"സിംഹവാലൻ കുരങ്ങ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

tbar++
(ചെ.) space added between sentences
വരി 27:
 
 
[[പശ്ചിമഘട്ടം|പശ്ചിമഘട്ടത്തിൽ]] മാത്രം കാണപ്പെടുന്ന വംശനാശത്തിന്റെ വക്കിലെത്തിയിരിക്കുന്ന [[കുരങ്ങ്|കുരങ്ങുകളാണ്‌]] '''സിംഹവാലൻ കുരങ്ങ്‌'''<ref>{{Cite journal|url=https://dx.doi.org/10.11609/JoTT.2000.7.13.7971-7982|title=A checklist of mammals of Kerala, India.|last=P. O.|first=Nameer|date=2015|journal=Journal of Threatened Taxa|volume=7(13)|pages=7971–7982|via=}}</ref> (Lion-tailed Macaque) ശാസ്ത്രീയനാമം ''Macaca silenus'' എന്നാണ്‌.<ref>http://www.iucnredlist.org/search/details.php/12559/summ</ref> ലോകത്ത് പശ്ചിമഘട്ടത്തിന്റെ തെക്കൻപകുതിയിൽ മാത്രം കാണുന്ന ജീവി വർഗ്ഗമാണ് സിംഹവാലൻ കുരങ്ങ്. കേരളത്തിൽ [[സൈലന്റ് വാലി]]യിലും തമിഴ്നാട്ടിൽ കളക്കാട് -മുണ്ടന്തുറൈ വന്യജീവിസങ്കേതം ഉൾപ്പെടുന്ന ആശാംബൂ മലനിരകളിലുമാണ് സിംഹവാലൻ കുരങ്ങുകൾക്ക് ദീർഘകാലം നിലനിൽക്കാൻ പറ്റിയ തുടർച്ചയായ ആവാസവ്യവസ്ഥ ഉള്ളത്. വർഷത്തിൽ എല്ലാകാലത്തും കായ്കനികൾ ലഭിക്കുക നിത്യഹരിതവനങ്ങളിൽ മാ‍ത്രമാണ് . അതുകൊണ്ടാണ് സിംഹവാലൻ സൈലന്റ് വാലിയുടെ ഭാഗമായത്.
== വിവരണം ==
രോമങ്ങൾ കറുത്ത നിറത്തിലോ കടുംതവിട്ടുനിറത്തിലോ ആണ്‌. വെള്ളിനിറവും വെള്ളനിറവും കലർന്ന സടയാണ്‌ വേറൊരു പ്രത്യേകത. രോമങ്ങളില്ലാത്ത മുഖത്തിന്‌ കറുത്ത നിറമാണ്‌. തല മുതൽ വാലിന്റെ അറ്റം വരെ 45മുതൽ 60 സെ. മീ നീളമുള്ള ഇവക്ക്‌ പത്തുകിലോഗ്രാമിൽതാഴെയേ തൂക്കം കാണുകയുള്ളൂ. 25 സെ. മീ നീളമുള്ള വാലിന്റെ അറ്റം [[സിംഹം|സിംഹത്തിന്റെ]] വാലിനു സദൃശ്യമായതിനാലാണ്‌ ഇവയെ സിംഹവാലൻ കുരങ്ങൻ എന്നു വിളിക്കുന്നത്‌. കാടുകളിൽ 20 വർഷത്തോളം ജീവിച്ചിരിക്കുന്ന ഇവ മൃഗശാലകളിലും മറ്റും 30 വർഷത്തോളം ജീവിക്കുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്‌.<ref name="WAZA">{{cite web|url=http://www.waza.org/virtualzoo/factsheet.php?id=106-008-003-010&view=Monkeys&main=virtualzoo Lion-tailed Macaque|title=Article - World Association of Zoos and Aquariums (WAZA), Virtual Zoo"}}</REF>
"https://ml.wikipedia.org/wiki/സിംഹവാലൻ_കുരങ്ങ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്