"മസാഷി കിഷിമോടോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

removed indents
linking
വരി 19:
}}
 
'''മസാഷി കിഷിമോടോ''' ജാപ്പനീസ് കാർട്ടൂണിസ്റ്റും [[മാംഗ]] കലാകാരനുമാണ്. [[ഇംഗ്ലീഷ്]]:Kishimoto Masashi. [[നരുടൊ]] എന്ന മാംഗാ പരമ്പരയിലൂടെയാണ് ഇദ്ദേഹം ലോകപ്രശസ്തനായത് ഇതുവരെ നരുടൊ ലോകമാകെ 22 കോടിയിലേറെ പതിപ്പുകൾ വിറ്റഴിഞ്ഞിട്ടുണ്ട്. ഇതുകൂടാതെ മസാഷി അനിമേ ചലച്ചിത്രങ്ങളായ Road to Ninja: Naruto the Movie, The Last: Naruto the Movie, Boruto: Naruto the Movie എന്നിവയുടെ നിർമാണത്തിലും പങ്കാളിയായിട്ടുണ്ട്
വളരെ ചെറുപ്പത്തിലേ മാംഗ വായിച്ചുതുടങ്ങിയ മസാഷി സ്വന്തമായി ഒരു മാംഗ എഴുതാനുള്ള ആഗ്രഹം ശക്തമാക്കിയിരുന്നു. അകിര ടോറിയാമ, കാറ്റുശിരോ ഒടാമ എന്നിവർ അദ്ദേഹത്തിന്റ മുഖ്യ പ്രചോദനങ്ങളായിരുന്നു
 
==ആദ്യകാല ജീവിതം==
[[1974]] നവംബർ 8 ന് ജപ്പാനിലെ ഓക്യാമ പെര്ഫെക്റ്റിലായിരുന്നു മസാഷിയുടെ ജനനം. ചെറുപ്പത്തിൽ തന്നെ അനിമേ കണ്ടുതുടങ്ങിയ മസാഷി അതിലേ കഥാപാത്രങ്ങളെ വരച്ചുതുടങ്ങിയിരുന്നു. തന്റെ സഹോദരന്റെ കൂടെ ഡ്രാഗൺ ബാൾ ,കിന്നിക്കുമാൻ തുടങ്ങിയ അനിമേകൾ കണ്ട മസാഷി ഡ്രാഗൺ ബാളിന്റെ സൃഷ്ടാവായ അകിര ടോറിയാമയെ ആരാധിച്ചുതുടങ്ങി .
സ്കൂൾജീവിതത്തിന്റെ അവസാനകാലത്ത് അദ്ദേഹം മാംഗ വരയ്ക്കാൻ സമയം ചെലവിടുകയും ഒരു മാംഗ കലാകാരനാവുക എന്ന ലക്ഷ്യത്തോടെ ആർട്സ് കോളേജിൽ പോവുകയും ചെയ്‌തു. ഇക്കാലത്ത് അദ്ദേഹം ഷൊണെന് ജമ്പ് ആഴ്ചപ്പതിപ്പിന് വേണ്ടി ചമ്പര മാത്രകയിലുള്ള ഒരു മാംഗ രചിക്കുന്നതിനെ പറ്റി ആലോചിച്ചിരുന്നു.എങ്കിലും താൻ അകിറയെ പോലുള്ളവരുമായി മത്സരിക്കാൻ പ്രാപ്തമായിട്ടില്ലെന്നറിഞ്ഞ ശേഷം പഠനത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിച്ചു.കോളേജിലെ രണ്ടാമത്തെ വര്ഷം മുതൽ മസാഷി മാസികകളിലെ മാംഗ മത്സരങ്ങൾക്കു വേണ്ടി മാംഗ അയക്കാൻ തുടങ്ങി. എന്നാൽ തന്റെ രചനകൾ സീനാൻ മാംഗയുമായാണ് കൂടുതൽ സാമ്യമെന്നു അദ്ദേഹം പെട്ടന്നു മനസിലാക്കി,ഷൊണെന് മാംഗയിൽനിന്നും വ്യത്യസ്തമായി ഇത് മുതിർന്ന വായനക്കാർക്ക് വേണ്ടിയുള്ളതായിരുന്നു. ഷൊണെന് ജമ്പ് മാസികക്കുവേണ്ടി ഒരു മാംഗ രചിക്കാനുള്ള ആഗ്രഹത്തത്തോടുകൂടി അദ്ദ്ദേഹം ഗവേഷണമാരംഭിക്കുകയും ചെയ്തു. ഹാഷിരെ മേലോസ് എന്ന അനിമേ കണ്ട അദ്ദേഹം പ്രചോദിതനാവുകയും വിവിധ അനിമേകളിൽ നിന്നും സ്വന്തം ശൈലി രൂപീകരിക്കുവാനുള്ള ശ്രമമാരംഭിക്കുകയും ചെയ്തു.ഇതിനിടെയിലാണ് മസാഷി നിന്കു അനിമേയുടെ ചിത്രകാരനായ തെത്സുയ നിഷിയോയെ കണ്ടുമുട്ടുന്നത് ഇത് മസാഷിയിൽ ഒരുപാട് സ്വാധീനം ചെലുത്തി. തന്റെ ശൈലി ഷൊണെന് മാംഗയായി മാറുന്നത് അദ്ദേഹം തിരിച്ചറിഞ്ഞു.
==രചനകൾ ==
"https://ml.wikipedia.org/wiki/മസാഷി_കിഷിമോടോ" എന്ന താളിൽനിന്ന് ശേഖരിച്ചത്