"ഐ.എം. വിജയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 24:
 
== ഫുട്ബോൾ കളിക്കാരൻ ==
ഫുട്ബോൾ കളത്തിലെ അസാമാന്യ പ്രകടനം വിജയന്റെ ജീവിതരേഖ മാറ്റിവരച്ചു. പതിനെട്ടാം വയസിൽ കേരളാ പൊലീസിന്റെ ഫുട്ബോൾ ടീ‍മിൽ അംഗമായി. [[ഫെഡറേഷൻ കപ്പ്]] ഉൾപ്പെടെയുള്ള കിരീടങ്ങൾ നേടി പൊലീസ് ടീം ഇന്ത്യൻ ഫുട്ബോളിൽ വൻശക്തിയായിരുന്ന കാലമായിരുന്നു അത്. [[File:Vijayan with Bhutia.jpg|thumb| ഐ.എം.വിജയനും [[ബൈച്ചുങ്_ബൂട്ടിയ|ബൂട്ടിയയും]] [[പാലക്കാട്]] നൂറണി ഫുട്ബോൾ സ്റ്റേഡിയം ഉദ്ഘാടന വേദിയിൽ]]
പൊലീസിൽ ജോലി നൽകാൻ വിജയനുവേണ്ടി കേരള സർക്കാർ ഔദ്യോഗിക നിയമങ്ങളിൽ ഇളവു വരുത്തിയിരുന്നു. പൊലീസ് ടീമിലെത്തി നാലാം വർഷം കൊൽക്കത്തയിലെ വമ്പന്മാരായ [[മോഹൻ ബഗാൻ]] വിജയനെ സ്വന്തമാക്കി. [[ജെ.സി.ടി. മിൽ‌സ് ഫഗ്വാര]], [[എഫ്.സി കൊച്ചിൻ]], [[ഈസ്റ്റ് ബംഗാൾ]], [[ചർച്ചിൽ ബ്രദേഴ്സ്]] എന്നിങ്ങനെ ഇന്ത്യയിലെ പ്രശസ്തമായ ഫുട്ബോൾ ക്ലബുകളിൽ വിജയൻ കളിച്ചിട്ടുണ്ട്.
 
[[1992]]ൽ ഇന്ത്യൻ ദേശീയ ടീമിലെത്തിയ വിജയൻ ഇന്ത്യയ്ക്കുവേണ്ടി 79 രാജ്യാന്തര മത്സരങ്ങൾ കളിച്ചു. 39 ഗോളുകൾ നേടി. [[2003]]-ലെ [[ആഫ്രോ-ഏഷ്യൻ ഗെയിംസ്|ആഫ്രോ-ഏഷ്യൻ ഗെയിംസിൽ]] നാലു ഗോളുകൾ നേടി ടോപ് സ്കോറർ ആയി.
"https://ml.wikipedia.org/wiki/ഐ.എം._വിജയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്