"പലസ്തീൻ (രാജ്യം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 75:
|footnote_d = http://whatsideoftheroad.com/
}}
ആധുനിക ലോകരാഷ്ട്രീയത്തിലെ ഏറ്റവും സങ്കീർണമായ പ്രശ്നങ്ങളിലൊന്നാണ് പലസ്തീൻ. പലസ്തീൻ എന്ന് [[പലസ്തീൻ അതോറിറ്റി]] അവകാശപ്പെടുന്ന പ്രദേശങ്ങളെയാണ് 'പലസ്തീൻ ടെറിറ്ററീസ്' എന്നറിയപ്പെടുന്നത്. ജോർദ്ദാൻ നദിക്കു പടിഞ്ഞാറും ചാവുകടലിനു വടക്കുപടിഞ്ഞാറുമായുള്ള [[വെസ്റ്റ് ബാങ്ക്]](5,879 ച.കി.മീ.), മധ്യധരണ്യാഴിയുടെ തീരത്തുള്ള [[ഗാസാ മുനമ്പ്]](363 ച.കി.മീ.), കിഴക്കൻ [[ജറുസേലം]] എന്നിവയടങ്ങിയതാണ് പലസ്തീൻ ടെറിറ്ററികൾ. വെസ്റ്റ് ബാങ്കിലാണ് [[ജെറിക്കോ]](എൽ റിഫാ) നഗരം. പലസ്തീൻ നാഷണൽ അതോറിറ്റി എന്ന ഇടക്കാല ഭരണസംവിധാനമാണ് പലസ്തീനെ എല്ലായിടത്തും പ്രതിനിധാനം ചെയ്യുന്നത് ചരിത്രപരമായ പലസ്തീൻ മേഖല മുഴുവൻ അതോറിറ്റി അവകാശപ്പെടുന്നുണ്ടെങ്കിലും അതിൽ കുറച്ചു ഭാഗം മാത്രമേ അവരുടെ കൈവശമുള്ളൂ. പൂർണ്ണ സ്വാതന്ത്രമുള്ള രാഷ്ട്രംട്രം എന്ന ലക്ഷ്യമാണിവർക്കുള്ളത്. പശ്ചിമേഷ്യയിൽ മധ്യധരണിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പലസ്തീൻ ജൂത, ക്രൈസ്തവ ,ഇസ്ലാം മതങ്ങൾക്ക് വിശുദ്ധ ഭൂമിയാണ്. ബൈബിളിൽ പരാമർശിക്കുന്ന ഇസ്രയേൽ രാജ്യവും ജൂദിയായും ഉൾപ്പെടുന്നതായിരുന്നു പുരാതന പലസ്തീൻ. ഹീബ്രു ബൈബിളിൽ ,,ഇസയേൽമണ്ണ്, ഹീബ്രുക്കളുടെ നാട് ,തേനും പാലു മെഴുകുന്ന നാട്, വാഗ്ദത്ത ഭൂമി, ദൈവരാജ്യം എന്നിങ്ങനെയെല്ലാം ഈ പ്രദേശത്തെ വിശേഷിപ്പിക്കുന്നു. ജോർദ്ദാൻ നദിക്ക് പടിഞ്ഞാറുള്ള പ്രദേശത്തെ കാനാൻ ദേശം എന്നു വിളിക്കുന്നു. ആ പ്രദേശത്തിന്റെ തെക്ക് കിഴക്ക് വസിച്ചിരുന്ന ഫിലിസ്ത്യൻ മാരിൽ നിന്നാണ് പലസ്തീൻ എന്ന പേരുണ്ടായത്.വിവിധ ജനതകളും സാമ്രാജ്യങ്ങളും പൗരാണിക കാലം മുതൽ പലസ്തീനിൽ ആധിപത്യം പുലർത്തിയിരുന്നു. ഈജിപ്ഷ്യന്മാർ, അസിറിയൻമാർ, പേർഷ്യക്കാർ, റോമാക്കാർ തുടങ്ങിയവർ, എ .ഡി.634-ൽ മുസ്ലീമുകൾ പലസ്തീൻ കീഴടക്കി.കുരിശുയുദ്ധക്കാലത്ത് ഒരു ചെറിയ കാലയളവ് ( 1098-1 197) ശേഷം ഒന്നാം ലോകമഹായുദ്ധം വരെ വിവിധ മുസ്ലീം രാജാക്കൻമാരുടെ കൈകളിലായിരുന്നുപലസ്തീൻ,1263-1291 കാലത്ത് ഈജിപ്തിലെ മാമലൂക് സാ മ്രാജ്യത്തിന്റെ കീഴിലായി.1516-ൽ ഓട്ടോമൻ തർക്കികൾ പലസ്തീൻ കൈവശപ്പെടുത്തി. ജറുസലേമിലെ നഗര ഭിത്തികൾ നിർമ്മിച്ചത് ഇവരായിരുന്നു. ഓട്ടോമൻ ഭരണത്തിന്റെ അവസാന ഘട്ടത്തിൽ പലസ്തീനിലേക്ക് യു കുടിയേറ്റം കൂടിയ തോതിൽ ആരംഭിച്ചു.ജൂതരുടെ കടന്നുവരവ് പലസ്തീനെ പ്രശ്ന സങ്കീർണ്ണമാക്കി. ഒന്നാം ലോകമഹായുദ്ധത്തിൽ തർക്ക തകർന്നതോടെ പലസ്തീൻ കുടിയേറ്റം ക്രമാതീതമായി. ജൂതരാഷ്ട്ര രൂപീകരണത്തിനുള്ള സമ്മർദ്ദം ശക്തമായതോടെ 1917 നവംബർ 2 ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ആർതർ ജെയിംസ് ബാൽഫർ പലസ്തീനിൽ ജൂത രാഷ്ട്രം സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചു. യുദ്ധത്തിൽ ബ്രിട്ടൺ പലസ്തീൻ പിടിച്ചെടുത്തതു കൊണ്ടാണ് ജൂത രാഷ്ട്രം സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചത് അറബി രാജ്യം വേണമെന്ന മുസ്ലീം ഭൂരിപക്ഷത്തിന്റെ അഭിപ്രായം പരിഗണിച്ചില്ല. 1920-ൽ പലസ്തീന്റെ ഭരണം ലീഗ് ഓഫ് നേഷ്യൻസ് ബ്രിട്ടണ് നൽകി. ജോർദ്ദാൻ നദിക്ക് കിഴക്കും പടിഞ്ഞാറുമുള്ള രണ്ടു മേഖലകളിലായി ബ്രിട്ടൺ പലസ്തീനെ വിഭജിച്ചു.കിഴക്കുള്ള പ്രദേശത്തെ ട്രാൻസ്ജോർദ്ദാനെന്നും പടിഞ്ഞാറുള്ള പ്രദേശത്തെ ജൂത രാഷ്ട്രമായ ഇസ്രയേൽ സ്ഥാപിക്കാനുമായിരുന്നു .ഇതോടെ ജൂത കുടിയേറ്റം വൻ തോതിലായി. നാസികൾ പീഡിപ്പിച്ച യഹൂദർ കൂട്ടത്തോടെ എത്തി.
 
==അവലംബം==
"https://ml.wikipedia.org/wiki/പലസ്തീൻ_(രാജ്യം)" എന്ന താളിൽനിന്ന് ശേഖരിച്ചത്