"ബോർ‌വെൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 15:
==നിർമാണത്തിന് നിയന്ത്രണം==
വരൾച്ചയെ പ്രതിരോധിക്കുന്നതിനും ഭൂജലം സംരക്ഷിച്ച് നിർത്തുന്നതിനുമായി കുഴൽക്കിണർ കുഴിക്കുന്നതിന് ചില സന്ദർഭങ്ങളിൽ കേരളത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താറുണ്ട്. ദുരന്തനിവാരണ നിയമം 2005 സെക്ഷൻ 34(ജെ)പ്രകാരമാണ് ഉത്തരവ്<ref>[http://www.deshabhimani.com/news/kerala/news-kannurkerala-24-02-2017/625956]|കുഴൽക്കിണർ നിർമാണത്തിന് നിയന്ത്രണം: ഉത്തരവിറങ്ങി</ref>
 
പൊതു കുടിവെള്ള സ്രോതസ്സുകളിൽനിന്ന് 30 മീറ്ററിനുള്ളിൽ പുതിയതായി കുഴൽക്കിണർ നിർമിക്കാൻ പാടില്ല. കുഴൽക്കിണർ നിർമ്മിക്കുവാൻ ഉദ്ദേശിക്കുന്ന സ്ഥലമുടമ പൂർണമായ മേൽവിലാസം, നിർമാണസ്ഥലം, സർവേ നമ്പർ, എന്ത് ആവശ്യത്തിനാണ് നിർമിക്കുന്നത് എന്നീ വിവരങ്ങൾ ഉൾക്കൊള്ളിച്ച അപേക്ഷ പ്രഞ്ചായത്ത്/മുനിസിപ്പൽ/കോർപറേഷൻ സെക്രട്ടറിക്ക് സമർപ്പിക്കണം. അപേക്ഷ ലഭിച്ച് രണ്ടുദിവസത്തിനകം തദ്ദേശ സ്ഥാപന സെക്രട്ടറി സ്ഥലം പരിശോധിച്ച് കുടിവെളള ആവശ്യത്തിന് വേണ്ടി മാത്രമാണ് കുഴൽക്കിണർ നിർമിക്കുന്നതെന്നും അപേക്ഷകന് സ്വന്തമായി കുടിവെളളം ലഭ്യമാകുന്ന കിണറോ വാട്ടർ കണക്ഷനോ പൊതുകുടിവെളള സ്രോതസ്സോ ഇല്ല എന്നും ഉറപ്പുവരുത്തിയശേഷം അനുമതി നൽകും. കുഴൽക്കിണർ കുഴിക്കുന്ന ഏജൻസികൾ ഏറ്റെടുക്കുന്ന പ്രവൃത്തികൾക്ക് തദ്ദേശസ്ഥാപന സെക്രട്ടറിയിൽനിന്ന് അനുമതി പത്രം ലഭിച്ചിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തണം. കുഴൽക്കിണർ നിർമിച്ച ശേഷം അതിലെ വെളളം കച്ചവടം ചെയ്യപ്പെടുന്നതായോ ദുരുപയോഗമോ, അമിതമായ തോതിലുളള ജല ചൂഷണമോ ശ്രദ്ധയിൽപ്പെട്ടാൽ പ്രവർത്തനം നിർത്തിവയ്പ്പിക്കാൻ തദ്ദേശസ്ഥാപന സെക്രട്ടറിക്ക് അധികാരമുണ്ടാകും.
 
"https://ml.wikipedia.org/wiki/ബോർ‌വെൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്