"ടെന്നസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

481 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
}}
 
[[യുണൈറ്റഡ് സ്റ്റേറ്റ്സ്|അമേരിക്കൻ ഐക്യനാടുകളുടെ]] തെക്കു കിഴക്കൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സംസ്ഥാനമാണ് '''ടെന്നസി'''. 1796-ൽ 16-ആം സംസ്ഥാനമായി യൂണിയന്റെ ഭാഗമായി. 2008 ലെ കനേഷുമാരി അനുസരിച്ച് ഇവിടുത്തെ ജനസംഖ്യ 6,214,888 ആയിരുന്നു. 2000-ത്തിനുശേഷം ജനസംഖ്യയിൽ 9.5% വളർച്ച ഉണ്ടായിട്ടുണ്ട്. [[നാഷ്‌വിൽ, ടെന്നസീ|നാഷ്‌വിൽ]] ആണ് തലസ്ഥാനം. ഏറ്റവും വലിയ രണ്ടാമത്തെ നഗരവും കൂടിയായ ഇവിടുത്തെ ജനസംഖ്യ 626,144 ആണ്. 670,902 ജനസംഖ്യയുള്ള [[മെംഫിസ്|മെംഫിസാണ്]] ഏറ്റവും വലിയ നഗരം. [[അപ്പലേച്ചിയൻ നിരകൾക്കുംപർവ്വതനിരകൾ|അപ്പലേച്ചിയൻ പർവ്വതനിരകൾക്കും]] [[മിസോറി|മിസ്സോറിക്കും]] ഇടയിലായി സ്ഥിതിചെയ്യുന്നു. [[മിസിസിപ്പി നദി|മിസിസിപ്പി നദിയാണ്]] [[അർക്കൻസാസ്]], [[മിസോറി]] സംസ്ഥാനങ്ങളെ ടെനസിയിൽനിന്നുംടെന്നസിയിൽനിന്നും വേർതിരിക്കുന്നത്. അതിരുകൾ: വ. കെന്റക്കി, വിർജീനിയ, കി. നോർത് കാരലീന, ജോർജിയ, തെ. അലബാമ, മിസിസിപ്പി, പടി. [[മിസിസിപ്പി നദി]], വിസ്തീർണം: 106, 759 ച.കി.മീ.; ജനസംഖ്യ: 4877185 (1990); തലസ്ഥാനം : നഷ്വീൽ[[നാഷ്‌വിൽ, ടെന്നസീ|നാഷ്‍വിൽ]] (Nashville).
 
==ചരിത്രം==
ചരിത്രത്തിൽ നിരവധി പേരുകളിൽ ടെനസിടെന്നസി സ്റ്റേറ്റ് അറിയപ്പെടുന്നു. ഇതിന്റെ ചരിത്രവും പ്രത്യേക ഭൂപ്രകൃതിയുമാണ് ഇതിനു കാരണം. 19-ാം ശ.-ൽ ഈ സംസ്ഥാനം 'വോളണ്ടിയർ സംസ്ഥാനം' (volunteer state) എന്ന് അറിയപ്പെട്ടിരുന്നു. 1812-ലെ യുദ്ധത്തിൽ പങ്കെടുക്കുന്നതിനുവേണ്ടി ആയിരക്കണക്കിന് ടെനസിക്കാർടെന്നസിക്കാർ സ്വയം സന്നദ്ധരായതിൽനിന്നാണ് പ്രസ്തുത പേര് ലഭിച്ചിട്ടുള്ളത്. മുമ്പ് 'മദർ ഒഫ് സൌത്ത് വെസ്റ്റേൺ സ്റ്റേറ്റ്സ്' (Mother of south western states) എന്ന പേരിലും ടെനസിടെന്നസി അറിയപ്പെട്ടിരുന്നു. 1800-കളിൽ അമേരിക്കൻ സമ്പദ്ഘടനയെ വൻതോതിൽ സ്വാധീനിച്ച ടെനസിടെന്നസി ഉത്പന്നങ്ങൾ (പ്രധാനമായും പന്നിയിറച്ചിയും ചോളവും) സംസ്ഥാനത്തിന് 'ഹോഗ് ആന്റ് ഹോമിനി (Hog and Hominy) സ്റ്റേറ്റ്' എന്ന നാമം പ്രദാനം ചെയ്തു. 'ബിഗ് ബെൻഡ് സ്റ്റേറ്റ്' (Big Bend State) എന്നും ഇതറിയപ്പെടുന്നുണ്ട്. ടെനസി[[ടെന്നസി നദി]] ഇവിടെ തീർക്കുന്ന വക്രാകൃതിയിലുള്ള പഥമാണ് ഈ പേരിന് ആധാരം. 'ടനസി' എന്ന ഗ്രാമനാമത്തിൽനിന്നാണ് സംസ്ഥാന നാമമായ ടെനസി നിഷ്പന്നമായിട്ടുള്ളത്.
