"പയ്യന്നൂർ സുബ്രഹ്മണ്യസ്വാമിക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2405:204:D20A:F124:FA94:946C:394B:8E1E (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2524578 നീക്...
2405:204:D20A:F124:FA94:946C:394B:8E1E (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2524579 നീക്...
വരി 46:
ക്ഷേത്രം രണ്ട് പ്രാവശ്യം നശിപ്പിക്കപ്പെട്ടിട്ടുണ്ട്, ഒരിക്കൽ അഗ്നി ബാധ മൂലവും മറ്റൊരിക്കൽ [[ടിപ്പു]] സുൽത്താന്റെ ആക്രമണത്തിലും. ഇന്ന് കാണുന്ന തരത്തിൽ ക്ഷേത്രം പുനരുധീകരിച്ചത് [[കൊല്ലവർഷം]] 965-ലാണ്.
 
പന്ത്രണ്ടടി ഉയരമുള്ള [[ചുറ്റുമതിൽ]] ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്, ചുറ്റുമതിലിനകതായി മൂന്നേറോളം വിസ്തൃതിയിൽ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. രണ്ടുനിലകളുള്ള [[ശ്രീകോവിൽ]] [[ഗജപൃഷ്ഠ]] മാതൃകയിലാണ് നിർമിച്ചിരിക്കുന്നത്. പ്രധാനമൂർത്തിയായ സുബ്രഹ്മണ്യൻ താരകാസുരനെ നിഗ്രഹിച്ചശേഷമുള്ള ഭാവത്തിൽ കിഴക്കോട്ട് ദർശനമായി കുടിയിരുത്തപ്പെട്ടിരിയ്ക്കുന്നു. ആറടി ഉയരമുണ്ട് ഈ വിഗ്രഹത്തിന്. സുബ്രഹ്മണ്യനെ കൂടാതെ [[ഗണപതി]], [[ഭൂതത്താർ]], [[ശ്രീ ഭഗവതി]], [[ധർമശാസ്താവ്ശാസ്താവ്]], [[പരശുരാമൻ]] എന്നി ദേവതകളെയും ഇവിടെ ആരാധിക്കുന്നു. ക്ഷേത്രസമീപത്തുതന്നെ ഒരു സർപ്പക്കാവുമുണ്ട്<ref>http://www.payyanurnext.com/subrahmanya-temple/</ref>.നാലമ്പലത്തിനു മുമ്പിൽ കൊടിമരത്തിന്റെ സ്ഥാനത്ത് കന്യാഭഗവതി കുടിയിരിക്കുന്നു. കേരളത്തിലെ മറ്റ് ക്ഷേത്രങ്ങളിൽ നിന്നും ഇത് ഒരു പ്രത്യേകതയാണ്. മറ്റോരു പ്രത്യേകത ഈ ക്ഷേത്രത്തിന്റെ നിർമ്മിതിയിൽ കരിങ്കല്ല് വളരെ കുറച്ച് മാത്രമേ ഉപയോഗിച്ചിട്ടുള്ളു എന്നതാണ്. ഈ പ്രദേശത്ത് ലഭ്യമായ ഉറപ്പുള്ള വെട്ടുകല്ലാണ് ക്ഷേത്രത്തിന്റെ നിർമ്മിതിയിൽ പ്രധാനം.
ക്ഷേത്രത്തിനു പുറത്ത് മുൻ വശത്തായി വിശാലമായ ക്ഷേത്രക്കുളം ഉണ്ട്. വെട്ടുകല്ലിൽ പടുത്ത് ഈ കുളം ഇതരദേശക്കാർക്ക് ഒരു ദൃശ്യം തന്നെ ആണ്.