"തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (Vishalsathyan19952099 എന്ന ഉപയോക്താവ് തൃശ്ശൂർ വടക്കുംനാഥൻ ക്ഷേത്രം എന്ന താൾ [[തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്...)
ലോക പ്രസിദ്ധമായ തൃശ്ശൂർ പൂരം ശ്രീ വടക്കുംനാഥന്റെസാനിധ്യത്തിലാണ് നടക്കുക. തൃശ്ശൂർ പൂരം നാളിൽ കൈലാസനാഥനെ കണ്ട് വന്ദിക്കാൻ ചുറ്റുവട്ടത്തിൽനിന്നു ദേവീദേവന്മാർ എഴുന്നള്ളിയെത്തും. തൃശ്ശൂർ പൂരമെന്നത് പല പല ക്ഷേത്രങ്ങളിൽ നിന്ന് എഴുന്നെള്ളിച്ച് വന്ന ക്ഷേത്രമൈതാനിയിലേക്ക് തിരിച്ചുപോകുന്നതിനെയാണ്‌ സൂചിപ്പിക്കുന്നത്. അതിൽ തന്നെ പാറമേക്കാവ് പൂരം മാത്രമേ ക്ഷേത്രമതിൽക്കെട്ടിനകത്തേക്ക് പ്രവേശിക്കുന്നുള്ളൂ. വടക്കുന്നാഥൻ ഈ പൂരത്തിന്റെ സാക്ഷി മാത്രമാണ്. ഓരോരുത്തരും വന്നുപോകുന്നു, വരുന്നു. അത്രമാത്രം. പാറമേക്കാവ് ഭഗവതി മതിൽക്കെട്ടിനകത്തേക്ക് കടക്കുന്നതിന്റെ ഐതിഹ്യമിതാണ്:
 
കൊച്ചിരാജാവിന്റെ കീഴിലെ ധീരയോദ്ധാവായിരുന്ന അപ്പാട്ട് കുറുപ്പാൾ തികഞ്ഞ ദേവീഭക്തനായിരുന്നു. എല്ലാമാസവും അദ്ദേഹം [[അങ്ങാടിപ്പുറം]] [[തിരുമാന്ധാംകുന്ന് ക്ഷേത്രം|തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലേയ്ക്ക്]] ദർശനത്തിനുപോകുമായിരുന്നു. വാർദ്ധക്യത്തെത്തുടർന്ന് അദ്ദേഹത്തിനുപോകാൻ കഴിയാതെ വരുമെന്ന അവസ്ഥ വന്നപ്പോൾ അവസാനദർശനത്തിനുശേഷം അദ്ദേഹം ഭഗവതിയോട് തന്റെ വീടിനടുത്തേക്ക് വരണമെന്ന് ആവശ്യപ്പെട്ടു. ഭക്തവത്സലയായ തിരുമാന്ധാംകുന്നിലമ്മ ആ ആവശ്യം സ്വീകരിച്ചു. തിരിച്ചെത്തിയ കുറുപ്പാൾ വടക്കുന്നാഥനെയും തൊഴുതശേഷം വടക്കുപടിഞ്ഞാറുവശത്തുള്ള ഇലഞ്ഞിത്തറയിൽ കിടന്നുറങ്ങി. ഉണർന്ന് തന്റെ കുടയുമെടുത്ത് യാത്രചെയ്യാമെന്നായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. എന്നാൽ അപ്പോഴേക്കും കുട ഉറച്ചുകഴിഞ്ഞിരുന്നു. ഇതറിഞ്ഞ് സ്ഥലത്തെത്തിയ ജ്യോത്സ്യന്മാർ കുടയിൽ ഭഗവതിയുടെ സാന്നിദ്ധ്യമുണ്ടെന്ന് കണ്ടെത്തി. തുടർന്ന് അവിടെ പ്രതിഷ്ഠയും നടത്തി. ഇന്നും ദിവസവും പാറമേക്കാവിലെ ദീപാരാധനാസമയത്ത് അവിടെ വിളക്കുവച്ച് പൂജയും നടത്തിവന്നു.
 
