"സംസ്കൃതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 20:
ബി.സി. 1500-നു മുൻപു വരെയെങ്കിലും പഴക്കമുള്ള സംസ്കൃതത്തിന്, [[ലത്തീൻ|ലത്തീനിനും]] [[യവനഭാഷ|യവന ഭാഷയ്ക്കും]] [[യുറോപ്പ്|യൂറോപ്പിലുണ്ടായിരുന്ന]] അതേ പ്രാധാന്യമാണ് [[ദക്ഷിണേഷ്യ]], [[തെക്ക് കിഴക്കൻ ഏഷ്യ]] എന്നീ മേഖലകളിലെ സംസ്കാരങ്ങളിൽ ഉണ്ടായിരുന്നത്.
 
സംസ്കൃതത്തിന്റെ പ്രാഗ്‌രൂപം [[വൈദികസംസ്കൃതംവൈദികസംസ്‌കൃതം|വൈദികസംസ്കൃതത്തിൽ]] ([[വേദങ്ങൾ]] എഴുതിയിരിക്കുന്ന സംസ്കൃതം) കാണാം. അതിൽ ഏറ്റവും പഴക്കമേറിയത് [[ഋഗ്വേദം|ഋഗ്വേദത്തിൽ]] ഉപയോഗിച്ചിരിക്കുന്ന സംസ്കൃതമാണ്. ഈ വസ്തുതയും [[ഭാഷാശാസ്ത്രം|ഭാഷാശാസ്ത്രത്തിൽ]] നടത്തിയ ശാസ്ത്രീയമായ പഠനവും സൂചിപ്പിക്കുന്നത് സംസ്കൃതം [[ഇന്തോ-യുറോപ്യൻ ഭാഷകൾ|ഇൻഡോ-യൂറോപ്യൻ ഭാഷാ ശാഖയിലെ]] ഏറ്റവും പുരാതനമായ ഒരു ഭാഷയാണ് എന്നാണ്. ആധുനിക ഏഷ്യൻ രാജ്യങ്ങളിലെ പല ഭാഷകളും സംസ്കൃതത്തിൽ നിന്നു ഉരുത്തിരിഞ്ഞു വന്നതാണ്.{{തെളിവ്}}
 
ഇപ്പോൾ സംസ്കൃതം വളരെ ചെറിയ ഒരു ജനവിഭാഗം മാത്രമേ സംസാരിക്കുന്നുള്ളൂ. പക്ഷേ ഈ ഭാഷ [[ഹൈന്ദവം|ഹിന്ദുമതത്തിലെ]] പല [[ആചാരം|ആചാരങ്ങൾക്കും]] പരിപാടികൾക്കും ഗീതത്തിന്റേയും (hymns) [[മന്ത്രം|മന്ത്രത്തിന്റേയും]] (mantras) രൂപത്തിൽ ഉപയോഗിച്ചു വരുന്നു. കൂടാതെ സംസ്കൃതത്തിലെഴുതിയ ധാരാളം കൃതികൾ [[കർണ്ണാടകസംഗീതം|കർണ്ണാടകസംഗീതത്തിൽ]] പാടുന്നുണ്ട്. ഹൈന്ദവ ഗ്രന്ഥങ്ങളുടേയും [[തത്വശാസ്ത്രം|തത്വശാസ്ത്ര]]ഗ്രന്ഥങ്ങളുടേയും രൂപത്തിൽ പാരമ്പര്യമായി കിട്ടിയ സാഹിത്യസമ്പത്തും വ്യാപകമായി പഠിക്കുന്നു. ഭാരതീയതത്വശാസ്ത്രത്തിൽ അധിഷ്ഠിതമായ പല പണ്ഡിതതർക്കങ്ങളും ചില പുരാതന പാരമ്പര്യ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഇപ്പോഴും നടക്കാറുണ്ട്.{{തെളിവ്}} സംസ്കൃതസാഹിത്യത്തിന്റെ സിംഹഭാഗവും പദ്യത്തിന്റേയും സാഹിത്യത്തിന്റേയും വിപുലമായ പാരമ്പര്യം ഉള്ള ഗ്രന്ഥങ്ങളാണ്. അതോടൊപ്പം ശാസ്ത്രം, സാങ്കേതികം, [[തത്വശാസ്ത്രം]], [[മതഗ്രന്ഥങ്ങൾ]] എന്നിവയും സംസ്കൃതസാഹിത്യത്തിന്റെ ഭാഗമാണ്.
"https://ml.wikipedia.org/wiki/സംസ്കൃതം" എന്ന താളിൽനിന്ന് ശേഖരിച്ചത്