേരാ പ്രേമ് പത്ര് ,ഹസീന് ദിൽരുബാ കരീബ് ആ, ഇത് നാതൊ യാദ് ഹെ മുജേ, ഹമ്കാലേഹതൊ ക്യാ ഹുവാ ദിൽവാലേ ഹെ, മെകഹി ക വിനബൻജാ, പർദാഹെ പർദാ, ചൽകായെ ജാം, ചാഹുംഗാമേതു ജേ സാംച് സബേരെ, യഹാ മെ അജ്നബി, ഹായ് രേഹയ് നീംദ് നഹീ,... ഹം കിസീ സെകം നഹി എന്ന സിനിമയിൽ ക്യാ ഹുവാ തേരെ വാദാ എന്ന ഗാനത്തിന് ദേശീയ അവാർഡ് കിട്ടി.ഇതേ ചിത്രത്തിൽ ഹേ അഗർ ദുശ്മൻ എന്ന ഖവാലിയിൽ വീര രസത്തിന്റെ ഒരു സംഗീതരൂപമാറ്റം അനുഭവപ്പെടുന്നു.സംഗീത സംവിധായകൻ വിചാരിക്കുന്നതിനുമപ്പുറത്തേക്ക് ഗാനത്തെ വളർത്തുന്നു റഫി.
1948-ൽ [[മഹാത്മാ ഗാന്ധി]]യുടെ രക്തസാക്ഷിത്വത്തെത്തുടർന്ന് രാജേന്ദ്ര കൃഷൻ എഴുതിയ ''സുനോ സുനോ ആയേ ദുനിയാ വലാൺ ബാപ്പുജി കീ അമർ കഹാനി'' എന്ന ഗാനം വളരെയധികം ശ്രദ്ധിക്കപ്പെട്ടു. ആ വർഷത്തിൽ [[ജവഹർലാൽ നെഹ്‌റു]] റഫിയെ അദ്ദേഹത്തിന്റെ വസതിയിലേക്കു പാടാനായി ക്ഷണിച്ചു. 1948-ൽ സ്വാതന്ത്യദിനത്തിൽ റഫിക്കു ജവഹർലാൽ നെഹ്‌റുവിൽ നിന്നും വെള്ളിമെഡൽ‌ ലഭിച്ചു. 1949-ൽ റഫിക്കു നൗഷാദ്‌ (''ചാന്ദിനി രാത്‌'',''ദില്ലഗി ആന്റ്‌ ദുലാരി''), ശ്യാം സുന്ദർ(''ബസാർ''), ഹുസ്‌നാലാൽ ഭഗത്‌റാം(''മീനാ ബസാർ'') തുടങ്ങിയ സംഗീതസംവിധായകർ ഒറ്റക്കു ഗാനങ്ങൾ നൽകിത്തുടങ്ങി.
== അംഗീകാരങ്ങൾ ==
"https://ml.wikipedia.org/wiki/മുഹമ്മദ്_റഫി" എന്ന താളിൽനിന്ന് ശേഖരിച്ചത്