"ശൈഖ് അഹമ്മദ് സർ‌ഹിന്ദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
ജീവിത ചരിത്രം
വരി 22:
}}
'''ശൈഖ് അഹമ്മദ് സർ‌ഹിന്ദി''' (1564-1624) എന്നറിയപ്പെടുന്ന '''ഇമാം ഇ റബ്ബാനി ശൈഖ് അഹമ്മദ് അൽ ഫറൂഖി അൽ സർ‌ഹിന്ദി''' ഒരു ഇന്ത്യൻ ഇസ്ലാമിക പണ്ഡിതനും സൂഫി നക്ഷാബന്ധി തരീഖത്തിലെ പ്രമുഖ അംഗവുമാണ്.അദ്ദേഹത്തെ മുജദ്ദിദ് അൽഫ് താനി (രണ്ടാം സഹസ്രാബ്ദത്തിലെ നവോത്ഥാനകൻ) എന്ന് വിളിക്കപ്പെടുന്നു.
 
ഇന്ത്യയുടെ ഇസ്്‌ലാമിക ചരിത്രത്തിൽ നിറശോഭയോടെ തിളങ്ങിനിൽക്കുന്ന അനുപമ വ്യക്തിത്വമാണ് ശൈഖ് അഹ്്മദ് സർഹിന്ദി. രണ്ടാം സഹസ്രത്തിലെ പരിഷ്‌കർത്താവ് എന്ന വിശേഷണം നൽകി മുസ്്‌ലിം ലോകം ആദരിച്ച മഹാൻ.
 
ഇന്നത്തെ ഇന്ത്യൻ പഞ്ചാബിലെ ലുധിയാനക്കടുത്ത് ഫതഹ്ഗർ ജില്ലയിലെ സൽഹിന്ദ് എന്ന പ്രദേശത്ത് ഹിജ്‌റ വർഷം 971 ശവ്വാൽ 14 വെള്ളിയാഴ്ചയാണ് (എ.ഡി. 1563) ശൈഖിന്റെ ജനം. പിതാവ് മഖ്ദൂം ശൈഖ് അബ്ദുൽ അഹദ്. അറിവും ആധ്യാത്മിക മികവും കൊണ്ട് പ്രദേശവാസികളുടെയെല്ലാം ആദരപാത്രമായിരുന്ന വ്യക്തി. 31 കണ്ണികളിലൂടെ രണ്ടാം ഖലീഫ ഉമറുൽ ഫാറൂഖിൽ ചെന്നെത്തുന്ന വംശാവലിയാണ് ഇദ്ദേഹത്തിന്റേത്. ഫാറൂഖി പാരമ്പര്യത്തിന്റെ മുഖമുദ്രയായ ഉശിരും പോരാട്ട വീര്യവും ധീരതയും സർഹിന്ദിക്കും സ്വന്തമായിരുന്നു. തന്റെ പിതൃപരമ്പരയിലെ ഓരോരുത്തരും അതാത് കാലത്തെ അറിയപ്പെടുന്ന പണ്ഡിതരും സാത്വികരും ആത്മജ്ഞാന ലോകത്ത് ഉന്നതപദവികൾ നേടിയവരുമായിരുന്നു. 
 
പിതാവ് ശൈഖ് അബ്ദുൽ അഹദ് അക്കാലത്തെ വിഖ്യാത ചിശ്തി ആത്മീയ സരണിയിലെ ഖലീഫയായിരുന്ന ശൈഖ് അബ്ദുൽ ഖുദ്ദൂസ് ഗങ്കോഹിയുടെ ശിഷ്യത്വം സ്വീകരിച്ചു. പിന്നീട് ചിശ്തി, ഖാദിരി സരണികളിൽ ഉന്നതപദവികൾ നേടി. 
 
ശൈഖ് സർഹിന്ദി ഖുർആൻ മന:പാഠമാക്കിക്കൊണ്ട് പിതാവിൽ നിന്ന് വിജ്ഞാനം സമ്പാദിച്ച ശേഷം അക്കാലത്തെ പ്രമുഖ പണ്ഡിതരിൽ നിന്ന് വിവിധ വിഷയങ്ങളിലെ അടിസ്ഥാന ഗ്രന്ഥങ്ങൾ പഠിച്ചു. ഖുർആൻ, ഹദീസ്, ഹനഫീ ഫിഖ്ഹ്, അറബി ഭാഷ, തത്വജ്ഞാനം, തർക്കശാസ്ത്രം തുടങ്ങി അന്ന് പ്രചാരത്തിലുണ്ടായിരുന്ന വൈജ്ഞാനിക ശാഖകളിലെല്ലാം വ്യുൽപത്തി നേടി. 17 വയസ് പൂർത്തിയാകുന്നതോടെ പരമ്പരാഗത ബൗദ്ധിക വിഷയങ്ങളെല്ലാം സ്വായത്തമാക്കി അധ്യാപനവും ശിക്ഷണവുമായി രംഗത്തിറങ്ങി. ഗ്രന്ഥരചനയും ആരംഭിച്ചു. അറബി, ഫാർസി ഭാഷകളിൽ അക്കാലത്ത് ചില കൃതികൾ പുറത്തിറക്കി. 
 
