"കിഴക്കൻ ജാവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 119:
== ചരിത്രം ==
മലാംഗ് നഗരത്തിനടുത്തുനിന്നു കണ്ടെടുക്കപ്പെട് 760 CE യിലെ ദിനോയോ ലിഖിതങ്ങളാണ് കിഴക്കൻ ജാവയിൽനിന്നു കണ്ടെടുക്കപ്പെട്ടിട്ടുള്ള ഏറ്റവും പഴക്കമുള്ള ലിഖിത സ്രോതസുകൾ. ദിനോയോ രാജ്യത്തിലെ പല രാഷ്ട്രീയ, സാംസ്കാരിക സംഭവങ്ങളെക്കുറിച്ചും ഈ ലിഖിതങ്ങൾ വ്യക്തമാക്കുന്നു. മലാങ്കുസേസ്വര എന്ന പുണ്യ മന്ദിരത്തിന്റെ നാമത്തിൽ നിന്നാണ് മലാങ് എന്ന പേര് വന്നതെന്ന് അനുമാനിക്കപ്പെടുന്നു. ഈ പേരു ചുരുങ്ങിയത് 907 CE യിൽ എഴുതപ്പെട്ട മന്ത്യാസിഹ് പോലയുളള ഒരു ലിഖിതത്തിലെങ്കിലും ഉൾക്കൊള്ളുന്നുണ്ട്.
 
1222 ൽ കെൻ അറോക്ക് [[സിൻഘസാരി]] രാജ്യം സ്ഥാപിക്കുകയും അദ്ദേഹം 1292 വരെ അതു ഭരിക്കുകയും ചെയ്തു. അധികാരത്തിൽ എത്തുന്നതിനുമുമ്പ് [[കെൻ അറോക്]] തുമാപൽ പ്രദേശം (കെദിരി) അവിടുത്തെ അധികാരിയായിരുന്ന [[തുങ്കുൽ അമെതങ്|തുങ്കുൽ അമെതങിൽനിന്നു]] പിടിച്ചെടുത്തിരുന്നു. അത് അക്കാലത്ത് [[കെദിരി രാജവംശം|കെദിരി രാജവംശത്തിനു]] കീഴിൽ [[കെർത്താജയ]] (1185 - 1222) രാജാവിന്റ അധികാരപരിധിയിൽപ്പെട്ട പ്രദേശമായിരുന്നു. തുങ്കുൽ അമെതങിന്റെ അംഗരക്ഷകനായിരുന്ന കെൻ അറോക്ക് ആദ്ദേഹത്തിന്റെ സുന്ദരിയായ പത്നി കെൻ ഡെഡെസിനെ ആകസ്മികമായി കാണാനിടവരുകയും അനുരക്തനാകുകയും താമസിയാതെ കെരിസ് എന്ന കഠാര ഉപയോഗിച്ച് രാജാവിനെ വധിക്കുകയും ചെയ്തു. [[മ്പു ഗാൻഡ്രിങ്|മ്പു ഗാൻഡ്രിങിന്റെ]] ശപിക്കപ്പെട്ട [[കെരിസ്|കെരിസിന്റെ]] ആദ്യത്തെ ഇരയെന്ന നിലയിൽ പ്രസിദ്ധനായിരുന്നു അദ്ദേഹം. (കെരിസ് എന്നറിയപ്പെട്ടിരുന്ന ഒരിനം വളഞ്ഞ ജാവാനീസ് കഠാരയുടെ നിർമ്മാതാവായിരുന്നു മ്പു ഗാൻഡ്രിങ്. കെദിരി കാലഘട്ടത്തിൽ ജീവിച്ച (11 ആം നൂറ്റാണ്ട്) അദ്ദേഹത്തിൽനിന്നുതന്നെ ലഭിച്ച ഒരു കെരിസ് ഉപയോഗിച്ച് കെൻ അറോക്ക് എന്നയാൾ അദ്ദേഹത്തെ കൊല്ലപ്പെടുത്തുകയായിരുന്നു. അക്ഷമനായിരുന്ന കെൻ അറോക്ക് മ്പൂവിനെ കൊല്ലാൻ പൂർത്തിയാകാത്ത ഒരു കെരിസാണ് ഉപയോഗിച്ചത്. മ്പൂ അപ്പോൾ കെൻ ആറോക്കും അയാളുടെ കുടുംബത്തിന്റെ അടുത്ത ഏഴ് തലമുറകളെയും കൊല്ലാൻ ഈ കഠാര ഒരു കാരണമാകട്ടെ എന്നു ശപിക്കുകയും ചെയ്തു)
 
