"ഭൗതികശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 7:
ഏറ്റവും പുരാതനമായ പാഠ്യവിഷയങ്ങളിൽ ഒന്നാണ് ഭൗതികശാസ്ത്രം. ഒരുപക്ഷേ, [[ജ്യോതിശാസ്ത്രം|ജ്യോതിശാസ്ത്രത്തെ]] ഉൾക്കൊള്ളുന്നതിലൂടെ ഭൗതികശാസ്ത്രത്തെ ഏറ്റവും പഴക്കം ചെന്ന പാഠ്യവിഷയമായി കണക്കാക്കാൻ സാധിക്കും.<ref>Evidence exists that the earliest civilizations dating back to beyond 3000BC, such as the [[Sumer]]ians, [[Ancient Egyptians]], and the [[Indus Valley Civilization]], all had a predictive knowledge and a very basic understanding of the motions of the Sun, Moon, and stars.</ref> 16-ആം നൂറ്റാണ്ടിലെ [[ശാസ്ത്രീയ വിപ്ലവം|ശാസ്ത്രീയ വിപ്ലവകാലത്ത്]] ഭൗതികശാസ്ത്രം അതിന്റേതായ നിലയിൽ, സ്വതന്ത്രനിലനില്പുള്ള, അദ്വിതീയമായ ഒരു ആധുനികശാസ്ത്രമായി ഉരുത്തിരിഞ്ഞുവന്നു.<ref>[[Francis Bacon]]'s 1620 ''Novum Organum'' was critical in the [[History of scientific method|development of scientific method]].</ref> എന്നിരിക്കിലും [[ഗണിതാത്മക ഭൗതികം]], [[ക്വാണ്ടം രസതന്ത്രം]] തുടങ്ങിയ ആധുനിക ശാസ്ത്രശാഖകളിൽ ഭൗതികശാസ്ത്രത്തിന്റെ സീമകൾ നിർവചിക്കുക പ്രയാസം തന്നെ.
 
നൂതന സാങ്കേതികവിദ്യകൾക്ക് കാരണമാകുന്നു എന്നതുകൊണ്ടും, ഭൗതികശാസ്ത്രത്തിലെ കണ്ടെത്തലുകൾ, മറ്റ് ശാസ്ത്രങ്ങൾ, [[ഗണിതം]], [[ദർശനം]] തുടങ്ങിയവയുടെ പുരോഗതിക്ക് കാരണമാകുന്നു എന്നതുകൊണ്ടും ഭൗതികശാസ്ത്രം ഒരു സുപ്രധാനശാസ്ത്രം ആകുന്നു. ഉദാഹരണമായി, ഭൗതികശാസ്ത്രശാഖയായ [[വിദ്യുത്കാന്തികം|വിദ്യുത്കാന്തികത്തിന്റെ]] കണ്ടെത്തലുകൾ [[ടെലിവിഷൻ]], [[കമ്പ്യൂട്ടർ]], ഗാർഹിക ഉപകരണങ്ങൾ തുടങ്ങി ആധുനികസാമൂഹികജീവിതത്തെ സ്വാധീനിച്ച വളരെയേറെ ഉത്പന്നങ്ങളുടെ സൃഷ്ടിക്ക് കാരണമായി;[[താപഗതികം|താപഗതികത്തിലെ]] കണ്ടെത്തലുകൾ നൂതന ഗതാഗതസൗകര്യങ്ങൾ സൃഷ്ടിച്ചു;
 
== നിരുക്തം ==
"https://ml.wikipedia.org/wiki/ഭൗതികശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്