മുഗൾ ചക്രവർത്തി അക്ബറിന്റെ ഭരണകാലത്താണ് (1556-1605) ശൈഖ് സർഹിന്ദി ജനിക്കുന്നതും പഠനം നടത്തുന്നതും ജീവിതത്തിലെ പ്രധാനഭാഗം (42 വയസ്സ്) ചെലവഴിക്കുന്നതും. യൗവനകാലത്ത് തന്നെ തന്റെ പാണ്ഡിത്യ മികവിന്റെ കീർത്തി നാട്ടിലാകെ പ്രചരിച്ചിരുന്നു. അങ്ങനെ പല ഉന്നതരുമായും ബന്ധം സ്ഥാപിക്കാനും വിഷയങ്ങൾ ചർച്ച ചെയ്യാനും അദ്ദേഹത്തിന് അവസരം ലഭിച്ചു. 
 
അന്ന് ഭരണ തലസ്ഥാനം ആഗ്രയായിരുന്നു. അവിടെ കൊട്ടാരത്തിലെ ഉന്നതണ്ഡിതരടങക്കമു്‌ളവർക്ക് ശൈഖ് അഹ്്മദിന്റെ പ്രതിഭയും പ്രാഗത്ഭ്യവും സംബന്ധിച്ച് വിവരം ലഭിച്ചിരുന്നു. അന്ന് ആഗ്ര (അക്ബറാബാദ്) സന്ദർശിച്ച സർഹിന്ദി കൊട്ടാരത്തിലെ പണ്ഡിത പ്രമുഖരായ അബുൽഫൈസ്, ഫൈസി തുടങ്ങിയവരുമായി പരിചയപ്പെട്ടു. ആയിടെ പുള്ളിയില്ലാത്ത അറബി അക്ഷരങ്ങൾ മാത്രം ഉപയോഗിച്ച് ഖുർആൻ വ്യാഖ്യാന ഗ്രന്ഥം തയ്യാറാക്കുകയായിരുന്ന ഫൈസിക്ക് ഇടക്ക് അനുയോജ്യമായ ഒരു അറബി പദം (പുള്ളിയില്ലാത്ത) ലഭിക്കാതെ വിഷമിച്ചപ്പോൾ ശൈഖ് സർഹിന്ദിയാണത്രെ അത് നൽകി സഹായിച്ചത്. 
 
പിതാവ് മുഖേന വിവിധ ആധ്യാത്മിക സരണകളെ പരിചയപ്പെട്ട അഹ്്മദ് സർഹിന്ദിയുടെ മനസിൽ അവിടന്ന് കേട്ടറിഞ്ഞ ചില പേരുകൾ തങ്ങിനിന്നു. നഖ്ശബന്ദി സരണിയുടെ ഉന്നത ശൈഖും അക്കാലത്തെ ഖുത്ബുൽ അഖ്താബുമായ ഖാജ ബാഖിബില്ലാഹ് (ശൈഖ് അബ്ദുൽബഖി നഖ്ശബന്ദി) ദഹ്്‌ലവി (മരണം ഹിജ്‌റ 1014) തന്റെ ആധ്യാത്മിക തൃഷ്ണ ശമിപ്പിക്കാൻ അനുയോജ്യനായി വ്യക്തിയായി അദ്ദേഹം കുറിച്ചിട്ടു. പിന്നീട് ശൈഖുമായി കണ്ടുമുട്ടാനും ഒപ്പം കുറച്ചുകാലം ചെലവഴിക്കാനും ശിഷ്യത്വം സ്വീകരിക്കാനും അവസരം ലഭിച്ചത് തന്റെ ജീവിതത്തിലെ വഴിത്തിരിവായി. അതോടെ ആത്മജ്ഞാനത്തിന്റെ ലോകത്ത് ഉയർച്ചയുടെ വാതായനങ്ങൾ അദ്ദേഹത്തിനു മുന്നിൽ തുറക്കപ്പെട്ടു. 
 