==ഭൂപ്രകൃതി==
വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ മൂന്നു പ്രധാന ഭൂവിഭാഗങ്ങളുടെ ചില ഭാഗങ്ങൾ ടെനസിയിൽപ്പെടുന്നു. കി. പ. എന്ന ക്രമത്തിൽ ഇവ അപ്പലേച്ചിയൻ ഉന്നതതടങ്ങൾ, മധ്യ നിമ്നസമതലങ്ങൾ, ഗൾഫ് തീരസമതലങ്ങൾ എന്നിങ്ങനെ വിന്യസിക്കപ്പെട്ടിരിക്കുന്നു. ഫലഭൂയിഷ്ഠമായ മണ്ണ്, സമൃദ്ധമായി ലഭിക്കുന്ന മഴ, സൗമ്യമായ കാലാവസ്ഥ എന്നിവ ഇവിടത്തെ അനുകൂല നൈസർഗിക ഘടകങ്ങളാകുന്നു.
13580 കി.മീ. ആണ് ടെനസിയിലെ റോഡുകളുടെ മൊത്തം ദൈർഘ്യം (1991); റെയിൽപ്പാതയ്ക്ക് 3960 കി.മീ. (1988) ഉം. മെംഫിസ് നഗരത്തിൽ ഒരു 'ട്രാംവേ' പ്രവർത്തിക്കുന്നു. 1989-ൽ ഇവിടെയുണ്ടായിരുന്ന 152 വിമാനത്താവളങ്ങളിൽ 74 എണ്ണം പൊതു മേഖലയിലും 78 എണ്ണം സ്വകാര്യ മേഖലയിലുമായിരുന്നു.
==ജനങ്ങളും ജീവിതരീതിയും==
ജനങ്ങളിൽ ഏറിയപങ്കും ക്രിസ്തുമത വിശ്വാസികളാണ്. ടെനസിയിലെ പ്രധാന നഗരങ്ങളിലെ ജനസംഖ്യ (1994): [[മെംഫിസ്]] 614, 289; [[നാഷ്‌വിൽ, ടെന്നസീ|നാഷ്വീൽ]] 504, 505; [[നോക്സിവീൽ]] 169, 311; [[ചാറ്റനൂഗ]] 152, 259; [[ക്ളാർക്സ്വീൽ]] 92, 116; ജാക്സൺ 52, 243; ജോൺസൺസിറ്റി 51, 573; [[മർഫ്രീസ്ബറോ]] 56, 194; കിങ്ഗ്പോർട്ട് 38, 476; ഓക്റിഡ്ജ് 28, 209. 1994-ലെ ജനസംഖ്യയനുസരിച്ചുള്ള പ്രധാന മെട്രോപൊളിറ്റൻ പ്രദേശങ്ങളും അവയിലെ ജനസംഖ്യയും: മെംഫിസ് (1,056,096), നാഷ്വീൽ (1,069,648), നോക്സ്വീൽ (631,107), ചാറ്റനൂഗ (439,189), ജോൺസൺ സിറ്റി - ബ്രിസ്റ്റോൾ കിങ്സ്പോർട്ട് (450, 641), ക്ളാർക്സ്വീൽ (186, 017), ജാക്സൺ (82,557).
