"ജോൺ പോൾ രണ്ടാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 114:
തന്റെ നീണ്ട അധികാരകാലയളവിൽ 129 രാജ്യങ്ങളിൽ മാർപ്പാപ്പ സന്ദർശനം നടത്തി. 1979-ൽ [[ഡൊമനിക്കൻ റിപ്പബ്ലിക്]], [[മെക്സിക്കോ]] എന്നീ രാജ്യങ്ങൾ സന്ദർശിച്ചുകൊണ്ട് തുടങ്ങിയ അദ്ദേഹത്തിന്റെ വിദേശയാത്ര അവസാനിച്ചത് 2004-ൽ [[ഫ്രാൻസ്|ഫ്രാൻസിലെ]] പ്രസിദ്ധ [[മറിയം|മറിയൻ]] തീർത്ഥാടനകേന്ദ്രമായ [[ലൂർദുമാതാവ്|ലൂർദ്ദ്]] സന്ദർശിച്ചുകൊണ്ടാണ്. ജന്മനാടായ പോളണ്ടിലാണ് ഏറ്റവും കൂടുതൽ തവണ അദ്ദേഹം സന്ദർശനം നടത്തിയത്. ഒമ്പതുതവണ അദ്ദേഹം അവിടം സന്ദർശിച്ചു. ആദ്യതവണ പോളണ്ടിൽ ചെല്ലുമ്പോൾ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ വിലക്കുകൾ ലംഘിച്ച് ലക്ഷക്കണക്കിന് പുരോഹിതരും കന്യാസ്ത്രീകളുമാണ് അദ്ദേഹത്തെ കാണാനെത്തിയത്. ലോകത്ത് ആരും സന്ദർശിയ്ക്കാത്ത രാജ്യങ്ങളിൽ വരെ സന്ദർശനം നടത്താൻ പാപ്പയ്ക്ക് കഴിഞ്ഞു. തന്റെ മുൻഗാമികൾ എല്ലാവരും കൂടി നടത്തിയതിലും കൂടുതൽ യാത്രകൾ അദ്ദേഹം നടത്തി. ക്രിസ്തുമതത്തിലെ മറ്റ് സഭകളുമായും മറ്റ് മതങ്ങളുമായുമെല്ലാം അദ്ദേഹം മികച്ച ബന്ധം പുലർത്തി. 2001 മേയ് 6-ന് [[സിറിയ|സിറിയയിലെ]] പ്രസിദ്ധമായ ഉമയ്യാദ് പള്ളിയിൽ പ്രാർത്ഥന നടത്തിയ അദ്ദേഹം ഒരു മുസ്ലീം ദേവാലയത്തിൽ പ്രാർത്ഥിച്ച ആദ്യ ക്രിസ്തീയ സഭാദ്ധ്യക്ഷനായി. [[സ്നാപകയോഹന്നാൻ|സ്നാപകയോഹന്നാന്റെ]] അന്ത്യവിശ്രമസ്ഥലം എന്ന രീതിയിൽ പ്രസിദ്ധമാണ് ഉമയ്യാദ് പള്ളി. ചെറുപ്പത്തിൽ യഹൂദവിഭാഗക്കാരുമായി നല്ല അടുപ്പം പുലർത്തിയിരുന്ന പാപ്പ 2000-ൽ [[ജെറുസലേം]] സന്ദർശിച്ചപ്പോൾ യഹൂദർ നേരിട്ട പീഡനങ്ങൾക്ക് സ്വന്തം പേരുചൊല്ലി മാപ്പുപറഞ്ഞു. ഹിറ്റ്ലരുടെ കാലത്ത് നടന്ന ജൂതക്കൂട്ടക്കൊലയുടെ സമയത്ത് കത്തോലിക്കാസഭ പുലർത്തിയ നിസ്സംഗതയ്ക്കും അദ്ദേഹം മാപ്പുപറഞ്ഞു.
 
[[ഓർത്തഡോൿസ്‌ സഭകൾ|ക്രിസ്ത്യൻ ഓർത്തഡോക്സ്‌ സഭകളുമായും]] പാപ്പ അടുത്ത ബന്ധം സ്ഥാപിയ്ക്കാൻ ശ്രമിച്ചിരുന്നു. ആദ്യകാല ക്രിസ്തുമതത്തിൽ നേരിട്ട വിവിധ പ്രതിസന്ധികളെയും അവ മൂലമുണ്ടായ പിളർപ്പുകളെയും കുറിച്ച് ഇരുസഭകളും വിശദമായി സംവദിച്ചിരുന്നു. 1999-ൽ റൊമേനിയൻ ഓർത്തഡോക്സ് സഭയുടെ അന്നത്തെ തലവനായിരുന്ന പാത്രീയാർക്കീസ് തിയോക്ടിസിന്റെ ക്ഷണമനുസരിച്ച് [[റൊമേനിയ]] സന്ദർശിച്ച പാപ്പ തുടർന്ന് നടത്തിയ പ്രസംഗത്തിൽ ക്രിസ്തുമതത്തിന്റെ പുനരേകീകരണത്തിനാണ് താൻ ശ്രമിയ്ക്കുന്നതെന്ന് പറഞ്ഞു. ആ സന്ദർശനത്തിനിടയിൽ ഇരുവരും
 
=== വധശ്രമങ്ങൾ ===
"https://ml.wikipedia.org/wiki/ജോൺ_പോൾ_രണ്ടാമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്