"ആസ്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8:
 
==ചരിത്രം==
ANSI, Extended ASCII തുടങ്ങി വ്യത്യസ്തരൂപങ്ങളിൽ ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിലും യഥാർത്ഥ ASCII എന്നതു കൃത്യമായ ചട്ടക്കൂടുകളുള്ള ഒരൊറ്റ പട്ടികയാണു്. US-ASCII എന്ന പേരിൽ [[IANA]] നിജപ്പെടുത്തിയിട്ടുള്ള ഈ രൂപം ആദ്യമായി ഉപയോഗിച്ചുതുടങ്ങിയതു് അമേരിക്കൻ ടെലിപ്രിന്റർ നിർമ്മാതാക്കളായിരുന്ന [[ബെൽ ഡാറ്റ സെർവീസസ്]] എന്ന കമ്പനിയായിരുന്നു. [[അമേരിക്കൻ സ്റ്റാൻഡാർഡ്സ് അസോസിയേഷൻ]] (ASA) 1960-ൽ രൂപീകരിച്ച X3.2 എന്ന ഉപസമിതി ഈ ആദിമ ASCII രൂപം എല്ലാ കമ്പ്യൂട്ടർ സംവിധാനങ്ങളിലും പൊതുവായി ഉപയോഗിക്കാവുന്ന മാനകമാക്കി അംഗീകരിച്ചു. 1967-ൽ പുതിയ മാനകം നിലവിൽ വന്നു. പിൽക്കാലത്തു് പലപ്പോഴും (പ്രധാനമായും 1967-ലും ഒടുവിൽ 1986-ലും) ഇതേ മാനകം കൂടുതൽ ചിട്ടകളോടെ വിപുലപ്പെടുത്തുകയുണ്ടായി<ref name="Brandel_1999">{{cite news |author-first=Mary |author-last=Brandel |date=July 6, 1999 |url=http://edition.cnn.com/TECH/computing/9907/06/1963.idg/ |title=1963: The Debut of ASCII |publisher=[[CNN]] |access-date=2008-04-14}}</ref><ref name="ASCII-1963">{{cite web |title=American Standard Code for Information Interchange, ASA X3.4-1963 |publisher=[[American Standards Association]] (ASA) |date=1963-06-17 |url=http://worldpowersystems.com/J/codes/X3.4-1963/|access-date=2018-01-11}}</ref><ref name="ASCII-1986">{{cite journal |title=American National Standard for Information Systems — Coded Character Sets — 7-Bit American National Standard Code for Information Interchange (7-Bit ASCII), ANSI X3.4-1986 |publisher=[[American National Standards Institute]] (ANSI) |date=March 26, 1986}}</ref>.
 
[[സ്പേസ് (ലിപി)| സ്പേസ്]] ഉൾപ്പെടെ, അച്ചടിക്കാവുന്ന 95 അക്ഷരരൂപങ്ങളും ഗദ്യവിന്യാസത്തിനും മറ്റും ഉപയോഗിക്കുന്ന (അച്ചടിയിൽ നേരിട്ടു പ്രത്യക്ഷമാവാത്തതോ അച്ചടിഉപകരണത്തെ അഥവാ പ്രദർശിനിയെ നിയന്ത്രിക്കുന്നതോ ആയ )( Non printing Control Characters) 33 ഗദ്യവിന്യാസചിഹ്നങ്ങളും ഉൾപ്പെട്ടതായിരുന്നു മേൽപ്പറഞ്ഞ ആസ്കി രൂപം. മുഖ്യമായും ഇംഗ്ലീഷ് അടക്കമുള്ള യൂറോപ്യൻ ഭാഷകളിലെ അക്ഷരങ്ങളാണു് ഈ പട്ടികയിൽ ഉൾപ്പെട്ടിരുന്നതു്.
"https://ml.wikipedia.org/wiki/ആസ്കി" എന്ന താളിൽനിന്ന് ശേഖരിച്ചത്