"ആന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 178:
===== ശ്രീലങ്കൻ ആനകൾ =====
[[പ്രമാണം:Elephas maximus maximus - 01.jpg|right|thumb|240px|ശ്രീലങ്കൻ ആനകൾ]]
[[ശ്രീലങ്ക|ശ്രീലങ്കൻ‍]] ദ്വീപിൽ മാത്രം കാണപ്പെടുന്നു. ഇവ ഏഷ്യൻ ആനകളിൽ ആദ്യ കീഴ്‌ഗണംഉപഗണമായ [[ശ്രീലങ്കൻ ആനകൾ|ശ്രീലങ്കൻ ഏഷ്യൻ ആനകൾ]] (''Elephas maximus maximus'') എന്നയിനമാണ്. ശ്രീലങ്കൻ ആനകളാണ് ഇന്നു നിലനിൽക്കുന്ന ഏഷ്യൻ ആനകളിൽ ഏറ്റവും വലുത്. മൂവായിരത്തിനും നാലായിരത്തിനും ഇടയിൽ ശ്രീലങ്കൻ‍ ആനകളേ ലോകത്തുള്ളൂ എന്നു വിശ്വസിക്കപ്പെടുന്നുകാക്കാക്കപ്പെടുന്നു. വലിയ ആണാനകൾക്ക് 12,000 പൗണ്ട് ഭാരവും പതിനൊന്ന് അടി പൊക്കവും ഉണ്ടാകാറുണ്ട്. ഇത് എപ്പോഴും സ്ഥിരമായിരിക്കും. ശ്രീലങ്കൻ‍ ആനകൾക്ക് തലയിലെ മുഴകൾ വളരെ വലുതായിരിക്കും. കൂടാതെ, തൊലിയിൽ ഉണ്ടാകുന്ന വെളുത്ത പാടുകൾ ഏഷ്യൻ ആനകളിൽ ഏറ്റവും കൂടുതൽ ഈ ആനകൾക്കാണ് ഉണ്ടാകുക. സാധാരണ ഇവയുടെ ചെവികൾ, മുഖം, തുമ്പിക്കൈ, വയർ എന്നീ ഭാഗങ്ങളിൽ വളരെ കൂടുതലായി ഇളം ചുവപ്പു നിറത്തിലുള്ള പാടുകൾ കാണാറുണ്ട്. {{Ref|shelter}}.
 
ശ്രീലങ്കൻ ആനകൾക്ക് കൊമ്പുകൾ വിരളമായേ കണ്ടുവരുന്നുള്ളൂ. ശ്രീലങ്കൻ ആണാനകളിലെ 7 ശതമാനത്തിനു മാത്രമേ കൊമ്പുകളുള്ളൂ. നേരെ മറിച്ച് ദക്ഷിണേന്ത്യയിലെ ആണാനകളിൽ 80 ശതമാനത്തിനും കൊമ്പുകളുണ്ട്. ആദ്യകാലത്ത് ശ്രീലങ്കൻ ദ്വീപിലെ മുഴുവൻ പ്രദേശങ്ങളിലും ആനക്കൂട്ടങ്ങളെ കണ്ടിരുന്നു. എന്നാൽ തേയില റബ്ബർ തുടങ്ങിയ തോട്ടവിളകളുടെ ആവിർഭാവത്തോടെ ആനകൾ, ദ്വീപിന്റെ വടക്കും, കിഴക്കും ഭാഗങ്ങളിൽ മാത്രമായി ഒതുങ്ങി<ref name=rockliff>{{cite book |last=HILL |first= JOHN|authorlink= |coauthors= |title=THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT|year=1963 |publisher=BARRIE & ROCKLIFF |location=LONDON|isbn=|chapter= VIII- Ceylon|pages=294|url=}}</ref>‌.
"https://ml.wikipedia.org/wiki/ആന" എന്ന താളിൽനിന്ന് ശേഖരിച്ചത്