"വരാപ്പുഴ റോമൻ കത്തോലിക്കാ അതിരൂപത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു |
(ചെ.) →ചരിത്രം[3] |
||
വരി 52:
1657ലെ കർമലീത്ത മിഷനറിമാരുടെ ആഗമനത്തോട് കൂടിയാണ് വരാപ്പുഴ അതിരൂപതയുടെ ഉദ്ഭവം. അവരിൽ പ്രധാനിയായിരുന്നു [[ഫാ ജോസഫ് സെബസ്ത്യാനി]]. ചരിത്ര പ്രസിദ്ധമായ [[കൂനൻ കുരിശുസത്യം|കൂനൻ കുരിശ് സത്യ]] (1653) ത്തിന് ശേഷം റോം നിയമിക്കുന്ന ഈശോ സഭാക്കാരായ മെത്രാന്മാരെ മേലിൽ അനുസരിക്കില്ല എന്ന് സീറോ-കൽദായ റീത്തിൽ പെട്ടവർ ശപഥംചെയ്തിരുന്ന കാലഘട്ടമായിരുന്നു അത്. തന്റെ നിരന്തര പരിശ്രമം മൂലം അവരിൽ കുറെ പേരെയൊക്കെ റോമൻ കത്തോലിക്കാ സഭയിലേക്ക് തിരികെ കൊണ്ടുവരാൻ അദ്ദേഹത്തിന് കഴിഞ്ഞു.
1659ൽ [[അലക്സാണ്ടർ ഏഴാമൻ മാർപ്പാപ്പ]] മലബാർ വികരിയത്ത് രൂപീകരണം പ്രഖ്യാപിച്ചു. ഫാ. ജോസഫ് സെബ്സ്ത്യാനിയെ [[വികാർ അപ്പസ്തോലിക്]] ആയി നിയമിക്കുകയും ചെയ്തു. വരാപ്പുഴയായിരുന്നു മലബാർ വികാരിയത്തിന്റെ ആസ്ഥാനം.
1709 ൽ [[ക്ലെമന്റ് പതിനൊന്നാമൻ പാപ്പ]] പുറപ്പെടുവിച്ച തിരുവെഴുത്തിലൂടെ മലബാർ വികാരിയത്തിനെ വരാപ്പുഴ വികാരിയത്തായി ഉയർത്തുകയും [[ബിഷപ് ആഞ്ചലോ ഫ്രാൻസിസ്കോ]]യെ വരാപ്പുഴ വികാരിയത്തിന്റെ പ്രഥമ വികാർ അപ്പസ്തോലിക്കയായി നിയമിക്കുകയും ചെയ്തു. 1838 ൽ [[ഗ്രിഗറി പതിനാറാമൻ മാർപ്പാപ്പ]] പുറപ്പെടുവിച്ച തിരുവെഴുത്ത് "[[മുൾത്താ പ്രോക്ലാര]]" വഴി കൊച്ചി, കൊടുങ്ങല്ലൂർ, കൊല്ലം രൂപതകളെ വരാപ്പുഴ വികാരിയത്തിനു കീഴിലാക്കി. എങ്കിലും പിന്നീട് 1845 ൽ [[കൊല്ലം രൂപത]]യെ വേർപെടുത്തി വരാപ്പുഴ വികാരിയതിന്റെ സാമന്ത രൂപതയാക്കി മാറ്റി.
|