"വിർജീനിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 51:
ബ്രിട്ടീഷ് പാർലമെന്റിന്റെ ഫ്രഞ്ച് ആന്റ് ഇന്ത്യൻ യുദ്ധാനന്തരമുള്ള പുതിയ നികുതി ചുമത്തൽ ശ്രമങ്ങൾ കോളനി ജനതയിൽ ആഴത്തിലുള്ള അപ്രീതിക്കു കാരണമായി. ഹൗസ് ഓഫ് ബർഗെസസിൽ, പ്രാതിനിധ്യമില്ലാത്ത നികുതി ചുമത്തലുകളിലുകൾക്കെതിരേയുള്ള പ്രവർത്തനങ്ങൾക്ക് മറ്റുള്ളവരോടൊപ്പം ചേർന്ന് പാട്രിക് ഹെൻറി, റിച്ചാർഡ് ഹെൻറി ലീ എന്നിവർ നേതൃത്വം നൽകി. 1773 ൽ വിർജീനിയക്കാർ തങ്ങളുടെ പ്രവർത്തനങ്ങൾ മറ്റ് കോളനികളുമായി ഏകോപിപ്പിച്ചു തുടങ്ങുകയും അടുത്ത വർഷം കോണ്ടിനെന്റൽ കോണ്ഗ്രസിലേയ്ക്കു തങ്ങളുടെ പ്രതിനിധികളെ അയക്കുകയും ചെയ്തു. 1774 ൽ രാജകീയ ഗവർണർ ഹൌസ് ഓഫ് ബർഗസസ് പിരിച്ചുവിട്ടതിനുശേഷം വെർജീനിയയിലെ വിപ്ലവ നേതാക്കൾ വിർജീനിയ കൺവെൻഷനുകൾ വഴി ഭരണം തുടർന്നു. 1776 മേയ് 15-ന് ഈ പ്രതിനിധിയോഗം വിർജീനിയ ബ്രിട്ടീഷ് സാമ്രാജ്യത്തിൽ നിന്നും സ്വാതന്ത്ര്യം നേടിയതായി പ്രഖ്യാപിക്കുകയും ജോർജ് മാസന്റെ ‘വിർജീനിയ ഓഫ് ഡിക്ലറേഷൻ ഓഫ് റൈറ്റ്സ്’ പുതിയ ഭരണഘടനയിൽ ഉൾപ്പെടുത്തുകയും ചെയ്തു. മറ്റൊരു വിർജീനിയക്കാരനായ തോമസ് ജെഫേഴ്സൺ,  മേസന്റെ പ്രവൃത്തിയെ അടിസ്ഥാനമാക്കി സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ കരടു തയ്യാറാക്കുന്ന ജോലിയിൽ വ്യാപൃതനായി.
 
അമേരിക്കൻ വിപ്ലവ യുദ്ധം ആരംഭിച്ചപ്പോൾ ജോർജ് വാഷിങ്ടൺ കൊളോണിയൽ സൈന്യത്തിന്റെ തലവനായി തെരഞ്ഞെടുക്കപ്പെട്ടു. യുദ്ധകാലത്ത്, വില്യംസ്ബർഗിന്റെ തീരദേശത്തുള്ള നിലനിൽപ്പ് ബ്രിട്ടീഷ് ആക്രമണത്തിന് എളുപ്പത്തിൽ വിധേയമാകാനുള്ള സാദ്ധ്യത ഭയന്ന ഗവർണർ തോമസ് ജെഫേഴ്സൺ തന്റെ ഇംഗിതത്തിനനുസരിച്ച് തലസ്ഥാനം റിച്ചമണ്ടിലേക്ക് മാറ്റി സ്ഥാപിച്ചു. 1781-ൽ കോണ്ടിനെന്റൽ, ഫ്രെഞ്ച് സേനകളുടടെ കര, നാവിക സേനകളുടെ സംയുക്തിസംയുക്ത കൂട്ടുകെട്ട് വെർജീനിയ ഉപദ്വീപിൽ ബ്രിട്ടീഷ് സൈന്യത്തെ കുരുക്കി. അവിടെവച്ച് ജോർജ്ജ് വാഷിംഗ്ടൺ, ഫ്രഞ്ച് ജനറൽ കോംറ്റെ ഡി റൊച്ചാമ്പ്യൂ എന്നിവരുടെ നേതൃത്വത്തിലുള്ള പട്ടാളക്കാർ യോർക്ക് ടൗൺ ഉപരോധത്തിലൂടെ ബ്രിട്ടീഷ് ജനറൽ കോൺവാലിസിന്റെ സൈന്യത്തെ തകർത്തു. 1781 ഒക്ടോബർ 19 ന് അദ്ദേഹത്തിന്റെ കീഴടങ്ങൽ പാരിസിലെ സമാധാന ചർച്ചകളിലേയക്കു നയിക്കുകയും കോളനികളുടെ സ്വാതന്ത്ര്യം ഉറപ്പുവരുത്തുകയും ചെയ്തു.