അക്ബറിന്റെ കാലഘട്ടത്തിലാണ് ശൈഖ് സർഹിന്ദി ജീവിതം മുന്നോട്ടു നീക്കിയതെന്ന് സൂചിപ്പിച്ചുവല്ലോ. അക്ബറിന്റെ ഭരണകാലം ഇന്ത്യക്ക് വളർച്ചയുടെയും കെട്ടുറപ്പിന്റെയും കുറേ നേട്ടങ്ങൾ നൽകിയെങ്കിലും ഇസ്്‌ലാമിന്റെ ചരിത്രത്തിൽ കറുത്ത അധ്യായങ്ങളാണ് തുന്നിച്ചേർത്തത്. സുദീർഘമായ ഭരണകാലത്തിന്റെ തുടക്കത്തിൽ അക്ബർ നല്ലൊരു മുസ്്‌ലിം വിശ്വാസിയുടെ പരിവേഷത്തിലായിരുന്നുവെങ്കിലും ക്രമേണ അതിനു മാറ്റമുണ്ടായി. കാര്യമായ വിദ്യാഭ്യാസമില്ലാത്ത കേവലം നിരക്ഷരനായിരുന്ന അക്ബറിനെ തന്റെ സാഹചര്യത്തിന്റെ സ്വാധീനവും തെറ്റായ ഉപജാപങ്ങളും കൊട്ടാര പണ്ഡിതന്മാരുടെ വഴിപിഴച്ച നീക്കങ്ങളും പുതിയൊരു ആശയലോകത്തെത്തിച്ചു.
 
ഹിജ്‌റയുടെ ആയിരം വർഷം പിന്നിടുന്നതോടെ അറേബ്യൻ ഇസ്്്‌ലാമിന്റെ കഥ കഴിയുകയാണെന്നും അടുത്ത സഹസ്രം ഇന്ത്യയുടെ പുതിയ മതത്തിന്റേതാണെന്നും വിലയിരുത്തപ്പെട്ടു. അങ്ങനെ ഹൈന്ദവ വിശ്വാസങ്ങളും ദർശനങ്ങളും ഉൾക്കൊള്ളുന്ന ഇസ്്്‌ലാമിന്റെ മൗലികമായ പല കാഴ്ചപ്പാടുകളും നിരാകരിക്കുന്ന പുതിയൊരു മതത്തിനു തുടക്കമായി. നിരക്ഷരനായ പ്രവാചകന്റെ നേതൃത്വത്തിലുള്ള മതത്തിനു ബദലായി നിരക്ഷരനായ ചക്രവർത്തിയുടെ കീഴിൽ പുതിയൊരു മതം! തമ്മിൽ കണ്ടാൽ അല്ലാഹു അക്ബർ എന്ന് അഭിവാദ്യം, കേട്ടയാൾ ജില്ല ജലാലുഹു എന്ന് പ്രത്യാഭിവാദ്യം ചെയ്യണം. 
 
ദീനെ ഇലാഹി എന്നു പേരിട്ട ഈ മതത്തിൽ പ്രവേശിക്കുമ്പോൾ ലാഇലാഹ ഇല്ലല്ലാഹ് എന്ന വചനത്തോടൊപ്പം അക്ബർ ഖലീഫത്തുല്ലാഹ് എന്നു കൂടി ചൊല്ലണം. കൂടാതെ പ്രത്യേകമായ ഒരു സത്യവാങ്മൂലം ഒപ്പിട്ടുകൊടുക്കുകയും വേണം. സൂര്യനമസ്‌കാരം, അഗ്നിപൂജ, ഗംഗാജല പവിത്രീകരണം, മാംസാഹാര വർജനം തുടങ്ങി ഹൈന്ദവ നിലപാടുകളുമായി താദാത്മ്യം പ്രാപിച്ചുകൊണ്ടുള്ള നിഷ്ഠകളും ചിട്ടകളുമാണ് ദീനെ ഇലാഹിയുടെ കാതൽ. രാജാവിന്റെ ഇംഗിതവും അഭീഷ്ടവും പ്രജകളിൽ അടിച്ചേൽപ്പിക്കുക എളുപ്പമാണല്ലോ. സർക്കാർ മെഷിനറികളെല്ലാം അത് നടപ്പാക്കുന്നതിൽ ജാഗരൂകമായിരിക്കും. അതുകൊണ്ട് തന്നെ ഭാവിയിൽ ഇന്ത്യയിൽ ഇസ്്‌ലാമിന്റെ നിലനിൽപ്പുതന്നെ അപകടത്തിലാകും വിധമുള്ള ശക്തവും സങ്കീർണവുമായ വെല്ലുവിളികളാണ് മുസ്്‌ലിംകളുടെ മുന്നിൽ ഉയർന്നുവന്നത്. 
 
