"ഒടിയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 37:
ശത്രുവിനെ കൊല്ലാനോ മോഷണം നടത്തുന്നതിനോ ആയിരിക്കും ഒടിയൻ ഈ വിദ്യ കൂടുതലും ഉപയോഗപ്പെടുത്തുക. കുട്ടികളുടെ ദേഹത്തെ ദ്രാവകം മറ്റു പച്ചിലക്കൂട്ടുകൾ ചേർത്ത് ചെവിയിൽ പുരട്ടി സ്വന്തം രൂപം മാറുക എന്നതാണ് ഒടിയന്റെ സാധാരണയായ മാർഗ്ഗം. സത്യത്തിൽ ഒടിയൻ രൂപം മാറുന്നില്ല,  മുന്നിൽ നിൽക്കുന്ന ഇരയ്ക്കു ഒടിയൻ ഏതു രൂപം വിചാരിക്കുന്നുവോ ആ രൂപത്തിൽ മാത്രമേ ഒടിയനെ ദർശിക്കുവാൻ സാധിക്കുകയുള്ളുവത്രേ. അത് ശിലയോ, വൃക്ഷമോ, കിളികളോ, പാമ്പോ എന്തുതന്നെയുമാകാം. 
 
ഗ്രാമത്തിൽ ഗർഭിണികളായ സ്ത്രീകൾ അക്കാലത്ത് പ്രത്യേകം സംരക്ഷിക്കപ്പെടാറുണ്ടായിരുന്നവെന്നാണ് പഴമക്കാർ പറയുന്നത്. ഒടിമരുന്നിലെ പ്രധാന ചേരുവ ഗർഭിണികളെ കൊന്നുകൊന്നോ അല്ലാതെയോ പുറത്തെടുക്കുന്ന ഭ്രൂണം ആണത്രേ. ഒരിക്കൽ ഒരു ഗർഭിണിയായ സ്ത്രീ മരിച്ചതിൽ സംശയിക്കപ്പെട്ടു പിടിയിലായ ഒരു ഒടിയൻ, ഗർഭിണിയെ കൊലപ്പെടുത്തിയത് എങ്ങനെയെന്നു വിശദീകരിക്കാൻ നിർബന്ധിതനായി. മരുന്നുണ്ടാക്കാനുള്ള ചേരുവയ്ക്കായി ഒരു ഭ്രൂണം കണ്ടെത്താനായി നേരത്തേ തന്നെ അയാൽ ഒരു ഗർഭവതിയെ നോക്കിവക്കുകയും സാഹചര്യങ്ങൾ ഒത്തുവന്നപ്പോൾ  ഒടിവിദ്യയാൽ ഗർഭിണിയെ വശീകരിച്ച് വിജനമായ ഒരു പ്രദേശത്തെത്തിക്കുകയും കാര്യസാധ്യം നടത്തുകയും ചെയ്തു. ഒടിയൻറെ മായാവിദ്യയിലകപ്പെടുന്ന സ്ത്രീ അയാളുടെ ആജ്ഞനുവർത്തിയായി മാറുകയാണു ചെയ്യുക. ഭ്രൂണമെടുത്തതെങ്ങനെയെന്നു വിശദീകരിക്കാൻ അയാൾ വെട്ടിയെടുക്കപ്പെട്ട ഒരു വാഴയിൽ മരുന്നു പുരട്ടുകയും മന്ത്രം ചൊല്ലുകയും ചെയ്തതോടെ വാഴ പിളർന്നു പിണ്ടി പുറത്തു വരുകയും പിളർന്ന വാഴ ഉടനടി പഴയപടിയാവുകയും ചെയ്തുവത്രേ.
 
