"ശംഖ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
ഹിന്ദുമതത്തിലും [[ബുദ്ധമതം|ബുദ്ധമതത്തിലും]] മതപരമായ പ്രാധാന്യമുള്ളതും വിവിധ ചടങ്ങുകൾക്ക് ഉപയോഗിക്കപ്പെടുന്നതുമായ ഒരു തരം [[കക്ക|കക്കയാണ്]] '''ശംഖ്''' ({{lang-sa|शंख}} (ഉച്ചാരണം: {{IPA-sa|ˈɕəŋkʰə|}}). [[ഇന്ത്യാമഹാസമുദ്രം|ഇന്ത്യാമഹാസമുദ്രത്തിൽ]] കാണപ്പെടുന്ന ''[[ടർബിനല്ല പൈറം]]'' എന്ന ഒരിനം ഇരപിടിയൻ [[കടൽ ഒച്ച്|കടൽ ഒച്ചിന്റെ]] തോടാണ് ഇങ്ങനെ ഉപയോഗിക്കപ്പെടുന്നത്.
 
[[ഹിന്ദുമതം|ഹിന്ദുമതവിശ്വാസമനുസരിച്ച്]] [[വിഷ്ണു|വിഷ്ണുവിന്റെ]] മുദ്രയാണ് ശംഖ്. ഹിന്ദു മതാചാരങ്ങളുടെ ഭാഗമായ [[ശംഖുവിളി|ശംഖുവിളിക്കായി]] ഇതുപയോഗിക്കാറുണ്ട്. പണ്ടുകാലത്ത് യുദ്ധഭേരിമുഴക്കാനും ഇതുപയോഗിച്ചിരുന്നു. ശംഖുകൾക്ക് പ്രശസ്തി, [[longevity|ദീർഘായുസ്സ്]], [[prosperity|സമ്പദ്സമൃദ്ധി]] എന്നിവ പ്രദാനം ചെയ്യാനും [[sin|പാപമുക്തി]] നൽകാനും കഴിവുണ്ടെന്നാണ് ഹിന്ദു വിശ്വാസം. സമ്പത്തിന്റെ ദേവതയും വിഷ്ണുവിന്റെ പത്നിയുമായ [[ലക്ഷ്മി|ലക്ഷ്മിയുടെ]] വാസസ്ഥലമായും ഇത് കരുതപ്പെടുന്നു.
 
[[ഹിന്ദു|ഹിന്ദു മതവുമായി ബന്ധപ്പെട്ട കലകളിൽ]] വിഷ്ണുവുമായി ബന്ധപ്പെടുത്തിയാണ് ശംഖ് ചിത്രീകരിക്കപ്പെടുന്നത്. സ്ത്രീകളുടെ പ്രജനനശേഷിയും [[Nāgaസർപ്പം|സർപ്പങ്ങളുമായും]] ശംഖിനെ ബന്ധപ്പെടുത്താറുണ്ട്. ഇത് [[Travancore|തിരുവിതാംകൂർ]], [[Kingdom of Kochi|കൊച്ചി]] എന്നീ നാട്ടുരാജ്യങ്ങളുടെ മുദ്രയായി ഉപയോഗിക്കപ്പെട്ടിരുന്നു.
 
[[Buddhist|ബുദ്ധമതവിശ്വാസമനുസരിച്ച്]] ശംഖ് ശുഭസൂചകമായ എട്ട് ബിംബങ്ങളിലൊന്നാണ്. ശംഖനാദം [[Buddhadharmaബോധിധർമൻ|ബോധിധർമന്റെ]] ശബ്ദമായും കണക്കാക്കപ്പെടുന്നു. ടിബറ്റൻ ബുദ്ധമതത്തിൽ ഇത് "[[ഡങ് കാർ]]" എന്നാണറിയപ്പെടുന്നത്.
 
ശംഖിന്റെ പൊടി [[ആയുർവേദം|ആയുർവേദത്തിൽ]] മരുന്നുകളിൽ ഉപയോഗിക്കാറുണ്ട്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2609658" എന്ന താളിൽനിന്ന് ശേഖരിച്ചത്