ഇതിനെ നേരിടുകയും ഇസ്്്‌ലാമിന്റെ നിലപിൽപ്പ് സുരക്ഷിതമാക്കുകയും ചെയ്യാൻ വേണ്ട കരുനീക്കങ്ങൾ നടത്താനുള്ള നിയോഗം ശൈഖ് അഹ്്മദ് സർഹിന്ദിയുടെ ചുമലിലായിരുന്നു. അദ്ദേഹം അക്കാര്യം ഭംഗിയായി നിർവഹിച്ചു. അക്ബറിന്റെ ജീവിതകാലത്ത് തന്നെ പുതിയ നീക്കങ്ങളെ ചെറുക്കാനുള്ള ശ്രമങ്ങൾ അദ്ദേഹം തുടങ്ങിയിരുന്നു. 
 
ജനങ്ങളെയും ഭരണതലത്തിലുള്ള ഉദ്യോഗസ്ഥരെയും ബോധവത്ക്കരിക്കാനുള്ള പരിപാടികളുമായി അദ്ദേഹം മുന്നോട്ടുപോയി. അതിനിടയിൽ 1605 ൽ അക്ബറിന്റെ അന്ത്യം സംഭവിച്ചു. ആസന്നമരണനായ സമയത്ത് അക്ബറിന് തന്റെ നടപടികളിൽ വീണ്ടുവിചാരമുണ്ടായിരുന്നുവെന്നും പശ്ചാത്തപിച്ചു പഴയ വിശ്വാസത്തിലേക്ക് മടങ്ങിയാണ് അദ്ദേഹം മരണപ്പെട്ടത് എന്നും ചില ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. അതെന്തോ ആവട്ടെ. പക്ഷേ, ഇന്ത്യൻ മണ്ണിലും മന:സാക്ഷിയിലും അക്ബറിന്റെ നടപടികൾ സൃഷ്ടിച്ച പ്രത്യാഘാതങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശൈഖ് സർഹിന്ദിയെപ്പോലുള്ള ഒരു മഹാനുഭാവന്റെ ധീരോദാത്തമായ ഇടപെടൽ ആവശ്യമായിരുന്നു. 
 
അതുകൊണ്ടാണ് അദ്ദേഹത്തിന് രണ്ടാം സഹസ്രത്തിലെ പരിഷ്‌ക്കർത്താവ് എന്ന പേര് ലഭിച്ചതെന്ന് ചിലർ വിലയിരുത്തുന്നു. 
 
അക്ബറിന്റെ വിയോഗത്തോടെ പ്രതിസന്ധിയുടെ കാർമേഘങ്ങൾ നീങ്ങി. പിന്നീട് അധികാരത്തിൽ വന്ന ജഹാംഗീർ ചക്രവർത്തി (1605-1627) മുൻഗാമിയിൽ നിന്ന് തീർത്തും വ്യത്യസ്തനായിരുന്നുവെന്ന് മാത്രമല്ല, അതിനിടയിൽ രാജകീയ ദർബാറുകളിലടക്കം അലയൊലികൾ സൃഷ്ടിച്ചിരുന്നു. 
 
