"ആഫ്രിക്കൻ ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിപുലനം
വിപുലനം
വരി 7:
 
ഏഴാം നൂറ്റാണ്ടിന്റെ പകുതി മുതൽ അറബികൾ ആഫ്രിക്കക്കാരെ അടിമകൾ ആക്കി തുടങ്ങിയിരുന്നു. റാഷിദുൻ ഖിലാഫത്തും മകുറിയ രാജ്യവും തമ്മിൽ എഡി 652-ൽ  നടന്ന രണ്ടാം ഡൊൺഗോള യുദ്ധത്തിനു ശേഷം ചെയ്ത സന്ധി ഉടമ്പടി പ്രകാരം ആഫ്രിക്കൻ അടിമകൾ ഏഷ്യാക്കാർക്കും യൂറോപ്യക്കാർക്കുമൊപ്പം ചെങ്കടലിനും, ഇന്ത്യൻ മഹാസമുദ്രത്തിനും, സഹാറാ മരുഭൂമിക്കും കുറുകെ വ്യാപാരം ചെയ്യപ്പെട്ടു.
 
പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തോടുകൂടി പാശ്ചാത്യരും അടിമവ്യാപാരത്തിൽ കടന്നു വന്നു. പോർച്ചുഗീസ് അറ്റ്ലാന്റിക് അടിമ വ്യാപാരത്തിന്റെ ഭാഗമായി ആദ്യം വ്യാപാരം വഴിയും പിന്നെ ബലമായും അടിമകളെ സ്വന്തമാക്കി. അവർ പടിഞ്ഞാറൻ, മധ്യ, തെക്കൻ ആഫ്രിക്കൻ പ്രദേശവാസികളെ അടിമകളാക്കി വിദേശത്തേക്ക് കടത്തി. തുടർന്ന് ആഫ്രിക്കയിൽ കോളനിവത്കരണം ആളിപ്പടർന്നു. 1870-ൽ 10% ആയിരുന്ന കോളനിവത്കരണം ആഫ്രിക്കക്ക് വേണ്ടിയുള്ള പരക്കം പാച്ചിലിൽ(1881-1914) 90% ആയി മാറി. പക്ഷെ വൻകരയിൽ പലയിടത്തും പൊട്ടിപ്പുറപ്പെട്ട സ്വാതന്ത്ര്യ സമരങ്ങളും രണ്ടാം ലോക മഹായുദ്ധം മൂലം യൂറോപ്പ് ദുർബലമായതും മൂലം കോളനി ഭരണം ആഫ്രിക്കയിലെമ്പാടും തൂത്തെറിയപ്പെട്ടു. ഇതിന് മൂർദ്ധന്യത്തിലെത്തിയ 1960-നെ ആഫ്രിക്കയുടെ വര്ഷം എന്നറിയപ്പെട്ടു.
"https://ml.wikipedia.org/wiki/ആഫ്രിക്കൻ_ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്