"എയ്ഞ്ചൽ വെള്ളച്ചാട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 13:
}}
[[പ്രമാണം:Salto angel.jpg|thump|100px|left|Salto Ángel വേനൽക്കാലത്ത്]]
'''എയ്ഞ്ചൽ വെള്ളച്ചാട്ടം''' ({{lang-es|Salto Ángel}}; [[പെമോൺ ഭാഷ]]: Parakupa-vena or Kerepakupai merú, ഏറ്റവും ഉയരത്തിൽ നിന്നുള്ള വെള്ളച്ചാട്ടം) ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടമാണ്. ഇതിന്റെ ഉയരം 979 (3,212 അടി) മീറ്ററാണ്. [[വെനിസ്വേല]]യിലെ [[കനൈമ ദേശീയോദ്യാനം|കനൈമ നാഷണൽ പാർക്കിലാണ്]] [[യുനെസ്കോ]] പൈതൃകകേന്ദ്ര പട്ടികയിലുള്ള ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഈ വെള്ളച്ചാട്ടത്തിന്റെ മുകളിൽ നിന്നും വീഴുന്ന വെള്ളം താഴെയെത്തുന്നതിനു മുന്നേ ശക്തമായ കാറ്റിൽ മൂടൽമഞ്ഞാ(mist)യിത്തീരുന്നു. എയ്ഞ്ചൽ വെള്ളച്ചാട്ടം കെറെപ് നദിയിലാണ് പതിക്കുന്നത്. സർ വാൾട്ടർ റാലേഗ്, ഏറ്ണസ്റ്റോ സാഞ്ചസ് ലാക്രൂസ് എന്നിവരാണ് ഈ വെള്ളച്ചാട്ടം കണ്ടെത്തിയതെന്ന് പറയപ്പെടുന്നു<ref>{{citation |title=:: The Lost World:: Travel and information on the Gran Sabana, Canaima National Park, Venezuela |url=http://www.thelostworld.org/characters/Character.htm |accessdate=2009-04-18}}</ref>.എന്നാൽ 1933-ൽ അമേരിക്കൻ വൈമാനികൻ [[ജിമ്മി ഏഞ്ചൽ|ജിമ്മി എയ്ഞ്ചൽ]] ഈ വെള്ളച്ചാട്ടത്തിനു മുകളിലൂടെ വിമാനം പറത്തിയതോടെയാണ് ഈ വെള്ളച്ചാട്ടം ലോക ശ്രദ്ധയിലേക്ക് വരുന്നത് <ref>[http://www.venezuelaexpats.net/people/foreigners-in-vzla/jimmie-angel.html]</ref>. അദ്ദേഹത്തിന്റെ സ്മരണാർഥമാണ് ഈ വെള്ളച്ചാട്ടത്തിന് എയ്ഞ്ചൽ വെള്ളച്ചാട്ടം എന്ന നാമം നൽകപ്പെട്ടത്. വെൻസ്വേലയിലെ ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ എയ്ഞ്ചൽ വെള്ളച്ചാട്ടം ബൊളിവർ സംസ്ഥാനത്തിലെ ഗ്രാൻസബാനാ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്.
 
== ടൂറിസം ==
വെനസ്വേലയിലെ പ്രധാന ടൂറിസ്റ്റ് ആകർഷണങ്ങളിൽ ഒന്നാണ് ഏയ്ഞ്ചൽ ഫാൾസ്. എന്നാൽ വെള്ളച്ചാട്ടത്തിലേയ്ക്ക് എത്തുക എന്നത് വളരെ സങ്കീർണ്ണമായ ഒരു കാര്യമാണ്. ഒരു ഒറ്റപ്പെട്ട വനത്തിനുള്ളിലായാണ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. വെള്ളച്ചാട്ടത്തിനു സമീപം എത്തുന്നതിനുള്ള ആദ്യപടിയായി നദിയിലെ കനാമാ ക്യാമ്പിൽ എത്തുന്നതിന് പ്യൂർട്ടോ ഓർഡാസ് അല്ലെങ്കിൽ സിയൂഡാഡ് ബോളീവർ എന്നിവിടങ്ങളിൽ നിന്ന് ചെറുവിമാനത്തിൽ സഞ്ചരിക്കേണ്ടതുണ്ട്.
 
നദിയിലൂടെ [[പിമോൺ]] ഗൈഡുകൾക്ക് സഞ്ചരിക്കുവാൻ പറ്റയ ആഴമുള്ള ജൂൺ മുതൽ ഡിസംബർ വരെയുള്ള കാലഘട്ടത്തിലാണ് നദിയിലൂടെയുള്ള യാത്രകൾക്ക് അഭികാമ്യം. വരണ്ട സീസണിൽ (ഡിസംബർ മുതൽ മാർച്ച് വരെ) മറ്റു മാസങ്ങളേക്കാൾ കുറഞ്ഞ അളിവിലാണ് നദിയിലെ വെള്ളം. ഓരോ വർഷങ്ങളിലും ഏകദേശം 900,000 ആളുകൾ വെള്ളച്ചാട്ടം സന്ദർശിക്കുന്നു.
== അവലംബം ==
{{reflist}}
"https://ml.wikipedia.org/wiki/എയ്ഞ്ചൽ_വെള്ളച്ചാട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്