"ക്വിൻ രാജവംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 67:
'''ക്വിൻ രാജവംശം''' ({{zh|c={{linktext|秦|朝}}|w=Ch'in<sup>2</sup> Ch'ao<sup>2</sup>|p=Qín Cháo}}; {{IPA-cmn|tɕʰǐn tʂʰɑ̌ʊ̯|IPA}}) [[Imperial China|ചൈനീസ് സാമ്രാജ്യത്തിലെ]] ആദ്യത്തെ [[Dynasties in Chinese history|രാജവംശമായിരുന്നു]]. ഇത് 221 മുതൽ 206 ബിസി വരെ നിലനിന്നു. മറ്റ് ആറ് രാജ്യങ്ങളെ കീഴടക്കിയാണ് ക്വിൻ രാജ്യം ചൈനയുടെ ചക്രവർത്തി പദം നേടിയത്. ആദ്യം ശക്തി ക്ഷയിച്ച [[Zhou dynasty|ഷൗ രാജവംശത്തെ]] കീഴടക്കിയ ക്വിൻ [[Seven Warring States|മറ്റ് ആറ് രാജാക്കന്മാരെ]] കീഴടക്കി ചൈനയ്ക്കുമേൽ അധികാരം സ്ഥാപിച്ചു.
 
ബലവത്തായ സമ്പദ് വ്യവസ്ഥയും ശക്തമായ രാഷ്ട്രീയ നിയന്ത്രണവും കൊണ്ട് ഒരു സ്ഥിരതയുള്ള സാമ്രാജ്യം സൃഷ്ടിക്കുവാനായിരുന്നു ക്വിൻ ശ്രമിച്ചത്. വലിയ ഒരു സൈന്യത്തെ നിലനിർത്തുവാനുള്ള ശക്തി രാജ്യത്തിനുണ്ടാകണം എന്നതായിരുന്നു ലക്ഷ്യം.<ref name="Tanner">Tanner 2010, p. 85-89</ref> കുലീനവർഗ്ഗത്തിന്റെയും ഭൂപ്രഭുക്കന്മാരുടെയും അധികാരം വെട്ടിക്കുറയ്ക്കുവാൻ ക്വിൻ ഗവണ്മെന്റ് ശ്രമിച്ചു. സമൂഹത്തിൽ ബഹുഭൂരിപക്ഷമായിരുന്ന കർഷകരുടെ മേൽ നേരിട്ട് നിയന്ത്രണം സ്ഥാപിക്കുന്നതിൽ ക്വിൻ വിജയിച്ചു. ഇതിലൂടെ ലഭിച്ച തൊഴിലാളികളെ ഉപയോഗിച്ച് വിപുലമായ നിർമാണപ്രവർത്തനങ്ങൾനിർമ്മാണപ്രവർത്തനങ്ങൾ നടത്തുവാൻ ക്വിൻ ഗവണ്മെന്റിന് സാധിച്ചു. [[Great Wall of China|വന്മതിൽ]] നിർമാണംനിർമ്മാണം ഒരുദാഹരണമാണ്.
 
ക്വിൻ രാജവംശം പല പരിഷ്കാരങ്ങളും നടപ്പിൽ വരുത്തി. കറൻസിയും അളവുതൂക്കങ്ങളും ക്രമപ്പെടുത്തി. ഒരു ഏകീകൃത എഴുത്തുശൈലി നടപ്പിൽ വരുത്തി. മറ്റ് രാജവംശങ്ങളെപ്പറ്റിയുള്ള രേഖകളും എതിർപ്പുകൾ സംബന്ധിച്ച രേഖകളും ഇല്ലാതെയാക്കുവാൻ [[burning of books and burying of scholars|ശ്രമങ്ങൾ നടന്നു]]. സൈന്യം അക്കാലത്തെ ഏറ്റവും ആധുനിക സംവിധാനങ്ങളാണ് ഉപയോഗിച്ചിരുന്നത്.
വരി 79:
 