പ്രത്യേകമായി തയ്യാറാക്കുന്ന ഈ തൈലം അഥവാ മഷി  ചെവിയുടെ പിൻവശത്തു തേച്ചാണ് ഒടിയൻ വേഷം മാറുന്നതെന്നാണ് വിശ്വാസം. (മരുന്ന് ചെവിയുടെ പിന്നിൽ തേക്കുക, ചെവിയുടെ പിന്നിൽ സൂക്ഷിക്കുക എന്നിങ്ങനെ രണ്ടു തരത്തിൽ പരയുന്നു) അതിനായി അവർ പ്രത്യേക വ്രതാനുഷ്ഠാനങ്ങളും ചെയ്യാറുണ്ടായിരുന്നു.  ഒടി മറിഞ്ഞ് നിശ്ചയിച്ച കൃത്യം നടത്തി വരുന്ന ഒടിയൻ കലിയടങ്ങാതെ തന്റെ കുടിലിനു ചുറ്റും ഓടുമെന്നും, ആ സമയത്ത് ഒടിയ കുടിയിലെ സ്ത്രീ അടുക്കളയിൽ നിന്നും കാടിവെള്ളം അല്ലെങ്കിൽ ചൂടുവെള്ളം ഒടിയന്റെ തലയിലൂടെ ഒഴിക്കുന്നതിലൂടെ മാത്രമെ ഒടിയന്റെ കലിയടങ്ങി പഴയ രൂപം പ്രാപിക്കുകയുള്ളു എന്നുമാണ് മറ്റൊരു വിശ്വാസം. ഈ പ്രവർത്തി ഒടിയ സ്ത്രീ ഉടനടി ചെയ്യേണ്ടതുണ്ട് അല്ലാത്ത പക്ഷം, കലിയടങ്ങാത്ത ഒടിയൻ തന്റെ സ്വന്തം കുടുബത്തിലെ സ്ത്രീയെയും ക്രൂരമായി വലിച്ചു കീറി കൊന്നിരുന്നത്രേ. പണ്ടുകാലത്ത് ഒടിയൻ വേഷം കെട്ടി രാത്രി ആരെയെങ്കിലും ഒടിക്കാൻ വേണ്ടി പുറപ്പെട്ടു പോയാൽ, അയാൾ തിരിച്ചുവരുന്നതുവരെ പാണൻറെ സഹധർമ്മിണി ഉറക്കമിളച്ച് ചൂട് വെള്ളമോ കാടിവെള്ളമോ തിളപ്പിച്ച് കാത്തിരിക്കാറുണ്ടായിരുന്നു. ഒടിയന് സ്വന്തം ചെവിപ്പുറകിൽ സൂക്ഷിച്ചിരിക്കുന്ന മരുന്നെടുത്തു മാറ്റിയാൽ പരസഹായമില്ലാതെ സ്വയം രൂപമാറ്റം നടത്താമെന്ന മറ്റൊരു വിശ്വാസവുമുണ്ട്.
വരി 46:
രാത്രിയിൽ ഏതെങ്കിലും ആവശ്യത്തിനു പുറത്തിറങ്ങുകയോ അല്ലെങ്കിൽ വൈകി വീട്ടിലെത്തുകയോ ചെയ്യുന്ന വ്യക്തിയുടെ പിന്നിലൂടെ വേഷംമാറിയോ അദൃശ്യനായോ ഒളിച്ചു നിൽക്കുന്ന ഒടിയൻ  മിന്നൽവേഗത്തിൽ പാഞ്ഞടുക്കുകയും വടി ഉപയോഗിച്ച് പിൻകഴുത്തിൽ ദണ്ഡനം നടത്തി ഇരയെ താഴെ വീഴ്ത്തി, കഴുത്തിൽ വിലങ്ങനെ ദണ്ഡമർത്തുകയും ഈ ദണ്ഡിൽ കയറിനിന്ന് എല്ലു പൊട്ടുന്ന വിധം രണ്ടുവശത്തേയ്ക്കും ചവിട്ടുകയുമാണ് ചെയ്യുക. മറ്റൊരു രീതിയുമുണ്ട്; ഒരു ദണ്ഡോ പച്ച ഈർക്കിലിയോ എടുത്ത് വ്യക്കിയുടെ നേരെ കാണിക്കുകയും മന്ത്രജപം നടത്തുകയും ചെയ്യുന്നു. മന്ത്രോഛാരണത്തിനു ശേഷം ഈ ദണ്ഡോ ഈർക്കിലിയോ ഒടിക്കുന്നതനുസരിച്ച് വ്യക്തി താമസംവിനാ ഒടിഞ്ഞ് നിലത്തു വീണു തൽക്ഷണം മരിക്കും. ഇര മരിച്ചുവെന്നോ മൃതപ്രായനാണെന്നോ മനസിലാക്കുന്ന ഒടിയൻ ഓടിയൊളിക്കുന്നു. മിക്കപ്പോഴും ഇരയുടെ വീട്ടുപടിക്കലോ പുരയിടത്തിലോ വച്ചായിരിക്കും ആക്രമണവിധേനാകുന്നത്. പാതി ജീവനിൽ ഈ വ്യക്തി സ്വന്തം പുരയിടത്തിലേയ്ക്ക് ഇഴഞ്ഞെത്തി രക്തം ചർദ്ദിച്ച് മരിക്കകയാണ് ചെയ്യാറുള്ളത്. ഒടിയനെ കണ്ടമാത്രയിൽത്തന്നെ ഭയം കാരണം തൽക്ഷണം വീണു മരിച്ചവരുമുണ്ടെന്നു പറയപ്പെടുന്നു.
 
ചില സമയങ്ങളിൽ ആക്രമണവിധേയനായ വ്യക്തിയെആക്രമണവിധേയനെ പീഢിപ്പിച്ചു കൊല്ലുക എന്ന ഉദ്ദേശത്താൽ, മയക്കിയ ശേഷം ഉരുളൻ കല്ല്, അല്ലെങ്കിൽ അച്ചിങ്ങ വ്യക്തിയുടെ മലദ്വാരത്തിൽ അടിച്ച് കയറ്റപ്പെടുന്നു. ഇത്തരം ആക്രമണങ്ങൾക്കു വിധേയനാകുന്ന ആൾ ഒരാഴ്ചക്കുള്ളിൽ ചോര വിസർജിച്ച് മരിക്കുമത്രേ. മനക്കരുത്തുകൊണ്ട് ഒടിയനെ കീഴ്പെടുത്താൻ സാധിക്കുമെന്നു പഴമക്കാർ പറയപ്പെടുന്നു. 
 
== ഒടിയനെ കണ്ടുപിടിക്കുന്ന രീതി ==
"https://ml.wikipedia.org/wiki/ഒടിയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്