"ഒറിനോക്കോ നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
'''ഒറിനോക്കോ നദി''' [[തെക്കേ അമേരിക്ക|തെക്കേ അമേരിക്കയിലെ]] ഏറ്റവും നീളം കൂടിയ നദികളിലൊന്നാണ്. ഏകദേശം 2,140 കിലോമീറ്ററാണ് (1,330 മൈൽ) ഈ നദിയുടെ ആകെ നീളം. ചിലപ്പോഴൊക്കെ ഓറിനോക്വിയ എന്നും അറിയപ്പെടുന്ന ഇതിന്റെ നദീതടം 880,000 ചതുരശ്ര കിലോമീറ്റർ (340,000 ചതരശ്ര മൈൽ) പ്രദേശത്തായി  [[വെനസ്വേല|വെനിസ്വേലയുടെ]] 76.3 ശതമാനവും ബാക്കി കോളമ്പിയയിലുമായിട്ടാണ് സ്ഥിതിചെയ്യുന്നത്. പുറന്തള്ളുന്ന ജലത്തിന്റെ അളവനുസരിച്ച് ഈ നദി   ലോകത്തിലെ നാലാമത്തെ വലിയ നദിയാണ്. ഒറിനോക്കോ നദിയും അതിന്റെ പോഷകനദികളും [[വെനസ്വേല|വെനിസ്വേലയുടെ]] ഉൾനാടുകളിലേയും കിഴക്കൻ മേഖലകളിലേയും കൊളമ്പിയയിലെ [[ഇലാനോസ്|ഇലാനോസിലേയും]] (അതിവിശാലമായ ഉഷ്ണമേഖല പുൽമേടുകൾ) പ്രധാന ഗതാഗത സംവിധാനമാണ്. ഒറിനോക്കോ തടത്തിലെ പരിസ്ഥിതി തികച്ചും വൈവിദ്ധ്യമാർന്നതാണ്. വൈവിധ്യമാർന്ന സസ്യ ജന്തു ജാലങ്ങളെ നദീതടം പിന്തുണയ്ക്കുന്നു.
 
അറ്റ്ലാന്റിക് സമുദ്രത്തിലെ ഒരിനോക്കോ നദീമുഖം തന്റെ 1498 ആഗസ്ത് 1-ലെ  മൂന്നാം യാത്രയിൽ കൊളംബസ് രേഖപ്പെടുത്തിയിരുന്നു. പാറിമ പർവ്വതനിരയിലെ പരിധിയിൽ സെറോ ഡെൽഗാഡോ-ചാൽബൌഡിലുള്ള നദിയുടെ ഉത്ഭവസ്ഥാനം 1951 വരെ കണ്ടുപിടിക്കപ്പെട്ടിരുന്നില്ല. വെനിസ്വേലൻ-ബ്രസീലിയൻ അതിർത്തിക്ക് സമീപം സമുദ്രനിരപ്പിൽനിന്ന് ഏകദേശം 1,047 മീറ്റർ (3,435 അടി) ഉയരത്തിലുള്ള (അക്ഷാംശ രേഖാംശങ്ങൾ 2°19′05″N 63°21′42″W) ഇതിന്റെ ഉത്ഭവസ്ഥാനത്ത്  1951 ൽ വെനിസ്വേലൻ ഫ്രഞ്ചു സംഘങ്ങൾ സംയുക്തമായി പര്യവേഷണം നടത്തിയിരുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഒറിനോക്കോ_നദി" എന്ന താളിൽനിന്ന് ശേഖരിച്ചത്