"ഹിജാമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 8:
 
== ചികിൽസ രീതികൾ ==
കൊമ്പ് വെക്കുന്ന ഭാഗങ്ങൾ രോഗത്തിനനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. എന്നിരുന്നാലും ശരീരത്തിന്റെ പുറം ഭാഗം, കഴുത്ത്, ചെവികൾക്ക് പിറകിൽ, നട്ടെല്ലിന്റെ താഴ്ഭാഗം എന്നിവ പ്രധാന സ്ഥലങ്ങളാണ്. ശരീര ഭാഗങ്ങളിൽ കൊമ്പ് വെക്കുന്നത് ചില പ്രത്യേക ബിന്ദുക്കളിലാണ്. ഇത് രണ്ട് രീതിയിലാണ്. രോഗ ബാധിതമായ അവയവങ്ങൾക്ക് മുകളിൽ,
അവയവത്തിന് വിദൂരമായ മറ്റു ബിന്ദുക്കളിൽ. ആവശ്യമെങ്കിൽ ഇവ രണ്ടും ഒരുമിച്ച് ചെയ്യാവുന്നതാണ്. കൊമ്പ് വെക്കൽ ശരീരത്തിലെ വിഷാംശങ്ങളെ പുറംതള്ളുക, രക്തചംക്രമണം വർധിപ്പിക്കുക, കോശങ്ങളിലെ അസിഡിറ്റി കുറക്കുക, രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുക, തലച്ചോറിലേക്കുള്ള രക്തസഞ്ചാരം വർധിപ്പിക്കുക തുടങ്ങിയ ഗുണങ്ങൾ പ്രദാനം ചെയ്യുന്നു. വ്രണങ്ങളിൽ നിന്ന് രക്തവും പഴുപ്പും വലിച്ചെടുക്കുന്നതിനും പാമ്പുകടിയേറ്റ ഭാഗത്ത് നിന്ന് രക്തവും വിഷാംശവും വലിച്ചെടുക്കുന്നതിനും ഹിജാമ ഉപയോഗിച്ചിരുന്നു. കത്തി ഉപയോഗിച്ച് ചെറിയ മുറിവുണ്ടാക്കി മൃഗങ്ങളുടെ പൊള്ളയായ കൊമ്പ് വെച്ച് രക്തം വലിച്ചെടുത്തായിരുന്നു ആദ്യ കാലത്ത് ഹിജാമ ചെയ്തിരുന്നത്. ഇന്ന് കൊമ്പിന് പകരം വാക്വം കപ്പുകളാണ് ഉപയോഗിക്കുന്നത്. രക്തം വലിച്ചെടുക്കാതെ കപ്പുകളിലെ മർദം ഉപയോഗിച്ച് ചികിത്സിക്കുന്ന രീതിയും നിലവിലുണ്ട്. രക്തസഞ്ചാരം സുഖകരമാക്കുകയും രക്തത്തെ ശുദ്ധീകരിക്കുകയും ചെയ്യുന്ന ചികിത്സാ രീതിയാണ് ഹിജാമ തെറാപ്പി.
 
ചെറിയ കപ്പുകൾ ഉപയോഗിച്ച് അകത്തുള്ള വായു ഒഴിവാക്കി ശൂന്യത സൃഷ്ടിച്ചിട്ടാണ് ആധുനിക രീതിയിൽ രക്തം ശരീരത്തിൽ നിന്ന് വലിച്ചെടുക്കുന്നത്. ശരീരത്തിലെ നിശ്ചിത ഭാഗത്ത് ഒരു ചെറിയ വാക്വം മെഷിൻ ഉപയോഗിച്ച് രക്തത്തെ ഒരു പോയിന്റിൽ കേന്ദ്രീകരിക്കുന്നു. ഈ പ്രക്രിയ ശരീരത്തിന് വല്ലാത്ത സുഖാനുഭൂതി നൽകുന്നു. അതിന് ശേഷം ആ ഭാഗത്ത് ഒലിവ് എണ്ണ പുരട്ടി അവിടെ മസാജ് ചെയ്യുന്നു. അതിന് ശേഷം ബ്‌ളേഡ് ഉപയോഗിച്ച് ശരീരത്തിന്റെ നിശ്ചിത ഭാഗത്ത് ചെറിയ മുറിവുകളുണ്ടാക്കി, വാക്കം ഉപയോഗിച്ച് രക്തം ചെറിയ കപ്പുകളിൽ വലിച്ചെടുക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് ഇപ്പോൾ ഇതിനെ കപ്പിംഗ് ചികിത്സ എന്ന് പറയുന്നത്.
"https://ml.wikipedia.org/wiki/ഹിജാമ" എന്ന താളിൽനിന്ന് ശേഖരിച്ചത്