[[File:Streitende-Reiche2.jpg|thumb|right|യുദ്ധം ചെയ്യുന്ന രാജ്യങ്ങൾ. ക്വിൻ രാജ്യം പിങ്ക് നിറത്തിൽ കാണിച്ചിരിക്കുന്നു.]]
[[Shang Yang|ഷാങ് യാങ്]] എന്ന ക്വിൻ രാഷ്ട്രതന്ത്രജ്ഞൻ [[Legalism (Chinese philosophy)|ലീഗലിസം]] എന്ന സിദ്ധാന്തം മുന്നോട്ടുവയ്ക്കുകയും സൈന്യത്തിന് ശക്തി പകരുന്ന പല പരിഷ്കാരങ്ങളും നടപ്പിലാക്കുകയും ചെയ്തു. 338 ബിസിയിലാണ് ഇദ്ദേഹം മരണമടഞ്ഞത്. ക്വിൻ തലസ്ഥാനം നിർമിക്കുന്നതിലുംനിർമ്മിക്കുന്നതിലും ഇദ്ദേഹം പങ്കുവഹിച്ചു.<ref>Lewis 2007, p. 88</ref> ലീഗലിസം എതിരാളികളോട് ഒരു ദയാദാഷിണ്യവും കാണിക്കാത്ത തരം യുദ്ധതന്ത്രങ്ങൾ ആസൂത്രണം ചെയ്യാനുള്ള സ്വാതന്ത്ര്യം ക്വിൻ സേനാധിപന്മാർക്ക് നൽകി.<ref name="morton45">Morton 1995, p. 45</ref>
 
വലിയൊരു സൈന്യമുണ്ടായിരുന്നു എന്നത് ക്വിൻ രാജ്യത്തിന്റെ മറ്റൊരു മുൻതൂക്കമായിരുന്നു. ഫലഭൂയിഷ്ടമായ പ്രദേശങ്ങളായിരുന്നു ക്വിൻ രാജവംശത്തിന്റെ വിജയത്തിനുള്ള മറ്റൊരു കാരണം. മറ്റ് രാജ്യങ്ങൾക്കും ക്വിൻ രാജ്യത്തിനുമിടയിലുള്ള പർവ്വതങ്ങൾ അവർക്ക് പ്രകൃതിജന്യമായ സംരക്ഷണമൊരുക്കി.<ref group="note">This was the heart of the [[Guanzhong]] region, as opposed to the region of the [[Yangtze River]] drainage basin, known as Guandong. The warlike nature of the Qin in Guanzhong evolved into a Han dynasty adage: "Guanzhong produces generals, while Guandong produces ministers." (Lewis 2007, p. 17)</ref> 246 ബിസിയിൽ [[Wei River|വേയ് നദിയിൽ]] നിർമിച്ച കനാൽ ക്വിൻ രാജ്യത്തിലെ ധാന്യോത്പാദനം വർദ്ധിക്കാൻ കാരണമായി. വലിയൊരു സൈന്യത്തെ നിലനിർത്താൻ ഇത് സഹായകമായിരുന്നു.<ref name="lewis1819">Lewis 2007, pp. 18–19</ref>
വരി 95:
 
===അധികാരത്തിൽ നിന്ന് പുറത്തായത്===
ക്വിൻ ഷി ഹുവാങ്ങിനെ വധിക്കുവാൻ മൂന്ന് തവണ ശ്രമങ്ങൾ നടന്നു.<ref>Borthwick, p. 10</ref> [[Taoism|ടാവോയിസ്റ്റ്]] മന്ത്രവാദികളിൽ നിന്ന് ചിരഞ്ജീവി ആകാനുള്ള മരുന്ന് സ്വായത്തമാക്കുവാനായി കിഴക്കോട്ടുള്ള യാത്രയിൽ 210 ബിസിയിലാണ് ഇദ്ദേഹം മരണമടഞ്ഞത്. പ്രധാന [[eunuch|ഹിജഡയായ]], [[Zhao Gao|ഷാവോ ഗാവോയും]] പ്രധാനമന്ത്രി [[Li Si|ലി സിയും]] തിരികെയെത്തി ഈ വാർത്ത മറച്ചുവച്ചു. ചക്രവർത്തിയുടെ ഏറ്റവും ദുർബ്ബലനായ മകന് അധികാരം നൽകുവാനായി അദ്ദേഹത്തിന്റെ ഔസ്യത്ത് തിരുത്തിയശേഷമാണ് വാർത്ത പുറത്തുവിട്ടത്. ഹുഹായി എന്ന മകൻ [[Qin Er Shi|ക്വിൻ എർ ഷി]] എന്ന പേര് സ്വീകരിച്ചു.<ref name="bai">{{cite book|author=Bai Yang|title=Records of the Genealogy of Chinese Emperors, Empresses, and Their Descendants (中国帝王皇后亲王公主世系录) |publisher=Friendship Publishing Corporation of China (中国友谊出版公司)|volume=1|pages=134–135|language=Chinese}}</ref> ഇദ്ദേഹത്തെ സ്വാധീനിച്ച് ഭരണം നിയന്ത്രിക്കാം എന്നായിരുന്നു ഇവരുടെ കണക്കുകൂട്ടൽ. പുതിയ ചക്രവർത്തി വലിയ നിർമാണപ്രവർത്തനങ്ങൾനിർമ്മാണപ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും സൈന്യത്തിന്റെ വലിപ്പം വർദ്ധിപ്പിക്കുകയും നികുതി വർദ്ധിപ്പിക്കുകയും മന്ത്രിമാരെ വധിക്കുകയും ചെയ്തു. ഇതിന്റെ ഫലമായി ചൈനയിലെങ്ങും കലാപമുണ്ടായി. പലയിടത്തും സ്വന്തം നിലയിൽ സേനകൾ രൂപീകരിക്കപ്പെട്ടു. ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ടു. പലരും രാജാക്കന്മാരായി സ്വയം പ്രഖ്യാപിച്ചു.<ref name="kinney13">Kinney and Hardy 2005, p. 13-15</ref>
 
