"ഉറോസ്ഗാൻ പ്രവിശ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 35:
== ചരിത്രം ==
പുരാതന അറകോഷ്യയുടെ ഭാഗമായിരുന്ന ഈ ഭൂപ്രദേശം അക്കെയ്മെനിഡ്സുകളടടെ ആധിപത്യത്തിനു കീഴിൽ വരുന്നതിനു മുൻപ് മേദിസ് വർഗ്ഗം ഭരിച്ചു. ക്രി.മു. 330-ൽ, മഹാനായ അലക്സാണ്ടർ ഈ പ്രദേശം പിടിച്ചടക്കി എങ്കിലും സെല്യൂക്കിസിനു ഭരണം നടത്താൻ വിട്ടുകൊടുത്തു. പിന്നീട് അശോകന്റെ കീഴിലുള്ള മൗര്യന്മാരുടെ ഭരണത്തിൻ കീഴിലായി. ഏഴാം നൂറ്റാണ്ടോടെ അറബികൾ ആദ്യമായി വരുന്ന കാലത്തും  9-ആം നൂറ്റാണ്ടിൽ സഫാരിദുകൾ ഇസ്ലാമിന്റെ പേരിൽ ഇതു കീഴടക്കുന്നതിനും മുമ്പ് സൺബിലുകളുടെ അധീനതയിലായിരുന്നു. 13-ആം നൂറ്റാണ്ടിൽ മംഗോൾ അധിനിവേശത്തിനു മുൻപ് ഖസ്നാവിദുകളുടേയും ശേഷം ഖുരിദുകളുടേയും ആധിപത്യത്തിലായിരുന്നു. ഈ പ്രദേശം ഇൽഖാനേറ്റ് വംശത്തിലെ അർഘുൻ ഖാന്റെ ഭരണത്തിലും പിന്നീട് തിമുറിഡുകൾ, മുഗൾ, സഫാവിദ് എന്നിങ്ങനെ പല വംശക്കാരുടെ ഭരണത്തിലായിരുന്നു.
 
1709 ൽ ഹൊട്ടാക് വംശം കാണ്ടഹാറിൽ പ്രബലരാകുകയും അവർ‌ സഫാവിദുകളെ പരാജയപ്പെടുത്തുകയും ചെയ്തു. അവർ മുഴുവൻ തെക്കൻ അഫ്ഗാനിസ്ഥാന്റേയും നിയന്ത്രണം ഏറ്റെടുത്തകാലത്ത് അഫ്ഗാനിസ്ഥാനിലെ ഹെറാത്ത് പ്രദേശത്ത് ധാരാളം ദുരാനി പഷ്തൂണുകൾ താമസിച്ചിരുന്നു. 1747-ൽ നാദിർ ഷായുടെ കമാൻഡർമാരിൽ ഒരാളായിരുന്ന അഹ്മദ് ഷാ ദുറാനി അഫ്ഗാനികളുടെ നേതാവായിത്തിരുകയും ഉറോസ്ഗാൻ അദ്ദേഹത്തിന്റെ പുതിയ ദുറാനി സാമ്രാജ്യത്തിന്റെ അധീനതിയലായ ആദ്യ പ്രദേശങ്ങളിലൊന്നായി മാറുകയും ഈ പ്രദേശങ്ങളടങ്ങിയതാണ് ആധുനിക  അഫ്ഗാനിസ്താൻ.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഉറോസ്ഗാൻ_പ്രവിശ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്