"ഇറാഖ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 29:
=== പ്രാചീന ചരിത്രം ===
ലോകത്തെ ആദ്യത്തെ നാഗരികതയായ [[സുമേറിയൻ നാഗരികത]] ഉയിർകൊണ്ടത് ഇറാഖിലാണെന്നു കരുതുന്നു. [[മെസപ്പൊട്ടേമിയ]] എന്നായിരുന്നുവത്രേ ഈ ഭൂപ്രദേശത്തിന്റെ പ്രാചീന നാമം. [[യൂഫ്രട്ടീസ്]], [[ടൈഗ്രിസ്]] എന്നീ [[നദി|നദികൾക്കിടയിലുള്ള]] പ്രദേശമായിരുന്നു ഇത്. മെസപ്പൊട്ടേമിയ എന്നതിന്റെ അർത്ഥം തന്നെ ‘നദികൾക്കിടയിലുള്ള ഭൂമി‘ എന്നാണ്. ബി.സി മൂവായിരത്തിനോട
ടുത്ത് ഒരു നാഗരികത ഉയർന്നു വന്നു. എഴുത്തുവിദ്യ ആരംഭിച്ച ആദിമ സംസ്കാരങ്ങളിലൊന്നായിരുന്നു അത്. ബിസി 2340-ൽ അറേബ്യൻ ഉപ ദ്വീപിൽ നിന്നെത്തിയ അക്കാദിയൻമാർ എന്ന ജനത സുമേറിയക്കാരെ തോൽപ്പിച്ച് തങ്ങളുടെ സാമ്രാജ്യം സ്ഥാപിച്ചു. [[ലെബനൻ]] വരെ വ്യാപിച്ചിരുന്നു അക്കാദിയൻ സാമ്രാജ്യം. കുറച്ചു കാലമേ ഇത് നീണ്ടു നിന്നൊള്ളു. സുമേറിയൻ നഗര രാഷ്ട്രങ്ങൾ അക്കാദിയൻമാരെ തകർത്തു.സുമേറിയൻ സംസ്കാരത്തിനു പിന്നാലെ ഇവിടെ ബാബിലോണിയൻ സംസ്കാരത്തിന്റെ കാലമായിരുന്നു തുടർന്ന്.ഹമുറാബി രാജാവിന്റെ കാലത്ത് (ബി.സി 1792-1750) ബാബിലോണിയ വികാസത്തിന്റെ ഉച്ചസ്ഥായിയിലെത്തി. ബാബിലോണിയയിൽ പിന്നീട് കസൈറ്റുകൾ, മിതാനി ,തുടങ്ങിയ ഗോത്രങ്ങളും, പിന്നീട് അസീറിയൻമാരും ഭരണം നടത്തി.അസീറിയൻ മേൽക്കോയ്മ തകർത്തത് ഇസിൻ വംശത്തിലെ നെബുക്കദ്നസർ ഒന്നാമൻ ( ബി.സി. 1119-1098) ആയിരുന്നു.ബി.സി 800 ആയപ്പോഴേക്കും കാൽഡിയൻമാർ എന്ന പുതിയ ഗോത്രം മേധാവിത്തം നേടി.ഇറാനിയൻ വംശമായ മീഡ്സിനോടൊപ്പം ചേർന്ന് അസീറിയൻ മാരെ തോൽപ്പിച്ച കാൽഡിയൻ നേതാവ് നാബോ- പൊളാസറിന്റെ മകൻ നെബുക്കദ്നസർ രണ്ടാമൻ പിന്നീട് ബാബിലോണിയ മുഴുവൻ കീഴടക്കി. ബാബിലോൺ പുതുക്കിപ്പണിത അദ്ദേഹം,ബി.സി 586-ൽ [[ജൂദിയ]] കീഴടക്കുകയും [[ജറുസലേം]] നഗരം ചുട്ടെരിക്കുകയും ചെയ്തു.സോളമന്റെ ദേവാലയവും നശിപ്പിച്ചു. പ്രാചീന ലോകാത്ഭുതമായലോകാത്ഭുതങ്ങളിൽ ഒന്നായിരുന്ന "തൂങ്ങുന്ന പൂന്തോട്ടം" നിർമ്മിച്ചത് നെബുക്കദ്നസർ രണ്ടാമൻ ആയിരുന്നു. അദ്ദേഹത്തിന്റെ മരണത്തിനു ശേഷം മാസിഡോണിയയിലെ [[അലക്സാണ്ടർ]] ഉൾപ്പെടെ നിരവധി പേർ ബാബിലോണിയയിൽ ഇവിടെയായിരുന്നുഅധിനിവേശിച്ചു. [[അറബിക്കഥ|അറബിക്കഥകൾ]] അധികവും പ്രത്യേകിച്ച് ''ആയിരത്തൊന്ന് രാവുകൾ'' ഈ പ്രദേശത്തിന്റെ പശ്ചാത്തലത്തിലുള്ളതാണ്.
 
=== തൂങ്ങുന്ന പൂന്തോട്ടം ===
"https://ml.wikipedia.org/wiki/ഇറാഖ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്