"ആന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 101:
==== ത്വക്ക് ====
[[പ്രമാണം:Skin elephant.jpg|thumb|right|250px| ആനയുടെ ത്വക്ക്]]
ആനകൾ കട്ടിത്തൊലിയുള്ള ജീവികൾ എന്ന അർത്ഥത്തിൽ ''പാക്കിഡേർമ്സ്'' എന്നും അറിയപ്പെടാറുണ്ട്, അർത്ഥം: കട്ടിയുള്ള തൊലിയുള്ള മൃഗങ്ങൾഅറിയപ്പെടുന്നു. ശരീരത്തിൽ മിക്കയിടങ്ങളിലും ആനയുടെ ത്വക്കിന് ഏതാണ്ട് രണ്ടര സെന്റീമീറ്റർ കട്ടിയുണ്ടാകും. എന്നാൽ വായ്ക്കു ചുറ്റുമുള്ളതും ചെവിക്കകത്തുമുള്ളതുമായ തൊലി വളരെ കട്ടികുറഞ്ഞതായിരിക്കും. [[#ഏഷ്യൻ ആന‍|ഏഷ്യൻ ആനകളുടെ]] ത്വക്കിൽ [[#ആഫ്രിക്കൻ ആന‍|ആഫ്രിക്കൻ ആനകൾക്കുള്ളതിനേക്കാൾ]] അധികം രോമങ്ങളുണ്ടാകും. ഇത് കുട്ടിയാനകളിലാണ് കൂടുതലായി തിരിച്ചറിയാൻ കഴിയുക. ഏഷ്യൻ കുട്ടിയാനകൾക്ക് ശരീരമാസകലം തവിട്ടു നിറത്തിലുള്ള കട്ടിരോമങ്ങളാണ്. പ്രായമാകുന്തോറും ഇവ കുറയുകയും നിറം കറുപ്പായി മാറുകയും ചെയ്യും. എങ്കിലും ശരീരത്തിലും വാലിലും ഉള്ള രോമങ്ങൾ നില നിൽക്കും.
 
ആനകൾക്ക് കടുത്ത ചാരനിറമാണെങ്കിലും, ദേഹം മുഴുവൻ മണ്ണു‌ വാരിയിടുന്നതു കാരണം തവിട്ട് അല്ലെങ്കിൽ ചുവപ്പ് നിറമാണ് തോന്നിക്കുക. മേലാസകലം പൂഴി വാരിയിടുന്നത് ആനകളുടെ സഹജസ്വഭാവമാണ്. ഇതു സാമൂഹികജീവിതത്തിന് ആവശ്യമാണെന്ന് മാത്രമല്ല, ഈ പൊടിയും മണ്ണും ആനയെ സൂര്യതാപത്തിൽ നിന്നു സംരക്ഷിക്കുകയും ചെയ്യുന്നു. ത്വക്കിനു കട്ടിയുണ്ടെങ്കിലും സൂര്യന്റെ അൾട്രാവയലറ്റ് രശ്മികളിൽ നിന്നും പ്രാണികളുടെ ആക്രമണത്തിൽ നിന്നും രക്ഷനേടാൻ പൊടിവാരിയിടൽ ആവശ്യമായി വരുന്നു.
 
ഓരോ കുളിക്കു ശേഷവും ആന മണ്ണ് ദേഹത്തു വാരിയിടുന്നത് ആവർത്തിക്കും. ആനയ്ക്ക് സ്വേദഗ്രന്ഥികൾ വളരെക്കുറവായതിനാൽ ശരീരതാപനില നിയന്ത്രി‍ക്കുക ബുദ്ധിമുട്ടാണ്. ഇതിനായി ദിനംമുഴുവൻ പ്രയത്നിക്കേണ്ടി വരുന്നു. ശരീരത്തിന്റെ വലിപ്പവും ത്വക്കിന്റെ പ്രതലവും തമ്മിലുള്ള അനുപാതം ആനയ്ക്ക് മനുഷ്യരുടേതിനേക്കാൾ വളരെ കൂടുതലാണ്. കാലിൽ നഖത്തിനടുത്തായി സ്വേദഗ്രന്ഥികൾ ഉള്ളതിനാൽ അവിടെ വായുലഭ്യത കൂട്ടാൻ ആന കാലുകൾ ഉയർത്തിപ്പിടിക്കാറുമുണ്ട്.
 
==== കാലുകളും പാദങ്ങളും ====
"https://ml.wikipedia.org/wiki/ആന" എന്ന താളിൽനിന്ന് ശേഖരിച്ചത്