==വിദ്യാഭ്യാസരംഗം==
7 മുതൽ 17 വരെ വയസ്സുള്ളവർക്ക് സ്കൂൾ വിദ്യാഭ്യാസം നിർബന്ധിതമാണ്. സംസ്ഥാന ഗവർണർ ഉൾപ്പെടുന്ന സംസ്ഥാന വിദ്യാഭ്യാസ ബോർഡിൽ ഗവർണർ നിയമിക്കുന്ന സംസ്ഥാന വിദ്യാഭ്യാസ കമ്മീഷണറും മറ്റ് 9 അംഗങ്ങളുമുണ്ട്. 1800-കളിൽ തന്നെ പല സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും ടെനസിയിൽ ഉടലെടുത്തിരുന്നു. ബ്ളൗണ്ട് കോളജ് (Blount college) എന്ന പേരിൽ 1794-ൽ ചാർട്ടർ ചെയ്ത ടെനസി സർവകലാശാല 1879-ലാണ് ഇപ്പോഴത്തെ പേരിൽ പുനഃസംഘടിപ്പിക്കപ്പെട്ടത്. നോക്സ് വീലിലുള്ള പ്രധാന കാമ്പസിനെ കൂടാതെ ഈ സർവകലാശാലയ്ക്ക് നാഷ്വീൽ, ടൂലഹോമ, ഓക്റിഡ്ജ്, മാർട്ടിൻ എന്നിവിടങ്ങളിലും കാമ്പസുകൾ ഉണ്ട്. വാൻഡർബിൽറ്റ് (Vander bilt) സർവകലാശാല (1873) ടെനസി സ്റ്റേറ്റ് യൂണിവേഴ്സിറ്റി (1912) യൂണിവേഴ്സിറ്റി ഒഫ് ടെനസി (1886), മെംഫിസ് സർവകലാശാല (1912), ഫിസ്ക് സർവകലാശാല (1866), തുടങ്ങിയവയാണ് ടെനസിയിലെ പ്രധാന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ.
==ചരിത്രം==
ചരിത്രാതീതകാലത്തുണ്ടായിരുന്ന മനുഷ്യവാസത്തിന്റെ അവശിഷ്ടങ്ങൾ ടെനസിയിൽടെന്നസിയിൽ കണ്ടെത്തിയിട്ടുണ്ട്. 15,000 വർഷങ്ങൾക്കുമുമ്പ് എത്തിയതെന്നു കരുതുന്ന പാലിയോ ഇന്ത്യൻ വംശജരെത്തുടർന്ന് [[ആർക്കായിക്]], [[വുഡ്ലാൻഡ്]], [[മിസിസിപ്പിയൻ]] എന്നീ വംശജർ ഇവിടെ എത്തിയതായി കരുതപ്പെടുന്നു. 