"ആത്മഹത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Fixing dates in citations
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 10:
വിവിധ രാജ്യങ്ങളിൽ സാദ്ധ്യതകൾക്കനുസരിച്ച് വ്യത്യസ്ത രീതികളാണ് സാധാരണയായി ആത്മഹത്യയ്ക്കുപയോഗിക്കപ്പെടുന്നത്. [[hanging|തൂങ്ങിമരണം]], [[pesticide poisoning|കീടനാശിനികൾ കഴിക്കുക]], സ്വയം വെടിവയ്ക്കുക എന്നിവയാണ് സാധാരണ ഉപയോഗിക്കപ്പെടുന്ന മാർഗ്ഗങ്ങൾ. 8 മുതൽ 10 ലക്ഷം വരെ ആൾക്കാർ എല്ലാ വർഷവും ആത്മഹത്യ ചെയ്യുന്നുണ്ട്. ലോകമാസകലമുള്ള കണക്കെടുത്താൽ ആതഹത്യയാണ് പത്താമത്തെ വലിയ മരണകാരണം.<ref name=Hawton2009/><ref name=Var2012>{{cite journal|last=വാർണിക്|first=P|title=സൂയിസൈഡ് ഇൻ ദി വേൾഡ്|journal=ഇന്റർനാഷണൽ ജേണൽ ഓഫ് എൻവയേണ്മെന്റൽ റിസേർച്ച് ആൻഡ് പബ്ലിക് ഹെൽത്ത്|date=2012 Mar|volume=9|issue=3|pages=760–71|pmid=22690161|doi=10.3390/ijerph9030760|pmc=3367275}}</ref> പുരുഷന്മാരാണ് സ്ത്രീകളേക്കാൾ കൂടുതൽ ആത്മഹത്യ ചെയ്യുന്നത്. ഒരു പുരുഷൻ ആത്മഹത്യ ചെയ്യാനുള്ള സാദ്ധ്യത സ്ത്രീയെ അപേക്ഷിച്ച് നോക്കുമ്പോൾ നാലിരട്ടിയാണ്.<ref>{{cite book|last=മേയർ|first=മാർഷൽ ബി. ക്ലിനാർഡ്, റോബർട്ട് എഫ്.|title=സോഷ്യോളജി ഓഫ് ഡീവിയന്റ് ബിഹേവിയർ|year=2008|publisher=വാഡ്സ്‌വർത്ത് സെൻഗേജ് ലേണിംഗ്|location=ബെൽമോണ്ട്, സി.എ.|isbn=978-0-495-81167-1|page=169|url=http://books.google.co.uk/books?id=VB3OezIoI44C&pg=PA169|edition=14th ed.}}</ref> എല്ലാ വർഷവും 1 കോടി മുതൽ 2 കോടി വരെ ആത്മഹത്യാശ്രമങ്ങൾ പരാജയപ്പെടുന്നു എന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്.<ref>{{cite journal|author=ബെർലോട്ട് ജെ.എം., ഫ്ലൈഷ്മാൻ എ. |title=സൂയിസൈഡ് ആൻഡ് സൈക്കിയാട്രിക് ഡയഗ്നോസിസ്:എ വേൾഡ് വൈഡ് പെർസ്പെക്റ്റീവ്|journal=വേൾഡ് സൈക്കിയാട്രി|volume=1 |issue=3 |pages=181–5 |year=2002 |month=ഒക്റ്റോബർ |pmid=16946849 |pmc=1489848 }}</ref> പരാജയപ്പെടുന്ന ആത്മഹത്യാ ശ്രമങ്ങൾ കൂടുതലും നടക്കുന്നത് യുവാക്കളിലും സ്ത്രീകളിലുമാണ് .