 
അമേരിക്കൻ ഐക്യനാടുകളുടെ ഭരണഘടന എഴുതുന്നതിൽ വിർജീനിയക്കാരും ഒരു ചാലകശക്തിയായി പ്രവർത്തിച്ചിരുന്നു. 1787 ൽ ജെയിംസ് മാഡിസൺ വിർജീന പ്ലാനിന്റെ കരടുരേഖ തയ്യാറാക്കുകയും 1789 ൽ ‘ബിൽ ഓഫ് റൈറ്റ്സ്’ തയ്യാറാക്കുകയും ചെയ്തു. 1788 ജൂൺ 25-ന് വാൻജീനിയ ഭരണഘടന അംഗീകരിക്കുകയും ചെയ്തു. ‘ത്രീ-ഫിഫ്ത് കോമ്പ്രമൈസ്’ എന്ന അനുരഞ്ജന ഉടമ്പടിയിലൂടെ തങ്ങളടെ സംസ്ഥാനത്തെ ഏറ്റവും വലിയ അടമസമൂഹത്തോടൊപ്പം ജനപ്രതിനിധിസഭയിലെ ഏറ്റവും വലിയ ബ്ലോക്കെന്ന പദവി പ്രാഥമികമായി വിർജീനിയ ഉറപ്പിച്ചിരുന്നു. വിർജീനിയ ഡൈനാസ്റ്റി പ്രസിഡന്റുമാരോടൊപ്പം (ഐക്യനാടുകളിലെ ആദ്യത്തെ അഞ്ച് പ്രസിഡന്റുമാരിൽ നാലു പേർ വിർജീനിയയിൽ നിന്നുള്ളവരാണെന്ന വസ്തുത വിവരിക്കാൻ ഉപയോഗിച്ചിരുന്ന ഒരു പദമാണ് വിർജീനിയ ഡൈനാസ്റ്റി എന്നത്) ഇത് കോമൺവെൽത്തിനു ദേശീയ പ്രാധാന്യം നേടിക്കൊടുത്തു. 1790-ൽ വിർജീനിയ, മേരിലാൻഡ് സംസ്ഥാനങ്ങളിൽനിന്നു വിട്ടുകൊടുത്ത പ്രദേശങ്ങൾ ഉൾപ്പെടുത്തി ഒരു പുതുതായി ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ രൂപീകരിക്കപ്പെട്ടു. എന്നാൽ വിർജീനിയ പ്രദേശം 1846-ൽ വീണ്ടും തിരിച്ചുനൽപ്പെട്ടു. കോമൺവെൽ‌ത്തിന്റെ അപ്പലേച്ചിയൻ പർവ്വതനിരകൾക്കുപ്പുറത്തുളള പ്രദേശങ്ങളെ അടർത്തിയെടുത്തുണ്ടാക്കിയതും 1792-ൽ 15 ആം സംസ്ഥാനവുമായി മാറിയ കെന്റുക്കി പോലുള്ള സംസ്ഥാനങ്ങൾ രൂപീകരിക്കുന്നതിൽ പങ്കുവഹിച്ചതിനാലും ആദ്യകാല അമേരിക്കൻ നായകന്മാരുടെ ജന്മദേശമായതിനാലും വിർജീനിയയെ "സംസ്ഥാനങ്ങളുടെ മാതാവ്" എന്നും വിളിക്കപ്പെടുന്നു.
"https://ml.wikipedia.org/wiki/വിർജീനിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്