കെൻ അരോക്ക് രാജവംശത്തിന്റെ പിന്തുടർച്ചക്കാർ 13-ആം നൂറ്റാണ്ട് മുതൽ പതിനഞ്ചാം നൂറ്റാണ്ടുവരെ സിൻഘസാരിയുടേയും [[മജാപാഹിത്|മജാപാഹിതിലേയും]] രാജാക്കന്മാരായിരുന്നു. 1227 ൽ അനുശാപതി, കെൻ ആറോയെ കൊലപ്പെടുത്തുകയും പിന്നീട് സിൻഗസാരിയിലെ രാജാവ് ആയിത്തീരുകയും ചെയ്തു. അനശാപതിയുടെ ഭരണം, തോഹ്ജയ അദ്ദേഹത്തെ വധിക്കുന്നതുവരെ 20 വർഷങ്ങൾ മാത്രമേ നിലനിന്നിരുന്നുള്ളു. മൂന്നു വർഷത്തിനു ശേഷം, അനുശാപതിയുടെ മകൻ ജയ വിസ്നുവർദ്ധനയുടെ നേതൃത്വത്തിൽ നടന്ന വിപ്ലവത്തിൽ തോഹ്ജയ കൊല്ലപ്പെട്ടു. 1268-ൽ വിസ്നുവർദ്ധന മരിക്കുകയും, അതിനുശേഷം കെർത്തനഗാര (1268-1292) അധികാരത്തിലെത്തുന്നതിൽ വിജയിക്കുകയും ചെയ്തു. 1292 ൽ കെർത്തനഗാരയെ ജയകത്വാങ് എന്ന വിമതൻ പരാജയപ്പെടുത്തിയതോടെ കെർത്തനഗാര ശക്തിയും സിൻഘസാരിയുടെ ചരിത്രവും അവസാനിച്ചു. 1294-ൽ മജാപാഹിത് രാജ്യം സ്ഥാപിക്കപ്പെട്ടു. ഇതിന്റെ സ്ഥാപകൻ [[രാഡെൻ വിജയ]] ആയിരുന്നു. [[മജാപാഹിത് സാമ്രാജ്യം]] ഹയാ വുറുക്കിന്റെ ഭരണകാലത്ത് അതിന്റെ ഉന്നതിയിലെത്തിയിരുന്നു. മഹാപതി ഗജ മാഡയോടൊപ്പം ചേർന്ന് അദ്ദേഹം ദ്വിപാന്തര എന്ന പേരിൽ വലിയ ഒരു പ്രദേശം അവർ ഒന്നിച്ചു ചേർത്തു.
 
1357-ൽ സുന്ദ രാജാവും മജാപാഹിറ്റ് പതിഹ് ഗജ മാഡയും തമ്മിലുണ്ടായ യുദ്ധമായ ബുബൂത് സംഭവമുണ്ടായി. ഈ സംഭവത്തിന്റെ മൂലകാരണം, ഹയാം വുരുക് രാജാവിന്റെ സുന്ദാനീസ് രാജകുമാരിയായ ദ്യാഹ് പിറ്റലോകകയെ രാജ്ഞിയായി സ്വീകരിക്കുന്നതിനുള്ള ഒരു ആഗ്രഹത്തിൽ നിന്നായിരുന്നു. എന്നിരുന്നാലും, വിവാഹത്തിന്റെ നടപടിക്രമത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണ ഈ പദ്ധതി തത്ത്വത്തിൽ ബുബാത്തിൽ വച്ചുള്ള ഒരു യുദ്ധത്തിനു വഴിതെളിച്ചു. ഗജാഹ് മാഡയുടെ നേതൃത്വത്തിലുള്ള മജാപാഹിത് സൈന്യം പജജാരനെ തോൽപ്പിച്ചു. 1389 ൽ ഹയാം വരുക് അന്തരിക്കുകയും പിന്നീട് വിക്രമവർദ്ധന അധികാരത്തിലെത്തുകയും ചെയ്തു. ഈ കാലഘട്ടം മജാപാഹിതിന്റെ തകർച്ചയുടെ തുടക്കമായിരുന്നു.
 
ആ കാലഘട്ടത്തിനു ശേഷം ഇസ്ലാം [[ജാവ (ദ്വീപ്)|ജാവയിൽ]] വ്യാപകമായി പരക്കുകയും, യൂറോപ്യന്മാർ മലയ ദ്വീപസമൂഹത്തിൽ തങ്ങളുടെ കോളനിവൽക്കരണം ആരംഭിക്കുകയും ചെയ്തു.
 
== അവലംബം ==
"https://ml.wikipedia.org/wiki/കിഴക്കൻ_ജാവ" എന്ന താളിൽനിന്ന് ശേഖരിച്ചത്