"ഫ്ലോറിഡ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 50:
ചില സെമിനോകൾ ഫ്ലോറിഡയിൽ നിലനിന്നതിൻറെ ഫലമായി, അമേരിക്കൻ സൈന്യം ഫ്ളോറിഡയിൽ എത്തുകയും ഇത് രണ്ടാം സെമിനോൾ യുദ്ധത്തിലേക്ക് (1835–1842) നയിക്കുകയും ചെയ്തു. യുദ്ധത്തെത്തുടർന്ന് ഏകദേശം 3000 സെമിനോൾ ഇന്ത്യൻസും 800 ബ്ലാക്ക് സെമീനോളുകളും പുതിയ ഇന്ത്യൻ ഭൂപ്രദേശങ്ങളിലേക്ക് പറിച്ചുമാറ്റപ്പെട്ടു. ഫ്ലോറിഡയിലെ എവർഗ്ലേഡ്സിൽ നൂറോളം വരുന്ന സെമിനോളുകൾ മാത്രം ബാക്കിയുണ്ടായിരുന്നു. 1845 മാർച്ച് 3 ന് ഫ്ലോറിഡ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിൽ ചേരുന്ന 27 ആമത്തെ സംസ്ഥാനമായി. ഇത് ഒരു അടിമ സംസ്ഥാനമായി വകവച്ചു കൊടുക്കുകയും ഓടിപ്പോകുന്ന അടിമകളെ തടഞ്ഞുനിർത്തുന്ന സങ്കേതമായി പരിണമിക്കുകയും ചെയ്തു. പ്രാരംഭത്തിൽ ഇവിടുത്തെ ജനസംഖ്യ മെല്ലെ വളർന്നുകൊണ്ടിരുന്നു.
 
യൂറോപ്യൻ-അമേരിക്കൻ കുടിയേറ്റക്കാർ സെമിനോൾ ഭൂപ്രദേശത്തേയ്ക്കു കടന്നുകയറിയപ്പോൾ, സെമിനോളുകളെ പടിഞ്ഞാറേയ്ക്ക് നീക്കാൻ അമേരിക്കൻ സർക്കാർ ഇടപെട്ടു. മൂന്നാം സെമിനോൾ യുദ്ധം (1855-58) സംജാതമാകുകയും യുദ്ധത്തിൻറെ ഫലമായി, ശേഷിച്ച ഭൂരിപക്ഷം സെമിനാളുകൾ നിർബന്ധിതമായി നീക്കം ചെയ്യപ്പെടുകയും ചെയ്തു. എന്നിരുന്നാലും നൂറുകണക്കിന് സെമിനോൾ ഇൻഡ്യക്കാർ [[എവർഗ്ലേഡ്സ്|എവർഗ്ലേഡ്സി]]<nowiki/>ൽത്തന്നെ തുടർന്നു.[[പ്രമാണം:Cinderella Castle at Magic Kingdom - Walt Disney World Resort in Florida.jpg|thumb]]
 
== അടിമത്തം, യുദ്ധം, അവകാശ നിഷേധം എന്നിവ ==
അമേരിക്കൻ കുടിയേറ്റക്കാർ വടക്കൻ ഫ്ളോറിഡയിൽ പരുത്തിതോട്ടങ്ങൾ ആരംഭിക്കുകയും ഇതിന് ധാരാളം തൊഴിലാളികളെ ആവശ്യമായിരുന്നതിനാൽ ആഭ്യന്തര വിപണിയിൽ അടിമകളെ വാങ്ങിക്കൊണ്ടാണ് അവർ ഇത്തരം ജോലികൾക്കുള്ള തൊഴിലാളികളെ കണ്ടെത്തിയത്. 1860 ഓടെ ഫ്ലോറിഡവാസികളായി 140,424 പേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതിൽ 44% പേർ അടിമകളായി മാറി. അമേരിക്കൻ ആഭ്യന്തരയുദ്ധത്തിനു മുൻപായി ആയിരത്തിൽ കുറവ് മോചിതരായ ആഫ്രിക്കൻ അമേരിക്കക്കാരാണുണ്ടായിരുന്നത്.
 