16-ാം ശ. -ത്തിൽ യൂറോപ്യൻമാർ എത്തുമ്പോൾ പ്രധാനമായി ഇവിടെയുണ്ടായിരുന്നത് ചെരുക്കി[[ചെറോക്കീ|ചെറോക്കി]] (പൂർവ ടെനസിയിൽ), [[ചിക്കാസ]] (പശ്ചിമ ടെനസിയിൽ), [[ഷാവ്നീ ഇന്ത്യൻ ജനത|ഷാവ്നി]] (മധ്യ ടെനസിയിൽ) എന്നീ അമേരിന്ത്യൻഅമേരിക്കൻ-ഇന്ത്യൻ വംശ വിഭാഗങ്ങളിലുള്ളവരായിരുന്നു. കിഴക്കൻ ടെനസിയിലൂടെ പ്രവേശിച്ച (1540-41) സ്പെയിൻകാരാണ് ഇവിടെ ആദ്യമായി സ്ഥാനമുറപ്പിച്ച യൂറോപ്യന്മാർ എന്നു കരുതപ്പെടുന്നുണ്ട്. ഇവിടെയെത്തിയ ആദ്യ സ്പാനിഷ് പര്യവേക്ഷകനാണ് [[ഹെർനാൻഡോ ദെ സോട്ടോ]]. 17-ാം ശ. -ത്തിന്റെ രണ്ടാം പകുതിയിൽ ഫ്രഞ്ചുകാരും ഇംഗ്ളീഷുകാരും ഇവിടെയെത്തി പല സ്ഥലങ്ങളും കയ്യടക്കി. മേൽക്കോയ്മക്കായി ഇവർ തമ്മിൽ മത്സരിച്ചിരുന്നു. 1763-ലെ പാരീസ് ഉടമ്പടിപ്രകാരം ഫ്രഞ്ചുകാരും ഇന്ത്യരും തമ്മിലുള്ള യുദ്ധം അവസാനിപ്പിച്ചപ്പോൾ ഫ്രഞ്ചുകാർ മിസിസിപ്പിക്കു കിഴക്കുള്ള പ്രദേശങ്ങളിലെ തങ്ങളുടെ അവകാശം ബ്രിട്ടീഷുകാർക്ക് വിട്ടുകൊടുത്തു. ഇതോടെ ഇവിടം നോർത്ത് കരോലിന കോളനിയുടെ ഭാഗമായി. തുടർന്ന് യൂറോപ്യന്മാരുടെ സ്ഥിരമായ അധിനിവേശം ആരംഭിച്ചു. കുടിയേറ്റക്കാർ തങ്ങളുടെ ഭരണപരമായ ആവശ്യങ്ങൾക്കായി വാറ്റൗഗാ (Watauga) അസ്സോസിയേഷൻ എന്ന പേരിൽ ഒരു പ്രാദേശിക ഭരണസമിതി 1772-ൽ രൂപീകരിച്ചു. ജോൺ സെവിയറും ജെയിംസ് റോബർട്ട്സണും ഇതിന്റെ നേതാക്കളായിരുന്നു. വാറ്റൌഗാ അസ്സോസിയേഷൻ ഭരണപ്രദേശം പിന്നീട് വാഷിങ്ടൺ ഡിസ്ട്രിക്റ്റ് ആയി. 1776-ൽ ഇത് നോർത്ത് കരോലിനയുടെ നിയന്ത്രണത്തിലാവുകയും 1777-ൽ വാഷിങ്ടൺ കൗണ്ടി ആയി മാറുകയും ചെയ്തു.
