"പ്രിസില്ല പ്രെസ്‍ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 34:
 
എൽവിസ് പശ്ചിമ ജർമ്മനി വിട്ടതിനുശേഷം ലോകമെമ്പാടുമുള്ള മാധ്യമങ്ങൾ ഇന്റർവ്യൂ അഭ്യർത്ഥനകളുമായി പ്രിസില്ലയുടെ പിന്നാലെയെത്തി. എൽവിസ്‍ ഫാനുകളിൽനിന്നുള്ള നല്ലതും ചീത്തയുമായി കത്തുകൾ പ്രിസില്ലയുടെ പേരിൽ വന്നുകൊണ്ടിരുന്നു. എൽവിസിനെ ഇനി കണ്ടുമുട്ടാൻ സാദ്ധ്യതയില്ലെന്നതും നാൻസി സിനാട്രയുമായി എൽവിസിനുള്ള ബന്ധത്തെക്കുറിച്ച് ഗോസിപ്പു മാസികകളിലെ വാർത്തകളും കാരണമായി പ്രിസില്ല എൽവിസുമായുലള്ള പ്രണയം എന്നെന്നേയ്ക്കുമായി അവസാനിച്ചുവെന്ന് വിചാരിച്ചു.
 
=== ഗ്രെയിസ്‍ലാൻറിലേയ്ക്കുള്ള മാറ്റം ===
എൽവിസ് അമേരിക്കയിലേയ്ക്കു തിരിച്ചു പോയതിനു ശേഷം അവർ തമ്മിൽ ടെലഫോണിലൂടെ മാത്രം ബന്ധം തുടർന്നു. 1962 പ്രിസില്ലയുടെ മാതാപിതാക്കൾ രണ്ടാഴ്ച അമേരിക്ക സന്ദർശിക്കാനുള്ള അനുമതി നൽകുന്നതുവരെ  രണ്ടുപേർക്കും പരസ്പരം കാണുവാൻ സാധിച്ചതേയില്ല. രണ്ടുഭാഗത്തേയ്ക്കുമുള്ള ഒന്നാം ക്ലാസ് ടിക്കറ്റ് ഏർപ്പെടുത്തുക, എല്ലാ സമയങ്ങളിലും അവർക്കു തുണയായി ഒരു തോഴിയെ ഏർപ്പെടുത്തുക, എല്ലാ ദിവസങ്ങളിലും വീട്ടിലേയ്ക്കു എഴുതുക തുടങ്ങിയ നിബന്ധനകൾക്ക് വിധേയമാക്കിയാണ് പ്രിസില്ലയുടെ മാതാപിതാക്കൾ സന്ദർശനാനുമതി നൽകിയത്. എൽവിസ് നിബന്ധനകളെല്ലാം അംഗീകരിക്കുകയും പ്രിസില്ല് ലോസ് ആഞ്ചലസിലേയ്ക്കു പറക്കുകയും ചെയ്തു. തങ്ങൾ ലാസ് വെഗാസിലേയ്ക്കു പോകുന്നുവെന്നും മാതാപിതാക്കളുടെ കാര്യം തൽക്കാലം മറന്നേക്കുവാനും എൽവിസ് അവരോട് പറയുകയുണ്ടായി. ദിവസവുമുള്ള കത്ത് പോസ്റ്റുകാർഡിലെഴുതി ലോസ് ആഞ്ജലസിൽ നിന്ന് അയയ്ക്കുവാനായി ഒരു സ്റ്റാഫിനെയും ഏർപ്പാടു ചെയ്തിരുന്നു
 
== സ്വകാര്യജീവിതം ==
"https://ml.wikipedia.org/wiki/പ്രിസില്ല_പ്രെസ്‍ലി" എന്ന താളിൽനിന്ന് ശേഖരിച്ചത്