"ഷീ ഈസ് ദ മാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 22:
ഒരു ഹൈസ്കൂള്‍ ഫുട്‍ബോള്‍ കളിക്കാരിയാണ് വയോള ഹേസ്റ്റിംഗ്സ്(അമാന്‍ഡാ ബൈനസ്). സ്കൂളില്‍ നിന്ന് പെണ്‍കുട്ടികളുടെ ഫുട്‍ബോള്‍ സംഘത്തെ നീക്കം ചെയ്യുന്നു. ആണ്‍കുട്ടികളുടെ ഫുട്‍ബോള്‍ സംഘത്തില്‍ ചേരാനുള്ള വയോള ഹേസ്റ്റിംഗ്സ് അഭ്യര്‍ത്ഥന കോച്ച് തള്ളികളയുന്നു.
സെബാസ്റ്റ്യന്‍ ഹേസ്റ്റിംഗ്സ് വയോളയുടെ ഇരട്ട സഹോദരനാണ്. ശരീരപ്രകൃതിയിലും അവര്‍ ഒരു പോലെയാണ്. സംഗീത മത്സരത്തില്‍ പങ്കെടുക്കാനായി രഹസ്യമായി ലണ്ടനില്‍ പോകാന്‍ സെബാസ്റ്റ്യന്‍ തീരുമാനിക്കുന്നു. തനിക്ക് അസുഖമാണെന്നും അതിനാല്‍ താന്‍ ഹോസ്റ്റലില്‍ കഴിയുകയാണെന്നും മാതാപിതാക്കളോട്(അവര്‍ വേര്‍പിരിഞ്ഞു) പറയാന്‍ വയോളയോട് സെബാസ്റ്റ്യന്‍ പറയുന്നു. സെബാസ്റ്റ്യന്‍റെ സ്കൂളായ കോണ്‍വാള്‍സ് ലിറിയയില്‍ സെബാസ്റ്റ്യന് പകരം പോകാനും ആണ്‍കുട്ടികളുടെ ഫുട്‍ബോള്‍ ടീമില്‍ ചേരാനും വയോള തീരുമാനിക്കുന്നു. വയോളയുടെ സുഹൃത്തുക്കളായ പോള്‍, കയ([[അമാന്‍ഡാ ക്രൂ]]), യൊവോണ്‍ എന്നിവരുടെ സഹായത്താല്‍ വയോള സെബാസ്റ്റ്യന്‍റെ വേഷം കെട്ടുന്നു.
 
ലിറിയയില്‍ വയോളയ്ക്ക് റൂംമേറ്റായി കിട്ടുന്നത് ഡ്യൂക്ക് ഓര്‍സിനോ([[ചാനിങ് ടാട്ടം]]) എന്ന സ്ട്രൈക്കെറെയാണ്. യഥാര്‍ത്ഥ സെബാസ്റ്റ്യന്‍റെ ഗേള്‍ ഫ്രണ്ട് മൊണീക്കുമായുള്ള ബന്ധം നിര്‍ത്തുന്നു. ഡ്യൂക്കും സുഹൃത്തുക്കളും കൂടുതല്‍ അടുത്തു. ആദ്യ നിര കളിക്കാരിയായ വയോളയുടെ കഴിവുകള്‍ കോണ്‍വാള്‍സിനെതിരെ കളിക്കാന്‍ പര്യാപ്തമായിരുന്നില്ല.
 
ഡ്യൂക്കുമായി നേരം ചിലവഴിച്ചപ്പോള്‍ ഡ്യൂക്കിനെ താന്‍ സ്നേഹിക്കുന്നു എന്ന് വയോളയ്ക്ക് മനസ്സിലായി. വയോളയുടെ ലാബ് പങ്കാളിയായ ഒളിവിയയെയാണ് ഡ്യൂക്ക് ഇഷ്ടപ്പെട്ടത്. ഒളിവിയയുടെ ശ്രദ്ധ തന്നിലേക്ക് തിരിക്കാമെങ്കില്‍ താന്‍ അധിക പരിശീലനം തരാമെന്ന് ഡ്യൂക്ക് വയോളയോട് പറഞ്ഞു. പരിശീലനം കണ്ട കോച്ച് വയോളയെ ടീമിലേക്ക് എടുത്തു. ഒളിവിയ സെബാസ്റ്റ്യനെ ഇഷ്ടപ്പെട്ടു. ഈ സമയം വയോള ആരാണെന്ന് മൊണീക്കയും മാല്‍ക്കോമും അറിയുന്നു.
 
ഈ സമയം യഥാര്‍ത്ഥ സെബാസ്റ്റ്യന്‍ ലണ്ടനില്‍ നിന്നും ലിറിയയിലേക്ക് വന്നു. അപ്പോള്‍ ഒളിവിയ ഓടി വന്ന് സെബാസ്റ്റ്യനെ ചുംബിച്ചു. ഇത് ഡ്യൂക്ക് കണ്ടു. തന്നെ ചതിച്ചെന്ന് ഡ്യൂക്ക് ചിന്തിച്ചു. ഡ്യൂക്ക് വയോളയെ മുറിയില്‍ നിന്ന് ഇറക്കിവിട്ടു.
 
മത്സരം നടക്കുന്ന ദിവസം വയോളയാണ് സെബാസ്റ്റ്യനെന്ന് മൊണീക്കയും മാല്‍ക്കോമും പ്രിന്‍സിപ്പിലിനോട് പറയുന്നു. വയോള അധികമായി ഉറങ്ങിപ്പോയി. യഥാര്‍ത്ഥ സെബാസ്റ്റ്യന്‍ മത്സരത്തിനിറങ്ങി. എന്നാല്‍ പ്രിന്‍സിപ്പാള്‍
സെബാസ്റ്റ്യന്‍ ഹേസ്റ്റിംഗ്സ് ഒരു പെണ്‍കുട്ടിയാണെന്ന് പറയുന്നു. യഥാര്‍ത്ഥ സെബാസ്റ്റ്യന്‍ അര ഭാഗം കാണിച്ച് താന്‍ ആണ്‍കുട്ടിയാണെന്ന് തെളിയിക്കുന്നു. മത്സരത്തിന്‍റെ രണ്ടാം പകുതിയില്‍ വയോള സെബാസ്റ്റ്യനോട് സത്യാവസ്ഥ തുറന്ന് പറയുന്നു. തുടര്‍ന്ന് വയോള സെബാസ്റ്റ്യന് പകരം ഇറങ്ങുന്നു.
 
ഡ്യൂക്ക് ദേഷ്യം മൂലം ബോള്‍ വയോളയ്ക്ക് കൊടുക്കാന്‍ വിസമ്മതിച്ചു. വയോള താനൊരു പെണ്‍കുട്ടിയാണെന്ന് ഡ്യൂക്കിനോട് പറയുകയും ഉടുപ്പൂരി അത് തെളിയിക്കുകയും ചെയ്തു.
 
[[category:ഹോളിവുഡ് ചലച്ചിത്രങ്ങള്‍]]
"https://ml.wikipedia.org/wiki/ഷീ_ഈസ്_ദ_മാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്