"റോഹിംഗാ ജനവിഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 46:
 
== ചരിത്രം ==
 
=== ആദ്യകാല ചരിത്രം ===
റോഹിൻഗ്യ ജനത തെക്കുകിഴക്കൻ ഏഷ്യയിലെ ഒരു തീരദേശ മേഖലയായ അരകാൻ എന്ന പ്രാചീന ഭൂവിഭാഗത്തിൽ കേന്ദ്രീകരിച്ചിരിക്കുന്നു. അരകാൻ പ്രദേശത്തെ യഥാർത്ഥ കുടിയേറ്റക്കാർ ആരാണെന്ന് വ്യക്തമല്ല. 3000 BCE മുതൽ രാഖൈനിൽ അരക്കാൻ ജനത വസിച്ചിരുന്നതായി പുരാവസ്തുശാസ്ത്രമനുസരിച്ച് തെളിവുകളില്ല എന്നാണ് ബർമ്മയിലെ ദേശീയ വാദികൾ വാദിക്കുന്നത്. നാലാം നൂറ്റാണ്ടായപ്പോൾ തെക്ക് കിഴക്ക് ഏഷ്യയിലെ ഏറ്റവും പുരാതനമായ ഇന്ത്യൻ സാമ്രാജ്യങ്ങളിൽ ഒരാളായിരുന്നു അരകാൻ. ആദ്യ അരാക്കനീസ് സംസ്ഥാനം അഭിവൃദ്ധിപ്രാപിച്ചത് ധന്യവാദിയിൽ ആയിരുന്നു. ശക്തികേന്ദ്രം പിന്നീട് വൈതാലി നഗരത്തിലേക്ക് മാറ്റി. ഈ പ്രദേശത്തുള്ള പുരാതന സംസ്കൃത ലിഖിതങ്ങൾ സൂചിപ്പിക്കുന്നത് ആദ്യത്തെ അരക്കനീസ് രാജ്യങ്ങളുടെ സ്ഥാപകർ ഇന്ത്യക്കാരാണെന്നാണ്. അക്കാലത്ത് അരക്കാൻ ഭരിച്ചിരുന്നത് ചന്ദ്ര വംശമായിരുന്നു.<ref name="TopichLeitich2013">{{cite book
| url = https://books.google.com/books?id=DIuaa5yKv-sC&pg=PA17
| title = The History of Myanmar
| author1 = William J. Topich
| publisher = ABC-CLIO
| date = 9 January 2013
| isbn = 978-0-313-35725-1
| author2 = Keith A. Leitich
| pages = 17–22
}}</ref> ബ്രിട്ടീഷ് ചരിത്രകാരനായ ഡാനിയൽ ജോർജ് എഡ്വേർഡ് ഹാൾ ഇങ്ങനെ പ്രസ്താവിക്കുന്നത് ബർമൻ വംശജർ അരകാനിൽ പത്താം നൂറ്റാണ്ടിന്റെ അവസാനത്തിൽ വരെ താമസിച്ചിരുന്നതായി തോന്നുന്നില്ല എന്നാണ്. അതിനാൽ, മുൻകാല രാജവംശങ്ങൾ ഇന്ത്യൻ വംശജരായരുന്നുവെന്നും ബംഗാളിലെ ജനസംഖ്യയുടെ അത്രയുമുള്ള ഒരു ജനവിഭാഗത്തെ ഭരിച്ചിരുന്നതായും കരുതപ്പെടുന്നു. ചരിത്രത്തിൽ അറിയപ്പെടുന്ന എല്ലാ തലസ്ഥാനങ്ങളും കിഴക്ക് ആധുനിക അക്യാബിനടുത്തുള്ള ഭാഗത്തായിരുന്നു.<ref>D. G. E Hall, ''A History of South East Asia'', New York, 1968, P. 389.</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/റോഹിംഗാ_ജനവിഭാഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്