"ജൂതൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
ബി.സി രണ്ടാം സഹസ്രാബ്ദത്തിൽ മധ്യമധ്യപൗരസ്ത്യ ദേശത്ത് വംശീയവും മതപരവുമായ ഒരു വിഭാഗമായി ജൂതർ ഉത്ഭവിച്ചു.
==ഉത്ഭവം==
യഹൂദർ ,യഹൂദൻ, യഹൂദജനത എന്നല്ലാം അറിയപ്പെടുന്ന ജൂതന്റെ ഉത്ഭവം ഗോത്രപിതാവായ യാക്കോബിൽ നിന്നാണ്. [[ ഇസ്രയേൽ|ഇസ്രയേലി]] ഉച്ചാരണം (Jehudim) യെഹൂദിം എന്നുമാണ്. വംശീയത, രാഷ്ട്രം, മതം എന്നിവയുമായി ജൂതർ പരസ്പരം ബന്ധപ്പെട്ടു നിൽക്കുന്നു. [[യഹൂദമതം |യഹൂദമതമാണ്]] യഹൂദ ജനതയുടെ പരമ്പരാഗത വിശ്വാസം. എന്നാൽ വിവിധ തരത്തിലുള്ള ആരാധനാക്രമങ്ങൾ ഇവർ ആചരിക്കുന്നു .ബി.സി 323 മുതൽ ബി.സി 31 വരെയുള്ള [[ഹെല്ലനിസ്റ്റിറ്റിക് യുഗം|ഹെല്ലെൻസ്റ്റിറ്റിക്കൽ]] കാലഘട്ടത്തിലെ ഗ്രീക്ക് രേഖകളിൽ ഇവരെക്കുറിച്ച് വിവരിക്കുന്നുണ്ടെങ്കിലും, ബി.സി 1213-1203 കാലത്തെ മെർപ്പെപ്റ്റാസ്റ്റെലെ ലിഖിതത്തിലാണ് ഇസ്രയേലിനെക്കുറിച്ചുള്ള ആദ്യ കാല പരാമർശം.പ്രാചീന ഇസ്രയേൽ(ജൂദാ)ജനങ്ങളെ യഹൂദർ എന്നും വിളിക്കാറുണ്ട്.ജൂദാ (യഹൂദാ) ഗോത്രപിതാവായി കരുതപ്പെടുന്നു. 'ഇസ്രയേൽ' എന്ന അപരനാമമുള്ള യാക്കോബിന്റെ പന്ത്രണ്ടു പുത്രൻമാരിൽ നിന്നാണ് ഈ ഗോത്രങ്ങൾ ഉത്ഭവിച്ചത്.ഇവയിൽ ജൂദായുടെയും ബെഞ്ചമിന്റെയും ഗോത്രങ്ങൾ സമൂഹമായിത്തീർന്നു.ജൂദായും ഇസ്രയേലും ഒരേ വർഗ്ഗത്തിൽപ്പെട്ട രണ്ട് സമൂഹങ്ങളുടെ പ്രാദേശിക സംജ്ഞകളായിരുന്നു. പിന്നീട് ജൂദാ എന്ന പദം ഒരു മത വിഭാഗത്തെക്കുറിക്കുന്നതായി മാറി.കാരണം, ഈ മതം ആവിർഭവിച്ചതും നിലനിന്നതും യൂദയായിലാണ്.അങ്ങനെയാണ് 'യാഹ് വേ' (യഹോവ) ആരാധനയിൽ അധിഷ്ഠിതമായ മതത്തിന്റെ അനുയായികൾക്ക് ജൂതൻമാർ എന്ന പേരു വന്നത്. എന്നാൽ ഇസ്രയേൽ എന്ന പദം ചില പ്രാദേശിക ഗോത്രങ്ങളെ മാത്രം കുറിക്കുന്നതിന് പകരം എല്ലാ ഗോത്രങ്ങൾക്കും പൊതുവെയുള്ള ഒന്നായി വീണ്ടും രൂപപ്പെട്ടു.അങ്ങനെയാണ് 'ജൂതന്മാർ' എന്നും 'ഇസ്രയേല്യർ' എന്നും സമാന അർത്ഥ വാക്കുകൾ നിലവിൽ വന്നത്.
 
== അവലംബം ==
"https://ml.wikipedia.org/wiki/ജൂതൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്