എന്നാൽ ജഹാംഗീറിന്റെ കാലത്തും ശൈഖിന്റെ മുന്നിൽ കാര്യങ്ങൾ അത്ര അനുകൂലമായിരുന്നില്ല. ശീഇസത്തോട് കടുത്ത നിലപാട് പുലർത്തിയിരുന്ന ശൈഖിനോട് എതിർപ്പുള്ള ചില ശീഈ പണ്ഡിതരും കൊട്ടാരത്തിലെ ഭൗതികപ്രമത്തരായ ചില പണ്ഡിതരും നടത്തിയ കരുനീക്കങ്ങളുടെ ഫലമായി ജഹാംഗീർ, സർഹിന്ദിയെ ഗ്വാളിയാർ ജയിലിലടച്ച സംഭവവും ഉണ്ടായി. എന്നാൽ രണ്ട് വർഷം നീണ്ട ജയിൽവാസം ശൈഖിന് പ്രബോധന പ്രവർത്തനങ്ങൾക്ക് പുതിയ അവസരം നൽകി. അവിടെ കൊള്ളക്കാരും കൊലയാളികളും അടങ്ങിയ കുറ്റവാളികളുടെ കൂടെയായിരുന്നു ശൈഖിന്റെ ജീവിതം. തന്റെ ജീവിതവും പെരുമാറ്റ രീതിയും സദുപദേശങ്ങളും നേരിൽ അനുഭവിച്ച കുറ്റവാളികൾക്ക് മാനസാന്തരമുണ്ടായി. അങ്ങനെ നൂറുക്കണക്കിനു പേർ ഇസ്്‌ലാമിലേക്ക് കടന്നുവന്നു. സംശുദ്ധ ജീവിതം നയിക്കാൻ സാഹചര്യമൊരുക്കി. യൂറോപ്യൻ ചരിത്രകാരൻമാർ അടക്കമുള്ളവർ ഈ സംഭവം ആശ്ചര്യപൂർവ്വം എടുത്തുദ്ധരിച്ചിട്ടുണ്ട്. ശൈഖിനെ ജയിലിലടക്കാൻ ജഹാംഗീറിനെ പ്രേരിപ്പിച്ച കാരണത്തെ സംബന്ധിച്ച് വ്യത്യസ്ത വിശദീകരണങ്ങളുണ്ട്. അദ്ദേഹത്തിന് സർക്കാർ ഉദ്യോഗസ്ഥർ അടക്കമുള്ള ഉന്നതർക്കിടയിലും പൊതുജനങ്ങൾക്കിടയിലും വർദ്ധിച്ചു വരുന്ന സ്വീകാര്യതയും അംഗീകാരവും കണ്ട് ഈ സ്വാധീനം രാജഭരണത്തിന് വെല്ലുവിളിയാകുമോ എന്ന രീതിയിൽ തടവിലാക്കാൻ ചില കാരണങ്ങൾ ചികഞ്ഞെടുക്കുകയായിരുന്നുവെന്നാണ് കുറേക്കൂടി വിശ്വസനീയമായ ഒരു വിലയിരുത്തൽ. ജയിലിൽ നിന്ന് പുറത്തുവന്ന ശേഷം രാജാവുമായി സഹവസിക്കാനും പട്ടാള കാംപിൽ തങ്ങാനും അവസരം ലഭിച്ചപ്പോൾ അവിടെയും തന്റെ പ്രബോധന സംസ്‌കരണ പ്രവർത്തനങ്ങൾ തുടർന്നു. 
 
അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ നടത്തിയ പോരാട്ടങ്ങൾ, ശീഈ വിശ്വാസത്തിന്റെ ദുസ്വാധീനങ്ങളെ തടയാൻ നടത്തിയ ശ്രമങ്ങൾ, സൂഫികൾക്കിടയിൽ വേരോടിക്കൊണ്ടിരുന്ന വഹ്ദത്തുൽ വുജൂദ് (അദ്വൈതവാദം) ന്റെ അപകടം മനസ്സിലാക്കി പകരം വഹ്ദതുശ്ശുഹൂദ് എന്ന കുറേക്കൂടി ലളിതവും സ്വീകാര്യവുമായ കാഴ്ചപ്പാട് അവതരിപ്പിച്ചത്, രാജഭരണത്തിൽ നിലവിലുണ്ടായിരുന്ന ദുഷിച്ച സമ്പ്രദായങ്ങളെയും ചോദ്യം ചെയ്ത രാജ്യത്ത് ഇസ്്‌ലാമിക വിശ്വാസവും സംസ്‌കാരവും പോറലേൽക്കാതെ നിലനിർത്താൻ നടത്തിയ സാഹസിക നീക്കങ്ങൾ, കത്തിടപാടുകളിലൂടെ അകന്നവരെയും അടുത്തവരെയും ബോധവത്ക്കരിക്കാനും അദ്ദേഹം നടത്തിയ ഇടപെടലുകൾ എല്ലാം ശൈഖ് സർഹിന്ദിയുടെ സാമൂഹിക സംസ്‌കരണ പ്രവർത്തനങ്ങളുടെ മുദ്രകളായി ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. 
 
ഹിജ്‌റ 1034 സഫർ 28ന് (1624 ഡിസ: 10) ശൈഖ് സർഹിന്ദി ഈ ലോകത്തോട് വിടപറഞ്ഞു.
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/ശൈഖ്_അഹമ്മദ്_സർ‌ഹിന്ദി" എന്ന താളിൽനിന്ന് ശേഖരിച്ചത്