"കോശജീവശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

' ജീവശാസ്ത്രത്തിന്റെ ഒരു ശാഖയാണ് കോശജീവശാസ്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
 
ജീവശാസ്ത്രത്തിന്റെ ഒരു ശാഖയാണ് കോശജീവശാസ്ത്രം. ജീവന്റെ അടിസ്ഥാന ഘടകമെന്ന തരത്തിൽ കോശത്തിന്റെ ഘടന, ധർമ്മം എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്ന മേഖലയാണ് ഇത്. കോശ ഘടകങ്ങൾ, കോശാംഗങ്ങളുടെ ഘടന, അവയുടെ ക്രമീകരണം, ഭൗതികവും രാസികവുമായ സവിശേഷതകൾ, പരിസ്ഥിതിയുമായുള്ള ബന്ധം തുടങ്ങിയവയുടെ പഠനവും കോശജീവശാസ്ത്രം കൈകാര്യം ചെയ്യുന്നു.
കോശ ഘടനയുടെ പഠനം
 
കോശ ഘടനയെ പഠിക്കുമ്പോൾ തന്മാത്രാ തലത്തിലുള്ള ഗവേഷണം നടക്കുന്നു. ജൈവികവും അജൈവികവുമായ ഘടകങ്ങൾ, ഹോർമോണുകൾ, ജലം തുടങ്ങിയവയുടെ സാന്നിദ്ധ്യവും പ്രവർത്തനവും പഠനവിധേയമാക്കുന്നു.
 
യൂകാരിയോട്ടുകൾ
 
കോശങ്ങൾ ഘടനാപരമായി വളരെയധികം സവിശേഷതകൾ പ്രദർശിപ്പിക്കുന്നു. പഠനസൗകര്യത്തിനായി അവയെ യൂകാരിയോട്ടുകൾ എന്നും പ്രോകാരിയോട്ടുകൾ എന്നും രണ്ടായി തരം തിരിക്കാം.
കോശജീവശാസ്ത്രം പ്രധാനമായും പഠനവിധേയമാക്കുന്നത് യൂകാരിയോട്ടുകളെക്കുറിച്ചാണ്. പ്രോകാരിയോട്ടുകളെക്കുറിച്ച് പഠനം നടക്കുന്നത് സൂഷ്മജീവശാസ്ത്രം എന്ന മേഖലയിലാണ്.
"https://ml.wikipedia.org/wiki/കോശജീവശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്