ഇക്കാലത്ത് ലി സിയും ഷാവോ ഗാവോയും തമ്മിൽ പിണങ്ങി. ലി സിയെ വധിച്ചു. ഷാവോ ഗാവോ ക്വിൻ എർ ഷിയെ ആത്മഹത്യ ചെയ്യാൻ നിർബന്ധിക്കാൻ തീരുമാനിച്ചു. ഇതെത്തുടർന്ന് [[Ziying|സിയിങ്]] അധികാരത്തിലെത്തി. ഇദ്ദേഹം ക്വിൻ എർ ഷിയുടെ അനന്തരവനായിരുന്നു. ഇദ്ദേഹം ഉടൻ തന്നെ ഷാവോ ഗാവോയെ വധിച്ചു.<ref name="kinney13"/> സിയിങ് ജനങ്ങൾക്കിടയിലെ എതിർപ്പ് മനസ്സിലാക്കിക്കൊണ്ട്<ref group="note">This was largely caused by regional differences which survived despite the Qin's attempt to impose uniformity.</ref> പുതുതായി ഉയർന്നുവന്ന രാജാക്കന്മാരിൽ ഒരാൾ മാത്രമാണ് താൻ എന്ന നിലപാടെടുത്തു.<ref name="lewis1819"/> 209 ബിസിയിൽ ചു വിമതർ [[Liu Bang|ലിയു ബാങിന്റെ]] നേതൃത്വത്തിൽ ആക്രമിക്കുകയും അധികാരം പിടിച്ചെടുക്കുകയും ചെയ്തു. 207 ബിസിയിൽ [[Wei River|വേയ് നദിയുടെ]] തീരത്തുവച്ചാണ് സിയിങ് തോൽപ്പിക്കപ്പെട്ടത്. ചു നേതാവ് [[Xiang Yu|സിയാങ് യു]] സിയിങിനെ വധിച്ചു. അടുത്ത വർഷത്തോടെ ക്വിൻ തലസ്ഥാനം തകർക്കപ്പെ‌ട്ടു. ഇതോടെ ക്വിൻ രാജവംശത്തിന്റെ അവസാനമായി.<ref>Bodde 1986, p. 84</ref><ref group="note" name="boast"> ക്വിൻ രാജ്യം സ്ഥാപിച്ചയാൾ പതിനായിരം തലമുറകൾ തന്റെ വംശം നിലനിൽക്കുമെന്ന് പ്രസ്താവിച്ചിരുന്നുവെങ്കിലും 15 വർഷം മാത്രമാണ് ഇത് നിലനിന്നത്. (Morton 1995, p. 49)</ref> ലിയു ബാങ് സിയാങ് യുവിനെ ചതിച്ച് പരാജയപ്പെടുത്തുകയും സ്വയം ഗാവോസു ചക്രവർത്തിയായി അവരോധിക്കുകയും ചെയ്തു.<ref group="note">Meaning "High Progenitor".</ref> 202 ഫെബ്രുവരി 28-ന് [[Han dynasty|ഹാൻ രാജവംശം]] സ്ഥാപിക്കപ്പെട്ടു.<ref name="morton49and50">Morton 1995, pp. 49–50</ref>
"https://ml.wikipedia.org/wiki/ക്വിൻ_രാജവംശം" എന്ന താളിൽനിന്ന് ശേഖരിച്ചത്