"കൃഷ്ണദേവരായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:1471-ൽ ജനിച്ചവർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 36:
തെലുങ്ക് സാഹിത്യകൃതികളായ രാജവാചകം , കൃഷ്ണദേവരായവിജയം , പാരിജാതാപഹരണം , തമിഴ് ഐതിഹ്യ ഗ്രന്ഥമായ ‘കൊങ്കുദേശരാജാക്കൾ ‘ എന്നിവയിൽ കൃഷ്ണദേവരായരെപ്പറ്റി പ്രതിപാദിക്കുന്നുണ്ട് .
 
21 വയസ്സു പ്രായമുള്ളപ്പോഴാണ് കൃഷ്ണദേവരായർ സ്ഥാനാരോഹണം നടത്തുന്നത് .ബണ്ട് പ്രഭു ആയിരുന്ന തുളുവ നരസ നായകയുടെ മകനായാണ് ഇദ്ദേഹം ജനിച്ചത് തുളുവ ഈശ്വര നായകയുടെ പൗത്രനുമാണ് കൃഷ്ണദേവരായർ വൈഷ്ണവശാഖാനുയായിരുന്ന അദ്ദേഹം പ്രഗല്ഭനായ സൈന്യാധിപനുമായിരുന്നു. രാജ്യത്തെ കലാപകാരികളെ അടിച്ചമർത്തുക എന്ന നയമായിരുന്നു കൃഷ്ണദേവരായർ ആദ്യമായി നടപ്പിലാക്കിയത് .തുടർന്ന് ശിവസമുദ്രത്തിലെയും ശ്രീരംഗപട്ടണത്തിലെയും കോട്ടകൾ കീഴടക്കി . [[ഒറീസ്സ]] രാജാവായിരുന്ന ഗജപതിപ്രതാപരുദ്രനെ തോല്പിച്ച് ഉദയഗിരി , കൊണ്ടവിടു മുതലായ കോട്ടകളും അധീനതയിലാക്കി . 1520 ഇൽ ബീജാപ്പൂരിലെ ആദിൽ ഷായെ തോൽപ്പിച്ച് [[റെയ്ച്ചൂർ]] കരസ്ഥമാക്കിയതാണ് ഏറ്റവും വലിയ സൈനിക വിജയമായി ഗണിക്കപ്പെടുന്നത് <ref>എ .ശ്രീധരമേനോൻ, ഇന്ത്യാ ചരിത്രം . പേജ് 309</ref>
 
വിജയനഗരം റോമിനേക്കാൾ മഹനീയമാണെന്നും കൃഷ്ണദേവരായരെ കുറ്റമറ്റ ചക്രവർത്തി എന്നും പോർത്തുഗീസ് സഞ്ചാരി [[ഡോമിങ്കോ പയസ്]] അഭിപ്രായപ്പെട്ടിട്ടുണ്ട്<ref name=bharatheeyatha>{{cite book |last=Azhikode |first= Sukumar|authorlink= സുകുമാർ അഴീക്കോട്|coauthors= |title= ഭാരതീയത|year=1993 |publisher= [[ഡി.സി. ബുക്സ്]]|location= [[കോട്ടയം]], [[കേരളം]], [[ഇന്ത്യ]]|isbn= 81-7130-993-3 |pages= 28|chapter= 1-ഭാരതം യുഗാന്തരങ്ങളിലൂടെ|language=മലയാളം}}</ref>കൃഷ്ണദേവരായരുടെ സദസ്സിലെ മന്ത്രിമാർ [[അഷ്ടദിഗ്ഗജങ്ങൾ]] എന്നറിയപ്പെട്ടിരുന്നു. സാഹിത്യകാരന്മാരിലെ പ്രധാനികൾ അലസാനിപെദ്ദണ്ണനും നന്ദിതിമ്മണ്ണനുമായിരുന്നു. തെലുങ്കു കവിതയുടെ പിതാമഹൻ എന്നു കരുതപ്പെടുന്ന അലസാനിപെദ്ദണ്ണനാണ് സ്വരോചിഷമനുചരിതത്തിന്റെ കർത്താവ് . പാരിജാതാപഹരണം എന്ന കവിതയെഴുതിയത് നന്ദിതിമ്മണ്ണനാണ് . അഷ്ടദീഗ്ഗജങ്ങളിൽ ഒരാളായിരുന്നു ഫലിതവിദ്വാനായ [[തെനാലി രാമൻ]].
"https://ml.wikipedia.org/wiki/കൃഷ്ണദേവരായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്