1861 ജനുവരിയിൽ ഫ്ലോറിഡ നിയമനിർമ്മാണസഭയിലെ ഏതാണ്ട് എല്ലാ പ്രതിനിധികളും 1838 ലെ ഫ്ലോറിഡ ഭരണഘടനയിലെ ആമുഖരേഖയ്ക്ക് ഒരു പുനർവ്യാഖ്യാനമായി ഫ്ലോറിഡയെ ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമായി പ്രഖ്യാപിക്കുന്ന വിഭജന ഓർഡിനൻസിന് അംഗീകാരം നൽകി. അടിമത്വ പ്രശ്നത്തെ നേരിട്ട് ബന്ധപ്പെടുത്തില്ലെങ്കിൽക്കൂടി, ഈ ഓർഡിനൻസ് യൂണിയനിൽനിന്നുള്ള ഫ്ലോറിഡയുടെ വേർപിരിയലായി പ്രഖ്യാപിക്കുകയും ഫ്ലോറിഡ, കോൺഫെഡറേറ്റ് സ്റ്റേറ്റുകളിലെ സ്ഥാപക അംഗങ്ങളിൽ സംസ്ഥാനങ്ങളുടെ ഒരു അയഞ്ഞ യൂണിയനുള്ള ഒന്നായി അനുവദിക്കപ്പെടുകയും ചെയ്തു
 
ഫ്ളോറിഡയിൽ നിന്നും കോൺഫെഡറൽ യൂണിയൻ കുറച്ച് സഹായങ്ങളേ സ്വീകരിച്ചിരുന്നു. ഫ്ലോറിഡ വാഗ്ദാനം ചെയ്ത 15,000 സഹായികളെ സാധാരണയായി മറ്റെവിടെയെങ്കിലും അയച്ചിരുന്നു. 1864 ഫിബ്രവരി 20 ലെ ബാറ്റിൽ ഓഫ് ഓൾസ്റ്റീ (Battle of Olustee), 1865 മാർച്ച് 6 ലെ ബാറ്റിൽ ഓഫ് നാച്ചുറൽ ബ്രിഡ്ജ് (Battle of Natural Bridge) എന്നിവയിലാണ് ഫ്ലോറിഡ ഏറ്റവും വലിയ രീതിയിൽ പങ്കെടുത്തത്.  രണ്ടു യുദ്ധങ്ങളും കോൺഫെഡറേറ്റ് വിജയങ്ങളായിരുന്നു. യുദ്ധം 1865 ൽ അവസാനിച്ചു.
 
അമേരിക്കൻ ആഭ്യന്തരയുദ്ധത്തിനുശേഷം ഫ്ലോറിഡയുടെ കോൺഗ്രസ് പ്രതിനിധ്യം  1868 ജൂൺ 25-ന് പുനഃസ്ഥാപിച്ചു. 1876 ലെ സമൂല പുനർനിർമ്മാണം അവസാനിച്ചതിനുശേഷം വൈറ്റ് ഡെമോക്രാറ്റുകൾ സംസ്ഥാന നിയമസഭയിൽ അധികാരത്തിലേക്ക് തിരിച്ചുവന്നു. 1885 ൽ അവർ ഒരു പുതിയ ഭരണഘടന ഉണ്ടാക്കുകയും, 1889 ൽ നിയമങ്ങൾ കൊണ്ടുവരുകയും ചെയ്തു. ഇതുവഴി മിക്ക കറുത്തവർഗക്കാരെയും നിരവധി ദരിദ്ര വെള്ളക്കാരെയും പൗരാവകാശം ഇല്ലാത്തവരാക്കുകയും ചെയ്തു. ഇക്കാലത്ത് ബോൾ വീവിൽ (boll weevil) എന്നതരം വണ്ടുകൾ ഫ്ലോറിഡയിലെ കോട്ടൺ വിളകളെ നശിപ്പിച്ചു.
 
നാൽപതിനായിരത്തോളം കറുത്തവർഗ്ഗക്കാർ, ഏകദേശം 1900 ലെ ജനസംഖ്യയിലെ അഞ്ചിലൊന്ന്, ഗ്രേറ്റ് മൈഗ്രേഷൻ കാലത്ത് സംസ്ഥാനം വിട്ടുപോയി. വിചാരണയില്ലാത്ത ദണ്ഡനങ്ങൾ, വംശീയ അക്രമങ്ങൾ, മെച്ചപ്പെട്ട അവസരങ്ങൾക്കുള്ള വ്യഗ്രത എന്നിവയാണ് ഇവർ സംസ്ഥാനം വിട്ടുപോകാനുള്ള പ്രധാന കാരണങ്ങൾ.
 
1960 ൽ പൌരാവകാശ നിയമങ്ങൾ വഴി വോട്ടവകാശവും മറ്റും നേടിയെടുക്കുന്നതുവരെ ഒട്ടുമിക്ക ആഫ്രിക്കൻ അമേരിക്കക്കാർക്കും പൗരാവകാശം ഇല്ലാതെയിരുന്ന അവസ്ഥ നിലനിന്നിരുന്നു.[[പ്രമാണം:Cinderella Castle at Magic Kingdom - Walt Disney World Resort in Florida.jpg|thumb]]
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/ഫ്ലോറിഡ" എന്ന താളിൽനിന്ന് ശേഖരിച്ചത്