"തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 166:
 
===വേട്ടേയ്ക്കരൻ===
കിരാതമൂർത്തിയായ പരമശിവനെയാണ് വേട്ടേയ്ക്കരൻ എന്ന് പറയുന്നത്. പാശുപതാസ്ത്രം കിട്ടാൻ ഘോരതപസ്സ് ചെയ്യുകയായിരുന്ന അർജുനനെ പരീക്ഷിയ്ക്കാൻ ഭഗവാൻ സ്വീകരിച്ച രൂപമാണ് വേട്ടേയ്ക്കരൻ. ക്ഷേത്രനാലമ്പലത്തിനുപുറത്ത് തെക്കുപടിഞ്ഞാറേമൂലയിൽ കിഴക്കോട്ട് ദർശനമായാണ് കിരാതമൂർത്തിയുടെ ശ്രീകോവിൽ. രണ്ടടി പൊക്കം വരുന്ന ചെറിയ ശിവലിംഗമാണ് ഇവിടെയുള്ളത്. ധാരയും ശംഖാഭിഷേകവുമാണ് പ്രധാന വഴിപാടുകൾ. 2005 വരെ ക്ഷേത്രനാലമ്പലത്തിനകത്ത് വടക്കുഭാഗത്ത് തെക്കോട്ട് ദർശനമായാണ് വേട്ടേയ്ക്കരനെ പ്രതിഷ്ഠിച്ചിരുന്നത്. എന്നാൽ 2005ൽ2005-ൽ നടന്ന ദേവപ്രശ്നത്തിൽ ആ സ്ഥാനം ശരിയല്ലെന്നും പുറത്താണ് പ്രതിഷ്ഠ വേണ്ടതെന്നും കണ്ടെത്തി. തുടർന്ന് പുതിയ ശ്രീകോവിൽ പണിത് പ്രതിഷ്ഠ നടത്തുകയായിരുന്നു. മുമ്പ് വേട്ടേയ്ക്കരന്റെ പ്രതിഷ്ഠയുണ്ടായിരുന്ന മുറിയിലാണ് ഇന്ന് അപ്പം, പായസം തുടങ്ങിയവ വിതരണം ചെയ്യുന്നത്.
 
===നാഗദൈവങ്ങൾ===
"https://ml.wikipedia.org/wiki/തൃശ്ശൂർ_വടക്കുന്നാഥ_ക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്