 
ആത്മഹത്യ പല രാജ്യങ്ങളിലും നിയമലംഘനമായി കണക്കാക്കപ്പെടുന്നു. [[ഇന്ത്യൻ ശിക്ഷാനിയമം (1860)|ഇന്ത്യൻ പീനൽ കോഡിലെ]] വകുപ്പ് 309 പ്രകാരം ആത്മഹത്യ കുറ്റകരമാണ്കുറ്റകരമായി മുൻപ് കണക്കാക്കിയിരുന്നു .<ref name=indiankanoon309>{{cite web|title=ഇന്ത്യൻ ശിക്ഷാ നിയമം - വകുപ്പ് 309|url=http://archive.is/xTpQi|publisher=ഇന്ത്യൻ കാനൂൻ|accessdate=2014 ജൂലൈ 12}}</ref> എന്നാൽ മാനസികരോഗികൾക്കെതിരെ നിലനിൽക്കുന്ന വിവേചനം ഇല്ലാതാക്കാനും അവർക്ക് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കാനും വേണ്ടി 2017-ൽ ഇന്ത്യൻ പാർലമെന്റ് പാസ്സ് ആക്കിയ ദേശീയ മാനസികാരോഗ്യ നിയമം ഈ വകുപ്പ് റദ്ദാക്കുകയുണ്ടായി. മിക്ക പാശ്ചാത്യരാജ്യങ്ങളിലും ആത്മഹത്യയോ ആത്മഹത്യാശ്രമമോ പണ്ട് ശിക്ഷാർഹമായാണ് കണക്കാക്കപ്പെട്ടിരുന്നതെങ്കിലും ഇപ്പോൾ ഈ നിലപാടിൽ മാറ്റം വന്നിട്ടുണ്ട്. മിക്ക [[ഇസ്ലാം|ഇസ്ലാമിക]] രാജ്യങ്ങളിലും ഇത് ഒരു ക്രിമിനൽകുറ്റമായാണ് കണക്കാക്കപ്പെടുന്നത്.<ref name=thenational>{{cite web|title=ഓഫർ തെറാപ്പി, നോട്ട് പണിഷ്മെന്റ് ആഫ്ടർ സൂയിസൈഡ് അറ്റംപ്റ്റ്|url=http://archive.is/8HiiV|publisher=ദ നാഷണൽ|date=2005 ഓഗസ്റ്റ് 05|accessdate=2014 ജൂലൈ 12}}</ref>
 
ഇരുപതാം നൂറ്റാണ്ടിലും ഇരുപത്തൊന്നാം നൂറ്റാണ്ടിലും [[self-immolation|തീവച്ചുള്ള ആത്മഹത്യ]] ഒരു പ്രതിഷേധമാർഗ്ഗമായി ഉപയോഗിക്കപ്പെട്ടിരുന്നു. പൊതുജനശ്രദ്ധ ഏറ്റവും ആകർഷിക്കുന്ന പ്രതിഷേധമാർഗ്ഗമായി ആത്മഹത്യ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ഭീകര സംഘടനകളും വംശീയ സംഘടനകളും [[#ചാവേർ ആക്രമണം|ആത്മഹത്യയെ ഒരു ആക്രമണരീതിയായി]] തന്നെ ഉപയോഗപ്പെടുത്തി കാണുന്നു. ഉദ്ദിഷ്ടകാര്യം നിർവഹിക്കുന്നതിനൊപ്പം ആത്മാഹൂതിക്ക് തയാറാകുകയും ചെയ്തുകൊണ്ടുള്ള ആക്രമണരീതിയാണ് ചാവേർ ആക്രമണം എന്നുപറയുന്നത്. [[kamikaze|കാമികാസി]] [[suicide bombings|ചാവേർ ബോംബ്]] എന്നിവ സൈനികാവശ്യങ്ങൾക്കും ഉപയോഗിക്കപ്പെട്ടിരുന്നു.<ref>{{cite journal|last=അഗ്ഗർവാൾ|first=എൻ.|title=റീതിങ്കിംഗ് സൂയിസൈഡ് ബോംബിംഗ്|journal=ക്രൈസിസ്|year=2009|volume=30|issue=2|pages=94–7|pmid=19525169|doi=10.1027/0227-5910.30.2.94}}</ref>
"https://ml.wikipedia.org/wiki/ആത്മഹത്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്