കാലക്രമത്തിൽ ഭഗവതിയുടെ പ്രതിഷ്ഠ ക്ഷേത്രത്തിന് കിഴക്കുഭാഗത്തുള്ള ഒരു ചെറുപുഴയുടെ കരയിലെ പാറയുടെ മുകളിൽ പ്രതിഷ്ഠിച്ചു. പാറയുടെ മുകളിൽ പ്രതിഷ്ഠിച്ചതിനാൽ '''പാറമേക്കാവ്''' എന്ന പേരുവന്നു. ഭഗവതിയുടെ മൂലസ്ഥാനമായതുകൊണ്ടാണ് പൂരത്തിന് മതിൽക്കെട്ടിനകത്ത് ഇലഞ്ഞിത്തറയിൽ പാണ്ടിമേളം നടത്തുന്നത്. ഹിന്ദുനിയമപ്രകാരം പാണ്ടിമേളം മതിൽക്കെട്ടിനകത്ത് നടത്താൻ പാടില്ല. കാരണം അത് ആസുരവാദ്യമാണ്. ദേവവാദ്യമായ പഞ്ചാരിമാത്രമേ പാടുള്ളൂ എന്നാണ് ചിട്ട. എന്നാൽ, അന്നത്തെ കേരളീയസമൂഹത്തിലുണ്ടായിരുന്ന ബ്രാഹ്മണമേധാവിത്വത്തെ എതിർത്ത നഗരപിതാവായ [[ശക്തൻ തമ്പുരാൻ]] പ്രതിഷേധസൂചകമായി ചിട്ട തെറ്റിയ്ക്കുകയായിരുന്നു.
== ചിത്രശാല ==
<gallery>
ചിത്രംപ്രമാണം:VadakkumnathanTemple2.JPG|തെക്കേ ഗോപുരം
ചിത്രംപ്രമാണം:വടക്കുംനാഥൻക്ഷേത്രം-ഊട്ടുപുര 6.jpg|ഊട്ടുപുര
ചിത്രംപ്രമാണം:വടക്കുംനാഥൻ-ക്ഷേത്രക്കുളം.jpg|ക്ഷേത്രക്കുളം
ചിത്രംപ്രമാണം:Vadakkumnadhan.jpg|പടിഞ്ഞാറേ ഗോപുരം
ചിത്രംപ്രമാണം:വടക്കുംനാഥൻ-ക്ഷേത്രം-പടിഞ്ഞാറേ ഗോപുരം.jpg|പടിഞ്ഞാറേ ഗോപുരം
ചിത്രംപ്രമാണം:വടക്കുംനാഥൻ ക്ഷേത്രം-വടക്കേഗോപുരം.jpg|വടക്കേഗോപുരം
ചിത്രംപ്രമാണം:VadakkumnathaTemple5,Thrissur.JPG|പടിഞ്ഞാറേ ഗോപുരം
ചിത്രംപ്രമാണം:Sreemoola sthanam.jpg|ശ്രീ മൂലസ്ഥാനം
ചിത്രംപ്രമാണം:Vilakku at Vadakkunnathan Temple.jpg|ക്ഷേത്രമുറ്റത്തെ വിളക്ക്
ചിത്രംപ്രമാണം:വടക്കുംനാഥക്ഷേത്രം-തെക്കേഗോപുരം.jpg|തെക്കേഗോപുരം
ചിത്രംപ്രമാണം:Vadakkumnathan Temple.jpg|ക്ഷേത്രഗോപുരം ദീപപ്രഭയിൽ
Fileപ്രമാണം:Vadakkumnathan_Temple_Main_EntranceVadakkumnathan Temple Main Entrance.jpg|പടിഞ്ഞാറേ ഗോപുരം
Fileപ്രമാണം:Vadakkumnatha Kshethram - Thekke Nada.jpg|വടക്കുംനാഥവടക്കുന്നാഥ ക്ഷേത്രം തെക്കേ ഗോപുരനട
</gallery>
 
[[വർഗ്ഗം:ക്ഷേത്രങ്ങൾ]]
[[വർഗ്ഗം:കേരളത്തിലെ ദേശീയപ്രാധാന്യമുള്ള സ്മാരകങ്ങൾ]]
[[വർഗ്ഗം:കേരളത്തിലെ ശങ്കരനാരായണക്ഷേത്രങ്ങൾ]]
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2689809" എന്ന താളിൽനിന്ന് ശേഖരിച്ചത്