"ഓക്സാലിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

106 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
 
== സവിശേഷതകൾ ==
ഈ സസ്യജനുസ്സിൽ [[ഏകവർഷി|ഏകവർഷിസസ്യങ്ങളും]] [[ബഹുവർഷി|ബഹുവർഷിസസ്യങ്ങളും]] ഉൾപ്പെടുന്നു. ഇവയുടെ ഇലകൾ ഏകാന്തരന്യാസത്തിൽ ക്രമീകരിക്കപ്പെട്ടതും പത്രങ്ങൾ 3-10 ഓ അതിൽ കൂടുതലായും വിഭജിക്കപ്പെട്ടിരിക്കുന്നവയും അവ ഏകദേശം തുല്യവലിപ്പത്തോടു കൂടിയവയും അവ ഹസ്താകാരരൂപത്തിൽ ക്രമീകരിക്കപ്പെട്ടവയുമായിരിക്കും. ഓരോ ലഘുപത്രങ്ങളുടേയും അഗ്രഭാഗങ്ങളിൽ ഒരു വെട്ടുകൾ കാണപ്പെടും.   ഇലകളിലെ സിരാവിന്യാസം ജാലികാസിരാവിന്യാസമാണ്. ഇവയ്ക്ക് പത്രവൃന്തത്തിന്റെ അടിയിലായി ഉപപർണ്ണങ്ങൾ ഉണ്ടാകാറില്ല.
 
ദ്വിലിംഗ സ്വഭാവത്തോടു കൂടിയ ഇവയുടെ പൂക്കൾ പ്രസമത (കൃത്യം മൂന്നായി വിഭജിക്കാവുന്ന-actinomorphy)പാലിക്കുന്നവയാണ്. വെവ്വേറെ നിൽക്കുന്ന അഞ്ച് വിദളങ്ങളും വെവ്വേറെ നിൽക്കുന്നതോ കൂടിച്ചേർന്നതോ ആയ അഞ്ച് മിനുസമുള്ള പുഷ്പദളങ്ങളും കൂടിച്ചേർന്നതാണ് ഇവയുടെ പുഷ്പവൃന്തം.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2416858" എന്ന താളിൽനിന്ന് ശേഖരിച്ചത്