 
അമേരിക്കൻ സ്വാതന്ത്ര്യസമരത്തിൽ എടുത്തുപറയത്തക്ക സേവനമനുഷ്ഠിച്ച ടെനസിക്കാരനാണ് ജോൺ സെവിയർ. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ടെനസിസേന കിങ്സ്മൗണ്ടൻ യുദ്ധത്തിൽ ബ്രിട്ടീഷുകാരെ തോല്പിക്കാൻ സഹായിച്ചു (1780 ഒ.). നോർത്ത് കരോലിന 1784-ൽ ടെന്നസി പ്രദേശങ്ങൾ ഫെഡറൽ ഗവൺമെന്റിന് വിട്ടുകൊടുത്തതിനോട് ഇവിടത്തെ അധിവാസികൾ എതിർപ്പു പ്രകടിപ്പിച്ചിരുന്നു. വിട്ടുകൊടുത്ത പ്രദേശം ഉൾപ്പെടുത്തി പൂർവ ടെനസിയിലെ നിവാസികൾ സ്വാതന്ത്ര്യസമരാനന്തരം ഫ്രാങ്ക്ളിൻ സംസ്ഥാനം രൂപവത്ക്കരിച്ചു (1784). ഇവർ ഒരു ഭരണഘടനയുണ്ടാക്കുകയും ജോൺ സെവിയറെ മൂന്നു വർഷത്തേക്ക് ഗവർണറായി നിയമിച്ചുകൊണ്ട് ഫെഡറേഷനിലെ 14-ാമതു സംസ്ഥാനമായി നിൽക്കാനുള്ള ശ്രമം നടത്തുകയും ചെയ്തു. ഈ സംസ്ഥാനത്തെ അംഗീകരിക്കുവാൻ ഫെഡറൽ കോൺഗ്രസ്സോ നോർത്ത് കരോലിനയോ തയ്യാറായില്ല. 1788-ൽ നോർത്ത് കരോലിന ഇവിടം ആക്രമിച്ചു ചേർക്കുന്നതുവരെയുള്ള നാലു വർഷം മാത്രമേ ഫ്രാങ്ക്ളിൻ സംസ്ഥാനം നിലനിന്നുള്ളൂ. തുടർന്ന് നോർത്ത് കരോലിന ഇവിടം ഫെഡറൽ ഗവൺമെന്റിനു വീണ്ടും വിട്ടുകൊടുത്തു (1789). ടെനസി പ്രദേശം മുഴുവനും സൗത്ത് വെസ്റ്റ് ടെറിറ്ററി (ഒഹായോ നദിക്കു തെക്കുള്ള പ്രദേശം) എന്ന പേരിൽ യു.എസ്. 1790-ൽ പുനഃസംഘടിപ്പിച്ച് വില്യം ബ്രൌണ്ടിനെ ഗവർണറായി നിയമിച്ചു. തുടർന്ന് ടെനസി 1796 ജൂൺ 1-ന് യു.എസ്സിലെ 16-ാമതു സംസ്ഥാനമായി മാറി. സെവിയർ ആയിരുന്നു ആദ്യ ഗവർണർ, തലസ്ഥാനം നോക്സ്വീൽ.
യുദ്ധത്തകർച്ച ടെനസിക്ക് ഏറെ ക്ളേശകരമായിരുന്നു. വസ്തുവകകൾക്ക് പരക്കെ നാശമുണ്ടായി. സംസ്ഥാനത്തിന്റെ കടബാദ്ധ്യത വർധിച്ചു, വ്യവസായം മുരടിച്ചു, കാർഷികമേഖല തകർന്നു. നീഗ്രോകളും വെള്ളക്കാരും തമ്മിലുള്ള ബന്ധവും വഷളായി. വെള്ളക്കാരുടെ മേധാവിത്വത്തിനുവേണ്ടിയുള്ള നീഗ്രോ വിരുദ്ധസംഘടനയായ കൂ ക്ലക്സ് ക്ലാൻ ടെനസിയിലെ പുലാസ്കയിൽ രൂപം കൊള്ളുകയും ചെയ്തു (1865-66).
