"നസീറുദ്ദീൻ ഷാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:അലിഗഢ് മുസ്ലിം സർവകലാശാലയിലെ പൂർവ വിദ്യാർത്ഥികൾ നീക്കം ചെയ്തു [[വിക്കിപീഡിയ:ഹോട്ട്ക...
വരി 17:
അജ്മേറിൽ ഉള്ള സെയിന്റ് ആൻസെൽ വിദ്യാലയത്തിലാണ് നസറുദ്ദിൻ ഷാ തന്റെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പിന്നീട് അദ്ദേഹം [[അലിഗഡ് മുസ്ലിം യൂനിവേഴ്‍സിറ്റി|അലിഗഡ് മുസ്ലിം യൂണിവേർസിറ്റിയിൽ]] നിന്ന് 1971-ൽ കലയിൽ ബിരുദം നേടി. ഷാ, [[ഡെൽഹി|ഡെൽഹിയിലുള്ള]] [[നാഷണൽ സ്കൂൾ ഓഫ് ഡ്രാമ|നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിലും]] പഠനം നടത്തിയിട്ടുണ്ട്.
 
അദ്ദേഹം ബോളിവുഡിൽ വ്യാണിജ്യ ചലച്ചിത്രങ്ങളിലും [[സമാന്തര ചലച്ചിത്രം|സമാന്തര ചലച്ചിത്രങ്ങളിലും]] ഒരേ പോലെ വിജയം കൊയ്തു. ചില അന്തർദേശീയ സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ''ദ ലീഗ് ഓഫ് എക്സ്ട്രാ ഓർഡിനറി ജെന്റിൽമെൻ'' (The League of Extraordinary Gentlemen) എന്ന ചലച്ചിത്രത്തിലെ ''ക്യാപ്റ്റൻ നെമോ'' എന്ന കഥാപാത്രം അവയിൽ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്.
 
അദ്ദേഹത്തിന്റെ മുത്ത ജ്യേഷ്ഠൻ ലെഫ്റ്റ്നന്റ് ജെനറൽ സഹിറുദ്ദീൻ ഷാ ഭാരത സൈന്യത്തിൽ ഡെപ്യൂട്ടി ചീഫ് ഓഫ് ആർമി സ്റ്റാഫ് (പ്ലാനിങ്ങ് ആന്റ് സിസ്റ്റംസ്) പദവിയിൽ നിന്ന് 2008-ൽ വിരമിച്ചു. അതിനു മുൻപ് അദ്ദേഹം ദിമാപൂരിലുള്ള മൂന്ന് റെജിമെന്റുകളെ നയിച്ചിട്ടുമുണ്ട്.<ref>http://www.thaindian.com/newsportal/uncategorized/indian-army-promises-transparency-in-defence-deals_10026004.html</ref><ref>http://www.eastarmy.nic.in/views-counter-views/ied-victims.html</ref>
"https://ml.wikipedia.org/wiki/നസീറുദ്ദീൻ_ഷാ" എന്ന താളിൽനിന്ന് ശേഖരിച്ചത്