"അമേരിക്കൻ ഐക്യനാടുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

24 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  3 വർഷം മുമ്പ്
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
 
=== ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ===
2001 സെപ്റ്റംബർ 11ന് ന്യൂയോർക്കിലെ ലോകവ്യാപാര കേന്ദ്രത്തിനു നേരെ ഇസ്ലാമിക തീവ്രവാദികൾ നടത്തിയ (സെപ്റ്റംബർ 11ലെ ഭീകരാക്രമണം) ആക്രമണമാണ് ഈ രാജ്യം നേരിട്ട കടുത്ത വെല്ലുവിളി. സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തിനു ശേഷം അമേരിക്ക നടത്തിയ ''ഭീകരവാദത്തിനെതിരായ യുദ്ധം'' അഫ്ഗാനിസ്ഥാനിലെ [[താലിബാൻ]] ഭരണത്തിന് അവസാനം കുറിച്ചു. അതിവിനാശകാരിയായ ആയുധങ്ങൾ നിർമ്മിക്കുന്നുണ്ടെന്ന് ആരോപിച്ച് ഇറാഖിനെതിരെയും അമേരിക്ക ആക്രമണം നടത്തി. 2008ലെ ആഗോള സാമ്പത്തിക മാന്ദ്യം ചില അമേരിക്കൻ കമ്പനികളുടെ തകർച്ചക്ക് ഇടയാക്കി. 2009ൽ അമേരിക്കൻ ചരിത്രത്തിലെ ആദ്യത്തെ ആഫ്രോ-അമേരിക്കൻ പ്രസിഡന്റായി [[ബറാക്ക് ഒബാമ]] അധികാരമേറ്റു. പ്രത്യേകിച്ച് ന്യായീകരണങ്ങളൊന്നുമില്ലാതിരുന്നിട്ടും അമേരിക്ക നടത്തിയ ആക്രമണങ്ങളെ എതിർക്കാൻ ഭൂമുഖത്ത് ആരും തന്നെയില്ല എന്നത് ഈ നൂറ്റാണ്ടിലും അവരുടെ ആധിപത്യത്തിന് അടിവരയിടുന്നു.{{തെളിവ്}}
 
== ഭൂമിശാസ്ത്രം ==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2463563" എന്ന താളിൽനിന്ന് ശേഖരിച്ചത്