 
1870-ൽ ടെനസിക്ക്ടെന്നസിക്ക് ഒരു പുതിയ ഭരണഘടനയുണ്ടായി. യുദ്ധാനന്തരം നടത്തിയ വികസന പ്രവർത്തനങ്ങൾ ടെനസിയെ ക്രമേണ അഭിവൃദ്ധിയിലെത്തിച്ചു. പാഠ്യപദ്ധതി സംബന്ധിച്ച സ്കോപ്പസ് വിചാരണയിലൂടെ ടെനസി 1925-ൽ അന്താരാഷ്ട്രരംഗത്ത് ശ്രദ്ധിക്കപ്പെട്ടു. 1930-കളിലെ സാമ്പത്തികമാന്ദ്യം ടെനസിയെയും പ്രതികൂലമായി ബാധിച്ചു. ടെനസിയുടെ വികസനം ലക്ഷ്യമിട്ട് യു.എസ്. ഗവൺമെന്റ് 1933-ൽ ടെനസി വാലി അതോറിറ്റി എന്ന ഗവൺമെന്റ് കോർപ്പറേഷൻ രൂപവത്ക്കരിച്ചു. സംസ്ഥാനത്തിന്റെ ഇന്നത്തെ വ്യാവസായികാഭിവൃദ്ധിക്ക് അടിത്തറയിടുന്നതിൽ ടെനസി വാലി അതോറിറ്റിക്ക് പ്രധാന പങ്കുണ്ട്. രണ്ടാം ലോകയുദ്ധാനന്തരം ടൂറിസം ഒരു പ്രധാന വരുമാനമാർഗ്ഗമായി. 1960-കളുടെ ഒടുവിൽ ടെനസിയിൽ വർണവിവേചനം രൂക്ഷമായി. നീഗ്രോകൾക്കും മറ്റു ന്യൂനപക്ഷങ്ങൾക്കുംവേണ്ടി നടത്തപ്പെട്ട പൌരാവകാശസമരത്തിന്റെ പ്രമുഖ നേതാവും ബാപ്റ്റിസ്റ്റ് മതപുരോഹിതനുമായ, അമേരിക്കൻ ഗാന്ധി എന്നു ഖ്യാതി നേടിയ, മാർട്ടിൻ ലൂഥർ കിങ് 1968 ഏ. 4-ന് ടെനസിയിലെ മെംഫിസിൽ കൊല്ലപ്പെട്ടു.
 
ടെനസിയിൽടെന്നസിയിൽ മൂന്നു തവണ (1796, 1834, 1870) ഭരണഘടനാനിർമ്മാണം നടന്നു. 1870-ൽ രൂപവത്ക്കരിച്ച് നിരവധി ഭേദഗതികൾ വരുത്തിയ ഭരണഘടനപ്രകാരമാണ് ഇപ്പോൾ ഭരണം നടക്കുന്നത്. ഗവർണറാണ് സംസ്ഥാന ഭരണത്തലവൻ. ഗവർണറെ നാലു വർഷത്തേക്ക് തെരഞ്ഞെടുക്കുന്നു. തുടർച്ചയായി രണ്ടുതവണത്തേക്കു മാത്രമേ ഒരു ഗവർണർ തെരഞ്ഞെടുക്കപ്പെടാവൂ എന്ന നിബന്ധനയുണ്ട്. നിയമനിർമ്മാണ സഭയ്ക്ക് രണ്ടു മണ്ഡലങ്ങളുണ്ട്. രണ്ടു വർഷത്തേക്കു തെരഞ്ഞെടുക്കപ്പെടുന്ന ഹൗസ് ഒഫ് റെപ്രസെന്റേറ്റീവ്സും നാലു വർഷത്തേക്കു തെരഞ്ഞെടുക്കപ്പെടുന്ന സെനറ്റും ചേർന്നതാണ് ഇത്. നഗരങ്ങൾക്കും പട്ടണങ്ങൾക്കും മേയറും കൗൺസിലും ചേർന്ന ഭരണസംവിധാനമാണുള്ളത്. രാഷ്ട്രീയമായി പൊതുവേ രണ്ടു ചേരികളിലായാണ് ടെനസിക്കാരുടെ നിലപാട്. പൂർവ ടെനസി റിപ്പബ്ളിക്കൻ ഭൂരിപക്ഷപ്രദേശവും, പശ്ചിമ, മധ്യ ടെനസികൾ ഡെമോക്രാറ്റിക് ഭൂരിപക്ഷപ്രദേശവുമാണ്.
 
== അവലംബം==
37,662

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2611683" എന്ന താളിൽനിന്ന് ശേഖരിച്ചത്