"ഗലീലിയോ ഗലീലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
ജീവിതചുരു
വരി 22:
|footnotes =
}}
'''ഗലീലിയോ ഗലീലി'''([[ഫെബ്രുവരി 15]], 1564 – [[ജനുവരി 8]] 1642) ഭൗതികശാസ്ത്രജ്ഞൻ, വാന നിരീക്ഷകൻ, ജ്യോതിശാസ്ത്രജ്ഞൻ, തത്ത്വചിന്തകൻ എന്നീ നിലകളിലൊക്കെ കഴിവുതെളിയിച്ച ഇറ്റലിക്കാരനായിരുന്നു. മരിച്ച് 350 കൊല്ലം കഴിഞ്ഞിട്ടും ലോകത്തെ ഏറ്റവും വലിയ ശാസ്ത്രജ്ഞന്മാരുടെ കൂട്ടത്തിലാണ് ഗലീലിയോയുടെ സ്ഥാ‍നം. പ്രകൃതിയെ സംബന്ധിച്ച പല പഴയ വിശ്വാസങ്ങളും തെറ്റാണെന്ന് ആദ്യമായി തെളിയിച്ചത് അദ്ദേഹമായിരുന്നു.ലോക ചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികളുടെ ഹ്രസ്വ ചരിത്രമാണ് [[ദ ഹൻഡ്രഡ് (ഗ്രന്ഥം)|ദ ഹൻഡ്രഡ്]] എന്ന പേരിൽ മൈക്കിൾ ഹാർട്ട് 1978ൽ പ്രസിദ്ധീകരിച്ച പുസ്തകം . ഈ പട്ടികയിൽ പന്ത്രണ്ടാം സ്ഥാനം ഗലീലിയൊയ്ക്കാണ്
 
== [[ജീവിതരേഖ ]]==
[[ഇറ്റലി|ഇറ്റലിയിലെ]] [[പിസ്സ|പിസ്സയിൽ]] 1564-ൽ ജനിച്ച ഗലീലിയോ ഒരു [[ഗണിതശാസ്ത്രം|ഗണിതജ്ഞനായ]] കച്ചവടക്കാരന്റെ മകനായിരുന്നു. സംഗീതത്തിലും ചിത്രമെഴുത്തിലും തല്പരനായിരുന്ന ഈ കുട്ടി ശാസ്ത്രീയ കളിപ്പാട്ടങ്ങളുണ്ടാക്കി കുട്ടിക്കാലത്ത് കളിച്ചു. നിരീക്ഷണശീലം അന്നേയുണ്ടായിരുന്നു. ഒരിക്കൽ പ്രാർത്ഥിക്കാൻ പോയ നേരത്ത് പള്ളിയിൽ ചങ്ങലയിൽ തൂങ്ങിയ തട്ടിൽ മെഴുകുതിരി കത്തിക്കുന്നത് കണ്ടു. വിട്ടപ്പോൾ ചങ്ങല ആടുകയുണ്ടായി. കൂടുതൽ നേരം ആടുമ്പോൾ ആടുന്ന ദൂരം കുറഞ്ഞുവരുന്നത് ഗലീലിയോ ശ്രദ്ധിച്ചു. ദൂരം കുറയുമെങ്കിലും ആട്ടത്തിനെടുക്കുന്ന സമയം കുറയുന്നില്ലെന്ന് തോന്നി. അന്നു സമയം നോക്കാൻ വാച്ചില്ലായിരുന്നു. എങ്കിലും പരീക്ഷിച്ചു നോക്കാൻ നാഡിമിടിപ്പുകൾ എണ്ണിനോക്കി. തന്റെ ആശയം ശരിയാണെന്ന് അദ്ദേഹത്തിന് മനസ്സിലായി. ഇത് വച്ചുകൊണ്ടാണ് അദ്ദേഹം [[പെന്റുലം|പെൻഡുലം]] നാഴികമണി വികസിപ്പിച്ചെടുത്തത്.
 
വൈരുദ്ധ്യങ്ങൾ നിറഞ്ഞതായിരുന്നു ഗലീലിയോയുടെ ജീവിതം. സന്ന്യാസിയാകാൻ ആഗ്രഹിച്ചു, നടന്നില്ല. [[വൈദ്യശാസ്‌ത്രം]] പഠിച്ചു, പക്ഷേ ബിരുദം പോലും നേടാതെ പഠനമുപേക്ഷിച്ച്‌ സർവകലാശാല വിട്ടു.പിസ്സ സർവ്വകലാശാലയിൽ (ബിരുദമില്ലാതെ) അദ്ദേഹമൊരു പ്രൊഫസ്സറായി. അദ്ദേഹം നല്ലൊരദ്ധ്യാപകനായിരുന്നു. നല്ലപ്രായം മുഴുവൻ സാമ്പത്തിക അരക്ഷിതാവസ്ഥ പിന്തുടർന്നു. അവിഹിതബന്ധത്തിൽ മൂന്ന്‌ കുട്ടികൾ ജനിച്ചു. പക്ഷേ, പിതാവിന്റെ എല്ലാ ബാദ്ധ്യതകളും ചുമതലകളും ഒരു ലോഭവും കൂടാതെ മക്കൾക്ക്‌ വേണ്ടി നിർവഹിച്ചു. അധികാരവർഗവുമായി എന്നും സൂക്ഷിച്ച അടുപ്പം, തന്റെ നിരീക്ഷണങ്ങൾക്കും കണ്ടെത്തലുകൾക്കും അംഗീകാരം നേടിക്കൊടുക്കുന്നതിന്‌ കൂടി ഫലപ്രദമായി ഉപയോഗിച്ചു.
"https://ml.wikipedia.org/wiki/ഗലീലിയോ_ഗലീലി" എന്ന താളിൽനിന്ന് ശേഖരിച്ചത്