"ഫുട്ബോൾ ലോകകപ്പ് 2018" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

574 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
 
ഫിഫ ലോകകപ്പിന്റെ 21-ാം പതിപ്പാണ് 2018 ജൂൺ 14 മുതൽ ജൂലൈ 15 വരെ റഷ്യയിൽ നടക്കുന്നത്. റഷ്യ ഉൾപ്പെടെ 32 രാജ്യങ്ങളാണ് ടൂർണമെന്റിൽ പങ്കെടുക്കുക. ഇതാദ്യമായാണ് റഷ്യയിൽ ഫുട്ബോൾ ലോകകപ്പ് നടക്കുന്നത്. മാത്രമല്ല കിഴക്കേ യൂറോപ്പിലും ഇതാദ്യമായാണ് ഫുട്ബോൾ ലോകകപ്പ് നടക്കുന്നത്. ഒന്നിലധികം വൻകരകളിൽ നടക്കുന്ന ആദ്യ ഫുട്ബോൾ ലോകകപ്പും ഇത് തന്നെ (യൂറോപ്പ്, ഏഷ്യ).<ref>{{Cite web|url=https://specials.manoramaonline.com/News/2018/Fifa-World-Cup/index.html|title=World Cup News Malayalam|access-date=|last=|first=|date=|website=|publisher=}}</ref> യുറോപ്പ് ഇത് 11-ാം തവണയാണ് ലോകകപ്പിന് വേദിയാകുന്നതെങ്കിലും കിഴക്കൻ യൂറോപ്പിൽ ഇതാദ്യമാണ്. ഏറ്റവും പണം മുടക്കിയ ലോകകപ്പും ഇത് തന്നെ, $14.2 ദശലക്ഷം. വീഡിയോ അസിസ്റ്റന്റ് റഫറീസ് (VARs) സാങ്കേതിക വിദ്യ ആദ്യമായി ഉപയോഗിച്ചതും റഷ്യയിലാണ്.
'''[[സാബിവാക്ക]]''' എന്ന ചെന്നായയാണ് ഈ ലോകകപ്പിന്റെ ഭാഗ്യചിഹ്നം. '''[[അഡിഡാസ് ടെൽസ്റ്റാർ 18|ടെൽസ്റ്റാർ 18]]''' ആണ് ഔദ്യോഗിക പന്ത്. നിക്കി ജാം, വിൽ സ്മിത്ത്, എറ ഇസ്ട്രെഫി എന്നിവർ ചേർന്ന് പാടിയ '''ലിവ് ഇറ്റ് അപ്പ്''' ആണ് ഔദ്യോഗിക ഗാനം.
 
32 ടീമുകളാണ് ഇത്തവണയും മത്സരിക്കുന്നത്. അതിൽ ഐസ്ലൻഡും പാനമയും ആദ്യമായാണ് ലോകകപ്പ് കളിക്കുന്നത്. 11 നഗരങ്ങളിലെ 12 സ്റ്റേഡിയങ്ങളിലായി 64 മത്സരങ്ങളാണ് ആകെയുള്ളത്. മോസ്കോയിലെ ലുഷ്നികി സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ റഷ്യ 5-0 ന് സൗദി അറേബ്യയെ തോൽപ്പിച്ചു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2836971" എന്ന താളിൽനിന്ന് ശേഖരിച്ചത്