"ശിശുദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: ഇമോജി മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 9:
നവംബർ 20 നാണ് ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം ആഗോള '''ശിശുദിനം''' ആചരിക്കുന്നത്<ref>http://www.un.org/en/events/observances/days.shtml</ref>.
==ഇന്ത്യയിൽ==
കുട്ടികളുടെ പ്രിയങ്കരനായ ചാച്ചാജിയും ഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രിയുമായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു  വിന്റെ ജന്മദിനമാണ് നമ്മൾ ശിശുദിനമായി ആഘോഷിക്കുന്നത്. കുട്ടികളെ ഒരുപാട് സ്നേഹിച്ചിരുന്ന അദ്ദേഹം രാജ്യത്തിൻറെ ഭാവി നിർണ്ണയിക്കുന്നതിൽ അവർക്കുള്ള പ്രാധാന്യം മുൻപേ മനസ്സിലാക്കിയിരുന്നു. സമ്പൽസമൃദ്ധിയുടെ നടുവിൽ ഒറ്റപ്പെട്ടുപോയ ഒരു ബാല്യമുണ്ടായിരുന്നിട്ടും തന്റെ ചുറ്റുപാടിനെകുറിച്ചും, അവിടെ പാർക്കുന്ന ദരിദ്രരായ ജനതയുടെ ജീവിതത്തെക്കുറിച്ചും മനസ്സിലാക്കാൻ നെഹ്‌റുവിന് സാധിച്ചിരുന്നു. ഇത്ര ഗഹനമായ കാഴ്ചപ്പാടും സംവേദന ക്ഷമതയും ഉണ്ടായിരുന്ന അദ്ദേഹം വളർന്നു സ്വതന്ത്ര സമര പോരാളിയും ഇന്ത്യയുടെ പ്രഥമ പ്രധാന മന്ത്രിയുമായതിൽ അത്ഭുതപ്പെടാനില്ല.
ഇന്ത്യയുടെ ആദ്യപ്രധാന മന്ത്രിയായിരുന്ന ജവഹർലാൽനെ ഹ്രുവിന്റെ ജന്മദിനമായ നവംബർ പതിനാല് ഇന്ത്യയിൽ ആചരിക്കുന്നത് കുട്ടികളുടെ ദിവസമായിട്ടാണ്. കുട്ടികളെ വളരെയധികം സ്നേഹിച്ചിരുന്ന വ്യക്തി എന്ന നിലയിൽ ലോകമെമ്പാടും ചാച്ചാജി പ്രസിദ്ധി നേടിയിരുന്നു. 🎂🎂🎂🎂🎂 അദ്ധേഹത്തിന്റെ പിറന്നാൾ ആണ് അന്ന്
 
 സോഷ്യലിസ്റ്റ് ആശയങ്ങൾ  വെച്ചുപുലർത്തുകയും ഒപ്പം തന്നെ മഹാത്മാ ഗാന്ധിയുടെ അഗാധമായ അഹിംസാ സിദ്ധാന്തത്തിൽനിന്ന് അണുവിട വ്യതിചലിക്കാതെ നിന്നതുമായ  ഒരു രാഷ്ട്രീയ നേതാവും ലോകചരിത്രത്തിൽ  ഇന്നുവരെ ഉണ്ടായിട്ടില്ല. ഇക്കാലം വരെയുള്ള ലോകചരിത്രം പരിശോധിക്കുകയാണെങ്കിൽ സോഷ്യലിസവും അഹിംസാ സിദ്ധാന്തവും രണ്ടു വിരുദ്ധ ധ്രുവങ്ങളിൽ സ്ഥിതിചെയ്യുന്ന കാഴ്ചയാണ് നമ്മുക്ക് കാണാൻ കഴിയുന്നത്.പലപ്പോഴും മികച്ച ആശയങ്ങളിൽ നിന്നും സ്വേച്ഛാധിപത്യത്തിലേക്കു വഴിമാറിപോവുന്ന സോഷ്യലിസ്റ്റ് ആശയങ്ങളും പൂർണ അഹിംസ എന്ന മഹത്തായ ആശയത്തിൽ നിന്ന് പുരോഗമന വിരുദ്ധരായ ഒരുകൂട്ടം പ്രാകൃതരാണെന്നുപറഞ്ഞു തഴയപ്പെടുന്ന ഗാന്ധിയൻ ആശയ വാദവും, ഈ രണ്ടു ഘടകങ്ങളുടെ മേന്മകൾ സമ്പുഷ്ടമായി  സമ്മേളിച്ച വ്യക്തിത്വത്തിനുടമയായിരുന്നു നെഹ്‌റു. അത് മികച്ച ഒരു ഭരണക്രമത്തിലേക്കു ഉൾക്കൊള്ളിക്കാൻ കഴിഞു എന്നതുതന്നെയാണ് ഭരണാധിപൻ,രാഷ്ട്രീയ നേതാവ് എന്നീ നിലയിലുള്ള അദ്ദേഹത്തിന്റെ വിജയവും.
 
   അഹിംസാ സിദ്ധാന്തം ആചരിക്കുന്നതുപോലെതന്നെ സോഷ്യലിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായിരുന്ന അദ്ദേഹം ജനങ്ങളുടെയും രാജ്യത്തിന്റെയും അഭിവൃദ്ധിക്കുവേണ്ടി ശാസ്ത്ര, സാങ്കേതിക, വ്യാവസായിക മേഖലകളെ മുഴുവൻ പൊളിച്ചെഴുതി. സ്വാതന്ത്രാനന്തരം ദാരിദ്രവും, വിഭജനത്തിന്റെ രക്തച്ചൊരിച്ചിലും, വിശപ്പിന്റെ വിളിയും, അക്രമാസക്തമായ രാഷ്ട്രീയസാമൂഹിക സാഹചര്യവും, അന്ത്യമില്ലാത്ത അഭയാർഥിപ്രവാഹവുമായു വികൃത മുഖമായിത്തീർന്ന നമ്മുടെ നാടിനെ ഇന്നു കാണുന്ന രീതിയിൽ  മാറ്റിയെടുക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ  അത്
 
അദ്ദേഹത്തിന്റെ ആശയങ്ങളുടെ വിജയമാണ്. ലോകജനതയ്ക്ക് സമാധാനത്തിന്റെ പുതിയ പാഠങ്ങൾ പറഞ്ഞുകൊടുത്ത ഈ  ഗാന്ധി ശിഷ്യന്റെ സംഭാവന കളാണ്. പഞ്ചശീല തത്വവും, ചേരിചേരാനയവും. നെഹ്‌റു നിർദേശിച്ച പഞ്ചവത്സര പദ്ധതികളെ മാറ്റിനിർത്താൻ പാകത്തിലുള്ള ഒരു പദ്ധതിയും നാളിതുവരെ കണ്ടെത്താൻ നമുക്കുകഴിഞ്ഞിട്ടില്ല.
 
 കുട്ടികളെ അത്രയധികം സ്നേഹിച്ച വ്യക്തിയായിരുന്നു അദ്ദേഹം . നാളെയുടെ പൗരന്മാരായ കുട്ടികളിലാണ് ഇന്ത്യയുടെ ആത്മാവുറങ്ങുന്നതെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു.  
 
==അവലംബം ==
"https://ml.wikipedia.org/wiki/ശിശുദിനം" എന്ന താളിൽനിന്ന് ശേഖരിച്ചത്