"നാദിർ ഷാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 67:
1739-ന്റെ തുടക്കത്തിൽത്തന്നെ നാദിർ ഷാ [[പഞ്ചാബ്]] പിടിച്ചടക്കുകയും ദില്ലി ലക്ഷ്യമാക്കി നീങ്ങുകയും ചെയ്തു. എന്നാൽ നാദിർ ഷാക്കെതിരെയുള്ള മുഗളരുടെ പ്രതിരോധം, ഭയം നിറഞ്ഞതും അർദ്ധമനസ്സോടുകൂടിയതുമായിരുന്നു. 1739 ഫെബ്രുവരി 24-ന് നാദിർ ഷാ [[പാനിപ്പത്ത്|പാനിപ്പത്തിനടുത്തുവച്ച്]] മുഗൾ സൈന്യത്തെ പരാജയപ്പെടുത്തി. 80,000-ത്തോളം പേരടങ്ങുന്ന സേനയുണ്ടായിരുന്നിട്ടും മുഗൾ ചക്രവർത്തി [[മുഹമ്മദ് ഷാ]] ഒരു ദിവസത്തിനു ശേഷം യുദ്ധത്തിൽ നിന്നും പിന്മാറി, നാദിർഷാക്കനുകൂലമായി സന്ധിയിലേർപ്പെടുകയായിരുന്നു.
 
തുടർന്ന് രണ്ടുമാസം, നാദിർ ഷാ ദില്ലിയിലുണ്ടായിരുന്നു. ഈ സമയത്ത്, ദില്ലിയിലെ നഗരവാസികളും നാദിർഷായുടെ പേർഷ്യൻ ഖിസിൽബാഷ് സൈനികരുമായി ഒരു സ്പർദ്ധയുണ്ടാകുകയും, ഇതിനെത്തുടർന്നുണ്ടായ കൂട്ടക്കൊലയിൽ 20,000-ത്തോളം നഗരവാസികൾ കൊല്ലപ്പെടുകയും ചെയ്തു. തുടർന്ന് പേർഷ്യൻ സൈന്യം നഗരത്തിൽ വ്യാപകമായ കൊള്ളയടി നടത്തി. ഈ സമയത്ത് മുഗൾ സാമ്രാജ്യത്തിന്റെ സമ്പത്ത് മുഴുവനും നാദിഷായും കരസ്ഥമാക്കി. പ്രശസ്തമായ [[മയൂരസിംഹാസനം]], [[കോഹിനൂർ രത്നം]] എന്നിവയെല്ലാം ഇക്കൂട്ടത്തിൽപ്പെടുന്നു. മുഗളരിൽ നിന്നും ലഭിച്ച സമ്പത്ത്, തുർക്കിക്കെതിരെ പിന്നീട് നടത്തിയ ആക്രമണങ്ങളിൽ നാദിർഷാക്ക് ഇന്ധനമായി. ഇന്ത്യയിൽ നിന്നും കൊള്ളയടിച്ചു കടത്തിയ സമ്പത്ത് അത്രയധികമായിരുന്നതിനാൽ പിന്നീട് മൂന്നുവർഷത്തേക്ക് നാദിർ ഷാ ഇറാനിൽ നിന്നും നികുതിപോലും പിരിച്ചിരുന്നില്ല.<ref>This section: Axworthy pp.1–16, 175–210</ref>
 
മുഗൾ ചക്രവർത്തിയെ ഭരണം തിരിച്ചേൽപ്പിച്ച് നാദിർഷാ, 1739 മേയ് പകുതിയോടെ പേർഷ്യയിലേക്കുള്ള മടക്കയാത്ര തുടങ്ങി. മുഗൾ ചക്രവർത്തിയ്മായുള്ള കരാർ പ്രകാരം, സിന്ധുവിന്റെ വടക്കും പടിഞ്ഞാറുമുള്ള പ്രദേശങ്ങൾ പേർഷ്യൻ സാമ്രാജ്യത്തിന്റെ ഭാഗമായി മാറി. അങ്ങനെ സിന്ധൂനദി, ഹിന്ദുസ്ഥാന്റെ ഔപചാരിക അതിർത്തിയായി.<ref name=afghans14/><ref name=afghanI5/>
"https://ml.wikipedia.org/wiki/നാദിർ_ഷാ" എന്ന താളിൽനിന്ന് ശേഖരിച്ചത്