"പുത്രജയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 44:
| blank1_info = F
}}
[[മലേഷ്യ]]യിലെ ഒരു പ്രധാന നഗരവും ഭരണസിരാകേന്ദ്രവുമാണ് '''പുത്രജയ''' (തമിഴ്:புத்ராஜாயா). രാജ്യത്തെ ആദ്യകാല ആസൂത്രിത നഗരങ്ങളിലൊന്നാണിത്.കൊലാലമ്പൂരിൽ നിന്നും 38 കിലോമീറ്റർ തെക്ക് മാറിയാണ് പുത്രജയ നഗരം സ്ഥിതി ചെയ്യുന്നത്. തലസ്ഥാനമായ കോലാലമ്പൂരിലെ സ്ഥലപരിമിതി കണക്കിലെടുത്ത് 1999 വരെ കൊലാലമ്പൂർ ആസ്ഥാനമാക്കി പ്രവർത്തിച്ചിരുന്ന മലേഷ്യൻ ഗവണ്മെന്റിന്റെ എക്സിക്യൂട്ടീവ്, ജുഡീഷ്യൽ ബ്രാഞ്ചുകൾ പുത്രജയയിലേക്ക് മാറ്റി. 2001ൽ കോലാലമ്പൂർ, ലബൗൻ എന്നീ നഗരങ്ങൾക്ക് ശേഷം മലേഷ്യയിലെ മൂന്നാമത് ഫെഡറൽ പ്രദേശമായി പുത്രജയ മാറി. 2015ലെ ജനസംഖ്യാ കണക്കുകൾ അനുസരിച്ച് 88,300 ആളുകൾ പുത്രജയയിൽ താമസിക്കുന്നു.
==ചരിത്രം==
1916ൽ ബ്രിട്ടീഷുകാരാലാണ് പുത്രജയ നഗരം സ്ഥാപിതമാകുന്നത്. 800 ഏക്കറിൽ സ്ഥാപിതമായ നഗരത്തിന്റെ അന്നത്തെ പേർ ''ഐർ ഹിതാം'' എന്നായിരുന്നു. മലേഷ്യയുടെ നാലാമത് പ്രധാനമന്ത്രി മഹതിർ ബിൻ മുഹമ്മദിന്റെ കാലത്താണ് പുത്രജയയുടെ വികസനം കരുത്താർജ്ജിക്കുന്നത്. കൊലാലമ്പൂർ വിമാനത്താവളത്തിനും കൊലാലമ്പൂർ നഗരത്തിനും ഇടയിലുള്ള സ്ഥലത്ത് പുത്രജയ എന്ന ആസൂത്രിത നഗരം അതിവേഗം വികസിച്ചു<ref>{{ms}}{{cite book|last1=Abdullah|first1=Hasfiza|title=DARI PRANG BESAR KE PUTRAJAYA|date=February 2012|publisher=Dewan Bahasa dan Pustaka|url=http://dwnsiswa.dbp.my/wordpress/?p=271|accessdate=26 October 2015}}</ref>. മലേഷ്യയുടെ ആദ്യ പ്രധാനമന്ത്രി തുങ്കു അബ്ദുൾ റഹ്മാൻ പുത്രയുടെ പേരിൽ നിന്നുമാണ് പുത്രജയ നഗരത്തിന് ഈ പേർ ലഭിച്ചത്. 1997 ലെ ഏഷ്യൻ സാമ്പത്തികമാന്ദ്യം പുത്രജയ നഗരത്തിന്റെ ത്വരിത വളർച്ചയെ ബാധിച്ചുവെങ്കിലും വ്യവസായങ്ങളുടെയും ഗവണ്മെന്റ് സ്ഥാപനങ്ങളുടെയും വരവ് പുത്രജയയെ വീണ്ടും വികസനത്തിന്റെ പാതയിലെത്തിച്ചു.
==സ്ഥിതിവിവരക്കണക്കുകൾ==
2015ലെ ജനസംഖ്യ കണക്കുകൾ അനുസരിച്ച് 88,300 ആണ് പുത്രജയയിലെ ജനസംഖ്യ. 2007ലിത് 30,000 ആയിരുന്നു. കേന്ദ്രഗവണ്മെന്റ് ജോലിക്കാർ ആണ് ഇവിടുത്തെ താമസക്കാരിലധികവും. ജനസംഖ്യയുടെ 97.4% ഇസ്ലാം മതസ്ഥരാണ്. ഹിന്ദു (1.0%), ക്രിസ്ത്യൻ (0.9%), ബുദ്ധമതങ്ങളില്പെട്ടവരും (0.4%) പുത്രജയയിൽ താമസിക്കുന്നു.
"https://ml.wikipedia.org/wiki/പുത്രജയ" എന്ന താളിൽനിന്ന് ശേഖരിച്ചത്