"ബാന്റൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 99:
 
== ചരിത്രം ==
ഉദ്ദേശം 1225 ൽ ചൌ ജു-കുവയാൽ എഴുതപ്പെട്ട രണ്ടു വാല്യങ്ങളടങ്ങുന്ന ചൈനീസ് ഗ്രന്ഥമായ ചു-ഫാൻ-ചിയിൽ പതിമൂന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, ശ്രീവിജയ അപ്പോഴും സുമാത്ര, മലയൻ ഉപദ്വീപ, പടിഞ്ഞാറൻ ജാവ (സുന്ദ) എന്നിവൾ ഭരിച്ചിരുന്നതായി വ്യക്തമാകുന്നു. ഉറവിടം സുന്ദയുടെ തുറമുഖം തന്ത്രപരവും പുരോഗമനവുമാണ്. സുന്ദയിൽനിന്നുള്ള കുരുമുളകാണ് ഏറ്റവും മികച്ചത്. ഈ ചൈനീസ് വസ്തുതാ ഉറവിടങ്ങൾ സുന്ദ തുറമുഖം തന്ത്രപരവും സമ്പന്നവുമായിരുന്നുവെന്നും സുന്ദയിൽനിന്നുള്ള കുരുമുളക് ഏറ്റവും മികച്ചതായിരുന്നുവെന്നും തിരിച്ചറിഞ്ഞിരുന്നു. ജനങ്ങൾ കാർഷികവൃത്തിയിലേർപ്പെട്ടിരുന്നു. അവരുടെ വീടുകൾ മരക്കുറ്റികളിന്മേൽ (''rumah panggung'') ഉയർത്തി നിർമ്മിച്ചവയായിരുന്നു. എന്നാൽ കവർച്ചക്കാരും കള്ളന്മാരും രാജ്യത്തു വ്യാപകമായുണ്ടായിരുന്നു.<ref>{{cite book|title=Pengantar Sejarah Kebudayaan Indonesia 2, 2nd ed.|author=Soekmono, R.|publisher=Penerbit Kanisius|year=1973|edition=5th reprint edition in 1988|location=Yogyakarta|pages=60}}</ref>
 
പോർട്ടുഗീസ് പര്യവേക്ഷകനായ ടോം പയേർസ് പറയുന്നതു പ്രകാരം, പതിനാറാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് ബന്താം തുറമുഖം (ബാന്റൻ) മറ്റു തുറമുഖങ്ങളായ പോണ്ടാങ്, ചെഗ്വീഡെ (സിഗെഡെ), ടങ്കരാം (ടെങ്കരാങ്), കലാപ്പ (സുന്ദ കെലാപ്പ), ചിമാനുക്ക് (ചിമാനുക് നദിയുടെ അഴിമുഖം) എന്നിവയോടൊപ്പം സുന്ദ രാജ്യാതിർത്തിക്കുള്ളിലെ ഒരു പ്രധാന തുറമുഖമായിരുന്നുവെന്നാണ്.<ref>{{cite book|title=Sumber-sumber asli sejarah Jakarta, Jilid I: Dokumen-dokumen sejarah Jakarta sampai dengan akhir abad ke-16|last=Heuken|first=A.|publisher=Cipta Loka Caraka|year=1999|page=34}}</ref>
 
== ബെന്റൻ സുൽത്താനേറ്റ് ==
1527-ൽ പോർട്ടുഗീസ് കപ്പൽവ്യൂഹം തീരത്തേക്ക് അടുക്കുന്ന കാലത്ത്, സുനാൻ ഗുനുങ്ജാത്തിയുടെ കീഴിൽ പുതുതായി രൂപന്തരപ്പെട്ട ജാവനീസ് മുസ്ലീങ്ങൾ ബന്റൻ തുറമുഖവും ചുറ്റുപാടുമുള്ള പ്രദേശങ്ങളേയും സുന്ദാൻ നേതാക്കളിൽനിന്നു പിടിച്ചെടുക്കുകയും ബാന്റൻ സുൽത്താനേറ്റ് സ്ഥാപിക്കുകയും ചെയ്തു. ജെ. ഡെ ബാരോസ് പറയുന്നതനുസരിച്ച്, ഈ സുൽത്താനേറ്റിന്റെ കേന്ദ്രഭാഗം അക്കാലത്ത് തെക്കുകിഴക്കൻ ഏഷ്യയിലെ മലാക്കാ, മക്കസാർ എന്നീ തുറമുഖങ്ങളുടെ പ്രതിയോഗിയും പ്രമുഖ തുറമുഖവുമായിരുന്ന ബന്റൻ ആയിരുന്നുവെന്നാണ്.
 
== അവലംബം ==
"https://ml.wikipedia.org/wiki/ബാന്റൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്