"അഭിലാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി
Content deleted Content added
creating
(വ്യത്യാസം ഇല്ല)

14:43, 6 ഡിസംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം


1980-കളുടെ അവസാനം മലയാള ചലച്ചിത്രരംഗത്ത് സജീവമായിരുന്ന ഒരു നടിയാണ് അഭിലാഷ. കന്നഡക്കാരിയായിരുന്ന ഇവർ മലയാളം ഉൾപ്പടെയുള്ള തെന്നിന്ത്യൻ ഭാഷകളിലും ഹിന്ദിയിലും നൂറോളം ചലച്ചിത്രങ്ങളിൽ അഭിനയിച്ചു.[1] നാൽപ്പതോളം മലയാളചലച്ചിത്രങ്ങളിൽ അഭിനയിച്ച ഇവർ കൂടുതലായും മാദക വേഷങ്ങളിലൂടെയാണ് പ്രേക്ഷകശ്രദ്ധ നേടിയത്.[1] 1988-ൽ പി. ചന്ദ്രകുമാർ സംവിധാനം ചെയ്ത ആദ്യപാപം എന്ന സോഫ്റ്റ് പോൺ ചിത്രത്തിലൂടെയാണ് അഭിലാഷയെ പ്രേക്ഷകർ ശ്രദ്ധിച്ചുതുടങ്ങിയത്. ബൈബിൾ പശ്ചാത്തലത്തിലൊരുക്കിയ ഈ ചിത്രത്തിൽ പൂർണ്ണ നഗ്നയായി തോന്നുംവിധമാണ് ഇവർ അഭിനയിച്ചിരിക്കുന്നത്. പ്രദർശനശാലകളിൽ വൻവിജയം നേടിയ ഈ ചിത്രത്തിനു ശേഷം അഭിലാഷ അഭിനയിച്ച മിക്ക ചിത്രങ്ങളും സൂപ്പർഹിറ്റായിരുന്നു.[2]

1990-കളുടെ ആരംഭത്തിൽ കന്നട സിനിമാ സംവിധായകൻ കബീർ രാജുമായുള്ള വിവാഹത്തിനു ശേഷം ചലച്ചിത്രരംഗം ഉപേക്ഷിച്ച[1] ഇവർ പിന്നീട് മൈസൂരിൽ താമസം തുടങ്ങി.[2] അഭിലാഷയ്ക്കു ശേഷം ഷക്കീല, രേഷ്മ, മറിയ, ഹേമ, അൽഫോൺസ എന്നിങ്ങനെ നിരവധി മാദകനടിമാർ മലയാള ചലച്ചിത്ര രംഗത്തേക്കു കടന്നുവന്നു.[2] വർഷങ്ങൾക്കു മുമ്പേ ചലച്ചിത്ര രംഗം ഉപേക്ഷിച്ചുവെങ്കിലും അഭിലാഷ അഭിനയിച്ച ചലച്ചിത്രങ്ങൾ ഇന്നും പ്രേക്ഷകരെ ആകർഷിക്കുന്നുണ്ട്.[2]

അഭിനയിച്ച ചലച്ചിത്രങ്ങൾ

  • ജംഗിൾ ബോയ് (1987)[3]
  • നരനായാട്ട് (ഡബ്ബിങ്) (1988)[3]
  • ആദ്യപാപം (1988)[3]
  • കാനനസുന്ദരി (1988)[4]
  • ലയനം (1989)[3]
  • കല്പന ഹൗസ് (1989)[3]
  • രതിഭാവം (1989)[3]
  • തടവറയിലെ രാജാക്കന്മാർ (1989)[3]
  • ചുവന്ന കണ്ണുകൾ (1990)[3]
  • ആലസ്യം (1990)[3]
  • എൻക്വയറി (1990)[3]
  • റോസ ഐ ലവ് യു (1990)[4]
  • മഹസ്സർ (1991)[4]
  • വശ്യം (1991)[4]
  • കടുവ തോമ (1991)[4]
  • രഥചക്രം (1992)[4]

അവലംബം

  1. 1.0 1.1 1.2 "ആദിപാപം ആവർത്തിക്കാൻ അഭിലാഷ". മലയാളം ഫിലിം ബീറ്റ്. 2009-02-11. Archived from the original on 2017-12-06. Retrieved 2017-12-06.
  2. 2.0 2.1 2.2 2.3 "മലയാളത്തിലെ പത്ത് ഗ്ലാമർ താരങ്ങൾ". മലയാളം ഫിലിം ബീറ്റ്. 2013-04-06. Archived from the original on 2017-12-06. Retrieved 2017-12-06.
  3. 3.00 3.01 3.02 3.03 3.04 3.05 3.06 3.07 3.08 3.09 "അഭിലാഷ". m3db.com. 2015-01-29. Archived from the original on 2017-12-06. Retrieved 2017-12-06.
  4. 4.0 4.1 4.2 4.3 4.4 4.5 "Profile of Malayalam Actor Abhilasha". msidb.org. Archived from the original on 2017-12-06. Retrieved 2017-12-06.
"https://ml.wikipedia.org/w/index.php?title=അഭിലാഷ&oldid=2648887" എന്ന താളിൽനിന്ന് ശേഖരിച്ചത്