"നന്നൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 1:
{{prettyurl|Nannan}}
[[സംഘകാലം|സംഘകാലത്ത്]] [[പൂഴിനാട്]] ഭരിച്ച രാജാവാണ് '''നന്നൻ'''. സംഘകാലത്ത് [[കേരളം]] [[വേണാട്]], [[കുട്ടനാട്]], [[കുടനാട്]], [[പൂഴിനാട്]], [[കർക്കാനാട്]] എന്നിങ്ങനെ അഞ്ച് നാടുകളായി (ഐന്തിണൈകൾ)വിഭജിക്കപ്പെട്ടിരുന്നു. ഇന്നത്തെ [[കണ്ണൂർ|കണ്ണൂരും]] [[കോഴിക്കോട്|കോഴിക്കോടും]] ഉൾപ്പെട്ട പൂഴിനാടിന്റെ ആസ്ഥാനം ഏഴിമലയായിരുന്നു[[ഏഴിമല]]യായിരുന്നു. നന്നന്റെ കീഴിൽ ഏഴിമല സംഘകാല കേരളത്തിലെ അനിഷേധ്യ ശക്തിയായി മാറി. മികച്ച സൈനികനായിരുന്ന ഇദ്ദേഹം കോയമ്പത്തൂരിന്റെ വടക്കൻ ഭാഗങ്ങളിലേക്കും അധികാരം വ്യാപിപ്പിച്ചിരുന്നു. നന്നന്റെ സാമ്രാജ്യത്വമോഹങ്ങളാണ് കുട്ടനാടിന്റെ അധിപന്മാരായ [[ചേരസാമ്രാജ്യം|ചേരന്മാരുമായുള്ള]] സംഘർഷത്തിനു വഴിതെളിച്ചത്. ചേരന്മാരുമായി ഏറ്റുമുട്ടിയ പാഴി യുദ്ധത്തിൽ ചേരസേനാനായകനെ പരാജയപ്പെടുത്തിയത് ഇദ്ദേഹത്തിന്റെ മികച്ച നേട്ടമായിരുന്നു. ഈ ഉജ്ജ്വല വിജയത്തെക്കുറിച്ച് നന്നന്റെ ആസ്ഥാനകവിയായ [[പരണർ]] തന്റെ കവിതകളിൽ പ്രതിപാദിക്കുന്നുണ്ട്. എന്നാൽ നാർമുടിച്ചേരലനെതിരെ (ചേരരാജാവ്) ഈ വിജയം ആവർത്തിക്കാൻ ഇദ്ദേഹത്തിനു കഴിഞ്ഞില്ല; [[വാകൈപ്പെരും തുറൈയുദ്ധം|വാകൈപ്പെരും തുറൈയുദ്ധത്തിൽ]] [[നാർമുടിച്ചേരൻ]] നന്നനെ വധിച്ചതോടെ പൂഴിനാട് ചേരന്മാരുടെ അധീനതയിലായി.
 
{{Sarvavijnanakosam}}
"https://ml.wikipedia.org/wiki/നന്നൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്