"അലക്സാണ്ടർ ക്രിക്‌ടൺ മിച്ചൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
ജിയോമാഗ്‌നറ്റിക്സിൽ പ്രത്യേക താല്പര്യമുണ്ടായിരുന്ന സ്കോട്‌ലാന്റുകാരനായ ഒരു ഭൗതികശാസ്തജ്ഞനായിരുന്നു അലക്സാണ്ടർ ക്രിക്‌ടൺ മിച്ചൽ (Alexander Crichton Mitchell) (1 ജൂലൈ 1864 – 15 ഏപ്രിൽ 1952). സ്കോട്‌ലാന്റിലേക്കു മടങ്ങുന്നതിനുമുൻപ് അദ്ദേഹം ഇന്ത്യയിൽ പ്രഫസറായും മെറ്റീരിയോളജിക്കൽ ഒബ്‌സർവേറ്ററിയുടെ തലവനായും സേവനമനുഷ്ടിച്ചിട്ടുണ്ട്. പിന്നീട് അദ്ദേഹം കടൽത്തട്ടിൽ സൂക്ഷിച്ചിരിക്കുന്ന ഒരു കമ്പിച്ചുരുളിനുമുകളിലൂടെ അന്തർവാഹിനികൾ കടന്നുപോകുമ്പോൾ അവയെ കണ്ടുപിടിക്കാനുള്ള അന്തർവാഹിനിയെ കണ്ടെത്താനുള്ള ലൂപ് നിർമ്മിക്കാനായി റോയൽ നേവിയിൽ പ്രവർത്തിച്ചു.
 
ജെയിംസ് മിച്ചലിന്റെയും ഇസബെല്ല മിച്ചലിന്റെയും മകനായി 1890 -ൽ എഡിൻബർഗിലാണ് അലക്സാണ്ടർ മിച്ചൽ ജനിച്ചത്. എഡിൻബർഗ് സർവ്വകലാശാലയിൽ  ഭൗതികശാസ്ത്രം പഠിച്ച അദ്ദേഹം 1890 -ൽ തിരുവനന്തപുരത്തേക്കു വരികയും [[യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം|മഹാരാജാസ് കോളേജിൽ]] ഭൗതികശാസ്ത്രം പഠിപ്പിക്കുകയും ചെയ്തു. [[ജോൺ കാൽഡെകോട്ട്|ജോൺ കാൽഡികോടും]] പിന്നീട് [[ജോൺ അലൻ ബ്രൗൺ]] നേതൃസ്ഥാനത്തിരിക്കുകയും ചെയ്തശേഷം ഉപയോഗമില്ലാതിരുന്ന തിരുവനന്തപുരം ഒബ്‌സർവേറ്ററിയുടെ തലവനായി അദ്ദേഹം ചുമതലയേറ്റു. 1893 ആയപ്പോഴേക്കും അദ്ദേഹം കോളേജിന്റെ പ്രിൻസിപ്പാളും തിരുവിതാംകൂറിലെ ഡിറക്ടർ ഓഫ് പബ്ലിക് ഇൻസ്റ്റ്രക്ഷനും ആയി. ആ ഇടങ്ങളിലെ സ്കൂളുകളിൽ പരിശോധന നടത്തേണ്ട ജോലിയും ഉണ്ടായിരുന്ന അദ്ദേഹം അതിനുള്ള യാത്രകൾക്ക് മോട്ടോർസൈക്കിൾ ആണ് ഉപയോഗിച്ചിരുന്നത്. മാവേലിക്കരയിൽ ഒരിടത്തുവച്ച് അദ്ദേഹത്തിന് ഒരു അപകടം സംഭവിക്കുകയും ആ സ്ഥലം പിന്നീട് മിച്ചൽ ജംക്ഷൻ എന്ന് അറിയപ്പെടുകയും ചെയ്തു.
"https://ml.wikipedia.org/wiki/അലക്സാണ്ടർ_ക്രിക്‌ടൺ_മിച്ചൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്